image

22 Nov 2023 5:05 AM GMT

Stock Market Updates

മാസത്തിലെ ഉയര്‍ന്ന വിലയില്‍ നിന്ന് മാറാതെ സ്വര്‍ണം

MyFin Desk

മാസത്തിലെ ഉയര്‍ന്ന വിലയില്‍ നിന്ന് മാറാതെ സ്വര്‍ണം
X

Summary

  • ആഗോള തലത്തില്‍ ഔണ്‍സിന് 2000 രൂപയ്ക്ക് മുകളിലെത്തി
  • ഒരു ഡോളറിന് 83.28 രൂപ എന്ന നിലയിലാണ് കറന്‍സി വിനിമയം


സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,685 രൂപയാണ് ഇന്നത്തെ വില, പവന് 45,480 രൂപ. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,202 രൂപയാണ് ഇന്നത്തെ വില, പവന് 49,616 രൂപ.

യുഎസ് ബോണ്ട് ആദായത്തിലും ഡോളര്‍ സൂചികയിലും ഉണ്ടായിട്ടുള്ള തുടര്‍ച്ചയായ ഇടിവ് ആഗോള തലത്തില്‍ സ്വര്‍ണത്തിന് കരുത്തായിട്ടുണ്ട്. ഔണ്‍സിന് 1995-2001 ഡോളര്‍ എന്ന നിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണത്തിന് മാര്‍ച്ച് അവസാനം മുതല്‍ മേയ് പകുതി വരെ വലിയ മുന്നേറ്റം പ്രകടമായിരുന്നു. ഈ വലിയ കുതിപ്പിന് ശേഷം പിന്നീട് താഴോട്ടിറങ്ങിയ സ്വര്‍ണം ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. സെപ്റ്റംബറിലും ഒക്‌റ്റോബറിന്റെ തുടക്കത്തിലും സ്വര്‍ണം ഇടിവിലേക്ക് നീങ്ങി. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണീയത ഉയര്‍ന്നതാണ് തുടര്‍ന്ന് സ്വര്‍ണ വിലയെ റെക്കൊഡ് ഉയരത്തിലേക്ക് എത്തിച്ചത്. നവംബര്‍ തുടക്കം മുതല്‍ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ കാണാനാകുന്നത്.

സംസ്ഥാനത്തെ വെള്ളി വിലയില്‍ ഇന്ന് ഇടിവാണ് ഉണ്ടായത്. വെള്ളി ഗ്രാമിന് 40 പൈസയുടെ ഇടിവോടെ 79 രൂപയാണ് ഇന്നത്തെ വില. പവന് 3.20 രൂപയുടെ ഇടിവോടെ 632 രൂപയാണ്. ഒരു ഡോളറിന് 83.28 രൂപ എന്ന നിലയിലാണ് കറന്‍സി വിനിമയം നടക്കുന്നത്.