9 Feb 2024 2:18 AM GMT
ആഗോള വിപണികള്‍ പൊസിറ്റിവ്, ക്രൂഡ് 3% കയറി, ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
Sandeep P S
Summary
- ഗിഫ്റ്റ് നിഫ്റ്റിയുടെ തുടക്കം നഷ്ടത്തില്‍
- ഈ മാസം ആദ്യമായി ക്രൂഡ് 80 ഡോളറിന് മുകളില്‍
- ഇന്നലെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ 1 ശതമാനത്തോളം ഇടിഞ്ഞു
കയറ്റവും ഇറക്കവും തുടര്‍ച്ചയായി മാറിമാറി വരുന്നതാണ ്കഴിഞ്ഞ ഏതാനും സെഷനുകളില്‍ കാണാനാകുന്ന വിപണി പ്രവണത. ഇന്നലെ ആര്‍ബിഐ ധനനയത്തിനു പിന്നാലെ വിപണികള്‍ താഴോട്ടിറങ്ങി. ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം തുടരുന്നുവെങ്കിലും 21,500ല്‍ നിഫ്റ്റി ശക്തമായ പ്രതിരോധം പ്രകടമാക്കുമെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. ആ നില നിലനിര്‍ത്താനായാല്‍ വരുന്ന സെഷനുകളില്‍ 22 ,000നു മുകളിലേക്കുള്ള വീണ്ടെടുപ്പ് സാധ്യമാകാം.
ഇന്നലെ ബിഎസ്ഇ സെൻസെക്‌സ് 724 പോയിൻ്റ് അഥവാ ഒരു ശതമാനം ഇടിഞ്ഞ് 71,428 ലും നിഫ്റ്റി 50 212.5 പോയിൻ്റ് താഴ്ന്ന് 21,718 ലും എത്തി.
പണപ്പെരുപ്പം സംബന്ധിച്ച് കേന്ദ്രബാങ്ക് മുന്നോട്ടുവെക്കുന്ന വീക്ഷണം ആശാവഹമല്ലായെന്നതും ഉയര്‍ന്ന മൂല്യ നിര്‍ണയങ്ങളുമാണ് നിക്ഷേപകരെ വില്‍പ്പനയ്ക്ക് പ്രേരിപ്പിച്ചത്. പലിശ നിരക്ക് എപ്പോള്‍ കുറയ്ക്കാനാകുമെന്ന സൂചനയും ധനനയത്തിലില്ല. വളര്‍ച്ചാ നിഗമനം ഉയര്‍ത്തിയത് വിപണിയെ കാര്യമായി സ്വാധീനിച്ചിട്ടില്ല.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
പിവറ്റ് പോയിൻ്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,666ലും തുടർന്ന് 21,584ലും 21,452ലും ഉടനടി പിന്തുണ സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ്, അതേസമയം ഉയർന്ന ഭാഗത്ത്, 21,750ലും തുടർന്ന് 22,012ലും 22,144ലും ഉടനടി പ്രതിരോധം കണ്ടേക്കാം.
ആഗോള വിപണികളില്‍ ഇന്ന്
നിക്ഷേപകർ കോര്‍പ്പറേറ്റ് വരുമാന റിപ്പോർട്ടുകളോടും യുഎസ് തൊഴിൽ ഡാറ്റയോടും പൊസിറ്റിവായി പ്രതികരിച്ചതിനാല്‍ വ്യാഴാഴ്ച വ്യാപാരത്തില്‍ മൂന്ന് പ്രമുഖ യുഎസ് വിപണികളും നേട്ടത്തില്‍ അവസാനിച്ചു. ഡൗ ജോൺസ് വ്യാവസായിക ശരാശരി 48.97 പോയിൻ്റ് അഥവാ 0.13 ശതമാനം ഉയർന്ന് 38,726.33ലും എസ് & പി 500 2.85 പോയിൻ്റ് അഥവാ 0.06 ശതമാനം ഉയർന്ന് 4,997.91 ലും നാസ്ഡാക്ക് കോമ്പോസിറ്റ് 37.02 ശതമാനം വർധിച്ച് 37.07 പോയിൻ്റിലും എത്തി.
ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ദക്ഷിണകൊറിയയയുടെ കോസ്പി, ജപ്പാനിന്‍റെ നിക്കി, ചൈനയുടെ ഷാങ്ഹായ് എന്നിവ നേട്ടത്തിലാണ്. ഹോംഗ്കോംഗിന്‍റെ ഹാങ്സെങ് ഇടിവിലാണ്.
ഗിഫ്റ്റ് നിഫ്റ്റി 52.50 പോയിന്‍റ് നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ബെഞ്ച്മാര്‍ക്ക് സൂചികകളുടെ തുടക്കം ഇടിവിലാകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.
