3 Jan 2024 2:34 AM GMT
ആഗോള വിപണികള്‍ ചുവപ്പില്‍, യുഎസ് ടെക് ഓഹരികളില്‍ വലിയ ഇടിവ്; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
Sandeep P S
Summary
- അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസുകളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും
- ഗിഫ്റ്റ് നിഫ്റ്റിയുടെ തുടക്കം ഇടിവോടെ
- ആഗോള സ്വര്‍ണവില കുതിപ്പില്‍
കഴിഞ്ഞ മൂന്നോ നാലോ സെഷനുകളില്‍ ഒരു റേഞ്ച് ബൗണ്ടിനകത്ത് നീങ്ങുകയായിരുന്ന ബെഞ്ച്‌മാര്‍ക്ക് വിപണി സൂചികകളില്‍ ഇന്നലെ കൂടുതല്‍ ശക്തമായ താഴോട്ടിറക്കം പ്രകടമായി. സാങ്കേതികമായി ഇത് ഹ്രസ്വകാല തിരുത്തലിന്റെ സൂചനയാണെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നു. ബിഎസ്‌ഇ സെൻസെക്‌സ് 380 പോയിന്റ് താഴ്ന്ന് 71,893ലും നിഫ്റ്റി 76 പോയിന്റ് താഴ്ന്ന് 21,666ലും എത്തി.
അദാനി ഗ്രൂപ്പിന് എതിരായ ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കപ്പെട്ട വിവിധ കേസുകളില്‍ ഇന്ന് സുപ്രീംകോടതി വിധി പറയുന്നുണ്ട്. സെബി നടത്തുന്ന അന്വേഷണത്തിന്‍റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിക്ക് ഇതില്‍ വിപുലമായ താല്‍പ്പര്യമുണ്ട്.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,684ലും തുടർന്ന് 21,783ലും 21,859ലും പ്രതിരോധം കാണാനിടയുണ്ട് എന്നാണ്. അതേസമയം താഴ്ച്ചയുടെ സാഹചര്യത്തില്‍ 21,583 ലും തുടർന്ന് 21,535ലും 21,459ലും പിന്തുണ എടുക്കാം.
ആഗോള വിപണികള്‍ ഇന്ന്
പുതുവര്‍ഷത്തിലെ ആദ്യ സെഷനില്‍ യുഎസ് വിപണികള്‍ ഇടിവോടെയാണ് തുടങ്ങിയത് എസ് & പി- 500 0.6 ശതമാനം ഇടിഞ്ഞു, ഡൗ ജോണ്‍സ് ഇന്‍റസ്ട്രിയല്‍ ആവറേജ് 0.1 ശതമാനം താഴേക്ക് വന്നു. ഒക്ടോബറിനു ശേഷമുള്ള ഏറ്റവും മോശം ദിവസം രേഖപ്പെടുത്തി ടെക് ഹെവി സൂചികയായ നാസ്ഡാക്ക് കോമ്പോസിറ്റ് 1.6 ശതമാനത്തിലധികം ഇടിഞ്ഞു. യൂറോപ്യന്‍ വിപണികളും ഇന്നലെ പൊതുവില്‍ ഇടിവിലായിരുന്നു.
ഏഷ്യന്‍ വിപണി സൂചികകളും ബുധനാഴ്ചത്തെ സെഷന്‍ ഇടിവോടെയാണ് ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ജപ്പാന്‍റെ നിക്കി, ഹോംഗ്കോംഗിന്‍റെ ഹാങ്സെങ്, ദക്ഷിണ കൊറിയയുടെ കോസ്പിഎന്നിവയെല്ലാം ഇടിവിലാണ്. ചൈനയുടെ ഷാങ്ഹായ് പച്ചയിലാണ്.
ഗിഫ്റ്റ് നിഫ്റ്റി 70.5 പോയിന്‍റ് നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ബെഞ്ച്മാര്‍ക്ക് സൂചികകളുടെ തുടക്കവും ഇടിവില്‍ ആയിരിക്കുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
അവന്യൂ സൂപ്പർമാർട്ട്‌സ്: ഡി-മാർട്ട് ചെയിൻ ഓപ്പറേറ്ററായ കമ്പനിയുടെ മൂന്നാംപാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള സ്റ്റാൻഡ്‌ലോൺ വരുമാനം 17.2 ശതമാനം വളർച്ച നേടി 13,247.33 കോടി രൂപയായി. 2023 ഡിസംബർ വരെ മൊത്തം സ്റ്റോറുകളുടെ എണ്ണം 341 ആണ്.
ഹീറോ മോട്ടോകോര്‍പ്: ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ കമ്പനി ഡിസംബറിൽ 3,93,952 യൂണിറ്റ് മോട്ടോർസൈക്കിളുകളും സ്‌കൂട്ടറുകളും വിറ്റഴിച്ചു. മുൻ വർഷം ഡിസംബറിലെ 3,94,179 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 0.05 ശതമാനം കുറവാണിത്. ആഭ്യന്തര വിൽപ്പന 0.92 ശതമാനം ഇടിഞ്ഞ് 3,77,842 യൂണിറ്റിലെത്തി, എന്നാൽ ഇതേ കാലയളവിൽ കയറ്റുമതി 25.7 ശതമാനം ഉയർന്ന് 16,110 യൂണിറ്റിലെത്തി.
ബാങ്ക് ഓഫ് മഹാരാഷ്ട്ര: ഡിസംബറിൽ അവസാനിച്ച പാദത്തിൽ മൊത്തം ബിസിനസ് 18.92 ശതമാനം വളർച്ച രേഖപ്പെടുത്തി 4.34 ലക്ഷം കോടി രൂപയായി. ഡെപ്പോസിറ്റുകള്‍ 17.9 ശതമാനം വർധിച്ച് 2.46 ലക്ഷം കോടി രൂപയായി. വിതരണം ചെയ്ത വായ്പ 20.3 ശതമാനം ഉയര്‍ന്ന് 1.89 ലക്ഷം കോടി രൂപയില്‍ എത്തി.
ഹിന്ദുസ്ഥാൻ സിങ്ക്: ഖനനം ചെയ്ത ലോഹ ഉൽപ്പാദനം മൂന്നാം പാദത്തില്‍ 7 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 2,71,000 ടൺ ആണ്. മുന്‍ പാദവുമായുള്ള താരതമ്യത്തില്‍ 8 ശതമാനം ഫഉയര്‍ന്നു
റെയിൽ വികാസ് നിഗം: വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷന്റെ നവീകരണത്തിനുള്ള ലെറ്റര്‍ ഓഫ് ആക്സപ്റ്റന്‍സ് കമ്പനി ഭാഗമായ സംയുക്ത സംരംഭത്തിന് ലഭിച്ചു . 123.36 കോടി രൂപയാണ് പദ്ധതിച്ചെലവ്.
കോൾ ഇന്ത്യ: നിയന്ത്രിത മേഖലയിലല്ലാത്ത (എൻആർഎസ്) ഉപഭോക്താക്കൾക്ക് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ കോൾ ഇന്ത്യ 98 ദശലക്ഷം ടണിന്‍റെ (എംടിഎസ്) വിതരണം നടത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിലെ 75 ദശലക്ഷം ടണ്ണിൽ നിന്ന് 31 ശതമാനം വളർച്ചയാണിത്.
ക്രൂഡ് ഓയിലും സ്വര്‍ണവും
മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ നിക്ഷേപകര്‍ വിലയിരുത്തുന്നതിനിടെ ക്രൂഡ് വില അസ്ഥിരത പ്രകടമാക്കി. ഫെബ്രുവരിയിലെ വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് കരാർ ചൊവ്വാഴ്ച ഒരു ബാരലിന് 71.66 ഡോളറിലെത്തി, ഒരു സെന്‍റ് അഥവാ 0.01 ശതമാനം ഉയർന്നു. മാർച്ചിലെ ബ്രെന്റ് കരാർ 14 സെൻറ് അഥവാ 0.18 ശതമാനം ഉയർന്ന് 77.18 ഡോളറിലെത്തി.
യുഎസ് പലിശ നിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണ വില ചൊവ്വാഴ്ചയും ഉയർന്നു.. സ്‌പോട്ട് ഗോൾഡ് 0.6 ശതമാനം ഉയർന്ന് ഔൺസിന് 2,074.40 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകളും 0.6 ശതമാനം ഉയർന്ന് ഔൺസിന് 2,084.00 ഡോളറിലെത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ഓഹരികളില്‍ ഇന്നലെ 1,602.16 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി. ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) ജനുവരി 2 ന് 1,959.04 കോടി രൂപയുടെ അറ്റ വില്‍പ്പന നടത്തിയതായും എൻഎസ്ഇയിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
ഓഹരി വിപണി വാര്‍ത്തകള്‍ അറിയാന്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം