18 March 2024 4:59 AM GMT
Summary
- സെക്ടറൽ സൂചികയിൽ നിഫ്റ്റി ഓട്ടോ, മെറ്റൽ, പിഎസ്ഇ എന്നിവ നേട്ടത്തിലാണ്
- എഫ്ഐഐകൾ വെള്ളിയാഴ്ച 848.56 കോടി രൂപയുടെ ഓഹരികൾ വാങ്ങി
- ബ്രെൻ്റ് ക്രൂഡ് 0.36 ശതമാനം ഉയർന്ന് ബാരലിന് 85.65 ഡോളറിലെത്തി
യുഎസ് വിപണികളിലെ ദുർബലമായ വ്യാപാരം, ക്രൂഡ് ഓയിൽ വിലക്കയറ്റം എന്നിവയെ തുടർന്ന് ആഭ്യന്തര വിപണി വ്യാപാരം ആരംഭിച്ചത് ഇടിവോടെയാണ്. സെൻസെക്‌സ് 72,587.30 ലും നിഫ്റ്റി 20.65 പോയിൻ്റ് ഉയർന്ന് 21,990.10 ലുമാണ് വ്യാപാരം ആരംഭിച്ചത്.
നിഫ്റ്റിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (3.26%), ടാറ്റ സ്റ്റീൽ (1.98%), ജെഎസ്ഡബ്ല്യു സ്റ്റീൽ (1.90%), അപ്പോളോ ഹോസ്പിറ്റൽസ് (1.12%), ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് (1.00%), എന്നിവ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചപ്പോൾ അദാനി എന്റർപ്രൈസസ് (-3.35%), അദാനി പോർട്സ് (-3.01%), യുപിഎൽ (-2.03%), പവർ ഗ്രിഡ് (-3.35%), ഏഷ്യൻ പെയിൻ്റ്സ് (-1.21%) എന്നിവ ഇടിവിലാണ്.
സെക്ടറൽ സൂചികയിൽ നിഫ്റ്റി ഓട്ടോ, മെറ്റൽ, പിഎസ്ഇ എന്നിവ നേട്ടത്തിലാണ്. മിഡ്ഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ ഇടിവിലാണ്.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. വെള്ളിയാഴ്ച യുഎസ് വിപണികൾ ഇടിവിലാണ് അവസാനിച്ചത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 848.56 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ബ്രെൻ്റ് ക്രൂഡ് 0.36 ശതമാനം ഉയർന്ന് ബാരലിന് 85.65 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.54 ശതമാനം താഴ്ന്ന് 2149.80 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 82.84 എന്ന നിലയിലെത്തി.
"യുഎസ് ഫെഡറൽ റിസർവിൻ്റെ തീരുമാനം ബുധനാഴ്ച വരാനിരിക്കെ, വിപണിയിലെ ചാഞ്ചാട്ടം രൂക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നു. നിക്ഷേപകരുടെ ശ്രദ്ധയും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് തിരിയുകയാണ്," മേത്ത ഇക്വിറ്റീസ് ലിമിറ്റഡിൻ്റെ സീനിയർ വിപി (റിസർച്ച്) പ്രശാന്ത് താപ്‌സെ പറഞ്ഞു.
സെൻസെക്സ് 453.85 പോയിൻ്റ് അഥവാ 0.62 ശതമാനം ഇടിഞ്ഞ് 72,643.43 ലും നിഫ്റ്റി 123.30 പോയിൻ്റ് അഥവാ 0.56 ശതമാനം താഴ്ന്ന് 22,023.35 ലുമാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.