ഇന്ന് ശ്രദ്ധേയമാകുന്ന ഓഹരികള്‍
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ: സർക്കാർ ഉടമസ്ഥതയിലുള്ള ലൈഫ് ഇൻഷുറൻസ് കമ്പനി ഡിസംബറിൽ അവസാനിച്ച പാദത്തിൽ 9,444.4 കോടി രൂപ ലാഭം രേഖപ്പെടുത്തി, മുൻവർഷം സമാന കാലയളവിനെ അപേക്ഷിച്ച് 49.1 ശതമാനം വര്‍ധനയാണിത്. ഈ പാദത്തിലെ അറ്റ പ്രീമിയം വരുമാനം 4.7 ശതമാനം വർധിച്ച് 1,17,017 കോടി രൂപയായി, അറ്റ കമ്മീഷൻ 3.2 ശതമാനം വർധിച്ച് പാദത്തിൽ 6,520 കോടി രൂപയായി.
ഭാരത് ഹെവി ഇലക്ട്രിക്കൽസ് (ബിച്ച്ഇഎല്‍): 1x800 മെഗാവാട്ട് അൾട്രാ സൂപ്പർ ക്രിട്ടിക്കൽ എക്സ്പാൻഷൻ യൂണിറ്റ് സ്ഥാപിക്കുന്നതിന് ഹരിയാന പവർ ജനറേഷൻ കോർപ്പറേഷനില്‍ നിന്ന് കമ്പനിക്ക് ഓർഡർ ലഭിച്ചു. 5,500 കോടിയിലധികം രൂപയാണ് കരാർ മൂല്യം.
ബയോകോൺ: ബയോഫാർമസ്യൂട്ടിക്കൽ സ്ഥാപനം ഒക്ടോബർ-ഡിസംബർ കാലയളവിൽ 660 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി,മുന്‍ വര്‍ഷം ഇതേ കാലയളവിൽ ഇത് 41.8 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 34.4 ശതമാനം വർധിച്ച് 3,953.7 കോടി രൂപയായി.
യുണൈറ്റഡ് ബ്രൂവറീസ്: കിംഗ്‍ഫിഷർ ബിയർ നിർമ്മാതാവ് മൂന്നാം പാദത്തിൽ 84.85 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു, മുന്‍ വര്‍ഷം ഇതേ കാലയളവിൽ ഇത് 2.14 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം 13.1 ശതമാനം വർധിച്ച് 1,822.66 കോടി രൂപയായി.
ടോറൻ്റ് പവർ: ഗുജറാത്ത് ആസ്ഥാനമായുള്ള പവർ കമ്പനി ഡിസംബറിൽ അവസാനിച്ച പാദത്തിൽ 359.8 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി, മുൻവർഷം സമാന കാലയളവിനെ അപേക്ഷിച്ച് 47.4 ശതമാനം ഇടിവാണിത്. ഇന്ധന ചെലവ് ഉയര്‍ന്നതും പ്രവര്‍ത്തനത്തിലെ തളര്‍ച്ചയും ബാധിച്ചു. പ്രവർത്തന വരുമാനം 1.2 ശതമാനം ഇടിഞ്ഞ് 6,366 കോടി രൂപയായി.
സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക്: സ്‌മോൾ ഫിനാൻസ് ബാങ്കിന്‍റെ ഒക്ടോബർ-ഡിസംബർ കാലയളവിലെ അറ്റാദായം 217 ശതമാനം വാര്‍ഷിക വർധന രേഖപ്പെടുത്തി 57.22 കോടി രൂപയായി. മറ്റ് വരുമാനം 102.3 ശതമാനം ഉയർന്ന് 51.9 കോടി രൂപയായി. ലാഭം 80.5 ശതമാനം വർധിച്ച് 114.2 കോടി രൂപയായി. അറ്റ പലിശ വരുമാനം 33.9 ശതമാനം ഉയർന്ന് 245.7 കോടി രൂപയിലെത്തി.
ക്രൂഡ് ഓയില്‍ വില
ഹമാസിൻ്റെ വെടിനിർത്തൽ ഓഫർ ഇസ്രായേൽ നിരസിച്ചതിനെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാകുമെന്ന ആശങ്കയിൽ വ്യാഴാഴ്ച എണ്ണവില 3 ശതമാനത്തിലധികം ഉയർന്നു. ബ്രെൻ്റ് ഫ്യൂച്ചറുകൾ 2.42 ഡോളർ അഥവാ 3 ശതമാനം ഉയർന്ന് ബാരലിന് 81.36 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് ക്രൂഡ് 2.36 ഡോളർ അഥവാ 3.2 ശതമാനം ഉയർന്ന് 76.22 ഡോളറിലെത്തി.
ഫെബ്രുവരിയിൽ ആദ്യമായാണ് ബ്രെൻ്റ് ബെഞ്ച്മാർക്ക് ബാരലിന് 80 ഡോളറിനും ഡബ്ല്യുടിഐ ബാരലിന് 75 ഡോളറിനും മുകളിലെത്തുന്നത്.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐകൾ) ഇന്നലെ ഓഹരികളില്‍ 4,933.78 കോടി രൂപയുടെ അറ്റ വില്‍പ്പന നടത്തിയപ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 5,512.32 കോടി രൂപയുടെ വാങ്ങല്‍ നടത്തിയെന്ന് എൻഎസ്ഇയിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
ഓഹരി വിപണി വാര്‍ത്തകള്‍ അറിയാന്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം