20 Dec 2023 2:45 AM GMT
Summary
- ബുധനാഴ്ച എണ്ണ വില ബാരലിന് ഒരു ഡോളറിലധികം ഉയർന്നു
- ഇന്ന് വിപണിയില്‍ രണ്ട് ലിസ്‍റ്റിംഗുകള്‍
- ഗിഫ്റ്റ്‍ നിഫ്റ്റി ഇന്ന് വ്യാപാരം തുടങ്ങിയത് മികച്ച നേട്ടത്തില്‍
ഒരു ദിവസത്തെ ഇടിവിന് ശേഷം ഇന്നലെ ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലേക്ക് തിരിച്ചെത്തി. നിഫ്റ്റി ആദ്യമായി 21 500 ന് മുകളിലേക്ക് എത്തിയെങ്കിലും ആ നിലയില്‍ സ്ഥിരത പുലര്‍ത്താനായില്ല. സൂചികയുടെ മുന്നോട്ടുള്ള ഒരു പ്രധാന പ്രതിരോധ മേഖലയായി ഇത് നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, ഇതിന് മുകളിൽ തുടരുന്നത് വരും സെഷനുകളിൽ മറ്റൊരു റാലിയുടെ തുടക്കമാകുമെന്നും വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.
ബിഎസ്ഇ സെൻസെക്സ് 122 പോയിന്റ് ഉയർന്ന് 71,437 ലും നിഫ്റ്റി 50 34 പോയിന്റ് ഉയർന്ന് 21,453 ലും എത്തി.നിഫ്റ്റിയുടെ മിഡ്ക്യാപ്, സ്‍മാള്‍ക്യാപ് സൂചികകള്‍ ഇന്നലെ ചുവപ്പിലായിരുന്നു.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,496 ലും തുടർന്ന് 21,535 ലും 21,599 ലും പ്രതിരോധം കാണാനിടയുണ്ട് എന്നാണ്. അതേസമയം താഴത്തെ ഭാഗത്ത്, 21,368 ലും തുടർന്ന് 21,329, 21,265 ലെവലുകളിലും പിന്തുണ എടുക്കാം.
ആഗോള വിപണികളില്‍ ഇന്ന്
ചൊവ്വാഴ്ച വ്യാപാരത്തില്‍ യുഎസ് വിപണികള്‍ റാലി നീട്ടി, ഫെഡറൽ റിസർവിൽ നിന്നുള്ള കഴിഞ്ഞ ആഴ്‌ച ഫെഡ് റിസര്‍വ് പ്രഖ്യാപിച്ച നയം വിപണികളിലുണ്ടാക്കിയ ആവേശം തുടരുകയാണ്. നിക്ഷേപകർ നിർണായകമായ പണപ്പെരുപ്പ ഡാറ്റയിലേക്ക് ഉറ്റുനോക്കുകയും ചെയ്യുന്നു.
ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 251.9 പോയിന്റ് അഥവാ 0.68 ശതമാനം ഉയർന്ന് 37,557.92 എന്ന നിലയിലും എസ് & പി- 500 27.81 പോയിന്റ് അഥവാ 0.59 ശതമാനം ഉയർന്ന് 4,768.37 എന്ന നിലയിലും നാസ്‍ഡാക്ക് കോമ്പോസിറ്റ് 98.03 പോയിന്‍റെ അഥവാ 0.66 ശതമാനം വർധിച്ച് 15,003.22 ലും എത്തി.
ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ പോസിറ്റിവായാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടിള്ളത്. ഹോംഗ്‌കോംഗിന്റെ ഹാങ്‌സെങ്, ജപ്പാനിന്റെ നിക്കി , ഓസ്‌ട്രേലിയയുടെ എഎസ്‌എക്‌സ് ദക്ഷിണ കൊറിയയുടെ കോസ്പി എന്നിവ നേട്ടത്തിലാണ്. ചൈനയുടെ ഷാങ്‌ഹായ് ഇടിവ് പ്രകടമാക്കുന്നു.
ഗിഫ്‌റ്റ് നിഫ്‌റ്റി മികച്ച നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വിശാലമായ വിപണി സൂചികകളുടെയും തുടക്കം പോസിറ്റിവ് ആകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
ദീപക് നൈട്രൈറ്റ്: ഗുജറാത്തിലെ ദഹേജിലെ പെട്രോനെറ്റ് പെട്രോകെമിക്കൽ പ്രോജക്ടിൽ നിന്ന് 250 കെടിപിഎ പ്രൊപിലീനും 11 കെടിപിഎ ഹൈഡ്രജനും 15 വര്‍ഷത്തേക്ക് ഓഫ്‌ടേക്ക് ചെയ്യുന്നതിനായി പെട്രോനെറ്റുമായി ബൈൻഡിംഗ് ടേം ഷീറ്റ് നടപ്പിലാക്കുന്നത് ഉപകമ്പനിയായ ദീപക് ഫിനോലിക്സ് അംഗീകരിച്ചു.
