9 Aug 2024 11:15 AM GMT
Summary
- എല്ലാ സെക്ടറിൽ സൂചികകളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്
- ഇന്ത്യ വിക്സ് സൂചിക എട്ട് ശതമാനം താഴ്ന്ന് 15.3ൽ എത്തി
- ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 83.95ൽ എത്തി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് മികച്ച നേട്ടത്തോടെയാണ്. റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ കുതിപ്പിൽ സൂചികകൾ ഒരു ശതമാനത്തോളം ഉയർന്നു. ഏഷ്യൻ വിപണികളിലെ നേട്ടം സൂചികകൾക്ക് കരുത്തേകി.
സെൻസെക്സ് 819.69 പോയിൻ്റ് അഥവാ1.04 ശതമാനം ഉയർന്ന് 79,705.91ൽ ക്ലോസ് ചെയ്തു. ഇൻട്രാഡേ വ്യാപാരത്തിൽ സൂചിക 1,098.02 പോയിൻ്റ് അഥവാ1.39 ശതമാനം ഉയർന്ന് 79,984.24 വരെ ഉയർന്നിരുന്നു. നിഫ്റ്റി 250.50 പോയിൻ്റ് അഥവാ 1.04 ശതമാനം ഉയർന്ന് 24,367.50 ലെത്തി. പകൽ സമയത്ത്, ഇത് 302.75 പോയിൻ്റ് അഥവാ 1.25 ശതമാനം ഉയർന്ന് 24,419.75 ലെത്തി.
സെൻസെക്സിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്സിഎൽ ടെക്നോളജീസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. കൊട്ടക് മഹീന്ദ്ര ബാങ്ക്,മാരുതി ഓഹരികൾ ഇടിഞ്ഞു.
എല്ലാ സെക്ടറിൽ സൂചികകളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി പിഎസ്യു ബാങ്ക്, നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ഐടി എന്നിവ 1.5 ശതമാനത്തിലധികം ഉയർന്നു. ഇന്ത്യ വിക്സ് സൂചിക എട്ട് ശതമാനം താഴ്ന്ന് 15.3ൽ എത്തി.
ഏഷ്യൻ വിപണികളിൽ ടോക്കിയോ, സിയോൾ, ഹോങ്കോങ് എന്നിവ നേട്ടത്തിലും ഷാങ്ഹായ് നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്ച യുഎസ് വിപണികൾ മികച്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 2,626.73 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.03 ശതമാനം ഉയർന്ന് ബാരലിന് 79.18 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.32 ശതമാനം ഉയർന്ന് 2471 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 83.95ൽ എത്തി.