image

19 Feb 2024 11:22 AM GMT

Stock Market Updates

ആഗോള വിപണി സമ്മിശ്രം; റെക്കോർഡിട്ട് നിഫ്റ്റി

MyFin Desk

ആഗോള വിപണി സമ്മിശ്രം; റെക്കോർഡിട്ട് നിഫ്റ്റി
X

Summary

  • നിഫ്റ്റി എക്കാലത്തെയും ഉയർന്ന ലെവലായ 22,186.65 ൽ
  • പ്രധാന ഏഷ്യൻ വിപണികൾ സമ്മിശ്രമായി തുടരുന്നു
  • ബ്രെന്റ് ക്രൂഡ് 0.75 താഴ്ന്ന് 82.85 ഡോളറിലെത്തി


തുടർച്ചയായ അഞ്ചാം സെഷനിലും ആഭ്യന്തര വിപണി പച്ചയിൽ. ഫിനഷ്യൽസ്, എഫ്എംസിജി ഓഹരികളുടെ മുന്നേറ്റത്തിൽ നിഫ്റ്റി എക്കാലത്തെയും ഉയർന്ന ലെവലായ 22,186.65 ൽ എത്തി.

സമ്മിശ്ര ആഗോള സൂചനകൾക്കിടയിൽ, വിപണി പോസിറ്റീവായി ആരംഭിച്ചെങ്കിലും ആദ്യ മണിക്കൂറുകളിൽ നേട്ടങ്ങൾക്കും നഷ്ടങ്ങൾക്കും ഇടയിൽ വ്യാപാരം നടന്നത്. മിക്ക സെക്‌ടറൽ സൂചികകളിലും മുൻതൂക്കമുള്ള ഓഹരികളുടെ വാങ്ങൽ വർധിച്ചതിനാൽ, സൂചികകളുടെ ക്ലോസിങ് ഇന്നത്തെ ഉയർന്ന വിലയോടടുത്താണ്.

സെൻസെക്‌സ് 281.52 പോയിൻ്റ് അഥവാ 0.39 ശതമാനം ഉയർന്ന് 72,708.16ലും നിഫ്റ്റി 81.60 പോയിൻ്റ് അഥവാ 0.37 ശതമാനം ഉയർന്ന് 22,122.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഓഹരികളും മേഖലകളും

ഗ്രാസിം ഇൻഡസ്ട്രീസ്, ബജാജ് ഫിൻസെർവ്, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, സിപ്ല എന്നിവ നിഫ്റ്റിയിലെ ഏറ്റവും ഉയർന്ന നേട്ടത്തിലും കോൾ ഇന്ത്യ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എൽ ആൻഡ് ടി, വിപ്രോ, എച്ച്ഡിഎഫ്‌സി ലൈഫ് എന്നിവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

സെക്ടറൽ സൂചികകളിൽ, ക്യാപിറ്റൽ ഗുഡ്‌സ്, ഐടി മെറ്റൽ, റിയൽറ്റി എന്നിവ ചുവപ്പിൽ അവസാനിച്ചപ്പോൾ ഓട്ടോ, ബാങ്ക്, എഫ്എംസിജി, ഹെൽത്ത് കെയർ, ഓയിൽ ആൻഡ് ഗ്യാസ്, പവർ 0.3-1 ശതമാനം വരെ നേട്ടമുണ്ടാക്കി.

വ്യക്തിഗത ഓഹരികളിൽ ബയോകോൺ, ഡിക്സൺ ടെക്നോളജീസ്, സെയിൽ എന്നിവയിൽ 300 ശതമാനത്തിലധികം വോളിയം വർദ്ധനവ് രേഖപ്പെടുത്തി.

ബ്രെന്റ് ക്രൂഡ് 0.75 താഴ്ന്ന് 82.85 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൻസിന് 0.31 ശതമാനം ഉയർന്ന് 2030.45 ഡോളറിലെത്തി.

ആഗോള വിപണി

പ്രധാന ഏഷ്യൻ വിപണികൾ സമ്മിശ്രമായി തുടരുന്നു. ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് 0.8 ശതമാനവും ടോക്കിയോയുടെ നിക്കി 225 0.04 ശതമാനവും ഇടിഞ്ഞപ്പോൾ ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 1.4 ശതമാനം നേട്ടമുണ്ടാക്കി.

പ്രസിഡൻ്റ്സ് ഹോളിഡേ പ്രമാണിച്ച് തിങ്കളാഴ്ച യുഎസ് മാർക്കറ്റിന് അവധിയാണ്. വെള്ളിയാഴ്ച, യുഎസ് വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം 253.28 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതിനാൽ വെള്ളിയാഴ്ച വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) അറ്റ വാങ്ങൽ രേഖപ്പെടുത്തി..