ഐആര്‍ഇഡിഎ: റിഡീം ചെയ്യാവുന്ന, നോൺ-കൺവേർട്ടിബിൾ, നോൺ-ക്യുമുലേറ്റീവ്, ടാക്സബിൾ, ബോണ്ടുകൾ സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ പുറത്തിറക്കാന്‍ കമ്പനി തീരുമാനിച്ചു 1500 കോടി രൂപ വരെ ഗ്രീൻ ഷൂ ഓപ്‌ഷനോടുകൂടിയ, ഇഷ്യൂവിന്‍റെ അടിസ്ഥാന വലുപ്പം 500 കോടി രൂപ. നടപ്പു സാമ്പത്തിക വര്‍ഷത്തെ 26,000 കോടി രൂപയുടെ വായ്പാ പരിപാടിയുടെ ഭാഗമാണിത്.
അനുപം രസായൻ: ഒരു ഓഹരിക്ക് 945.11 രൂപ കണക്കാക്കി 19,04,540 ഇക്വിറ്റി ഓഹരികള്‍ മുൻഗണനാ അടിസ്ഥാനത്തില്‍ പ്രൊമോട്ടറായ റെഹാഷ് ഇൻഡസ്ട്രിയൽ ആൻഡ് റെസിൻസ് കെമിക്കൽസിന് നല്‍കുന്നത് കമ്പനി അംഗീകരിച്ചു. ഈ ഓഹരികൾ മുൻഗണനാടിസ്ഥാനത്തിൽ ഇഷ്യൂ ചെയ്യുന്നതിന് ബിഎസ്ഇ, എൻഎസ്ഇ എന്നിവയിൽ നിന്ന് കമ്പനിക്ക് ഇതിനകം അനുമതി ലഭിച്ചിട്ടുണ്ട്.
കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ: ആഗോള ആഭ്യന്തര ബിസിനസുകളില്‍ സഹകരിക്കാൻ ഡിബി ഷെങ്കർ ഇന്ത്യയുമായി കമ്പനി ധാരണാപത്രം ഒപ്പുവച്ചു.
റെയിൽ വികാസ് നിഗം: കേരളത്തിലെ വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നതിനുള്ള കരാര്‍ ആർവിഎൻഎല്ലും കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനും സംയുക്തമായി നേടി. 123.26 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് 30 മാസമാണ് കാലാവധി.
ഇന്ത്യ ഷെൽട്ടർ ഫിനാൻസ് കോർപ്പറേഷൻ: ഈ ഹൗസിംഗ് ഫിനാൻസ് കമ്പനി ഇന്ന് ബിഎസ്ഇയിലും എൻഎസ്ഇയിലും അരങ്ങേറ്റം കുറിക്കും. ഓഹരിയൊന്നിന് അന്തിമ ഇഷ്യു വിലയായ 493 രൂപയേക്കാൾ 30 ശതമാനം പ്രീമിയം നൽകി ലിസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന പ്രതീക്ഷ.
ഡോംസ് ഇൻഡസ്ട്രീസ്: സ്റ്റേഷണറി, ആർട്ട് പ്രോഡക്‌ട് മാനുഫാക്‌ചറിംഗ് കമ്പനി ഇന്ന് ഇക്വിറ്റി ഷെയറുകൾ വിപണികളില്‍ ലിസ്റ്റ് ചെയ്യും. അവസാന ഇഷ്യു വില ഒരു ഷെയറിന് 790 രൂപയായി നിശ്ചയിച്ചു. ഐപിഒ വിലയേക്കാൾ ഏകദേശം 65% പ്രീമിയത്തിൽ സ്റ്റോക്ക് ലിസ്റ്റ് ചെയ്യപ്പെടുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു.
ക്രൂഡ് വില ഉയര്‍ന്നു
ബുധനാഴ്ച എണ്ണ വില ബാരലിന് ഒരു ഡോളറിലധികം ഉയർന്നു, ചെങ്കടലിൽ യെമനിലെ ഇറാൻ സഖ്യകക്ഷിയായ ഹൂതികള്‍ കപ്പലുകള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് കൂടുതൽ കമ്പനികള്‍ കപ്പലുകൾ വഴിതിരിച്ചുവിട്ടതിനെത്തുടർന്ന് മുൻ സെഷനിലെ നേട്ടം വർധിപ്പിച്ചു.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 1.28 ഡോളർ അഥവാ 1.6 ശതമാനം ഉയർന്ന് ബാരലിന് 79.23 ഡോളറിലെത്തി, ഡിസംബർ 1 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ചൊവ്വാഴ്ച സെറ്റിൽമെന്റിന് ശേഷം കാലഹരണപ്പെട്ട യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചർ ജനുവരി ഡെലിവറി 97 സെൻറ് അഥവാ 1.3 ശതമാനം ഉയർന്ന് ബാരലിന് 73.44 ഡോളറിലെത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) 601.52 കോടി രൂപയുടെ അറ്റവാങ്ങല്‍ ഇന്നലെ ഓഹരികളില്‍ നടത്തിയപ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 294.35 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്ന് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം