7 March 2025 7:31 AM IST
Summary
- ഗിഫ്റ്റ് നിഫ്റ്റി നഷ്ടത്തിൽ വ്യാപാരം നടത്തുന്നു.
- ഏഷ്യൻ വിപണികൾ ഇടിഞ്ഞു.
- യുഎസ് ഓഹരി വിപണി താഴ്ന്ന് ക്ലോസ് ചെയ്തു.
ആഗോള വിപണികളിലെ അനശ്ചിതത്വത്തെ തുടർന്ന് ആഭ്യന്തര ഓഹരി വിപണി ഇന്ന് താഴ്ന്ന് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി നഷ്ടത്തിൽ വ്യാപാരം നടത്തുന്നു. ഏഷ്യൻ വിപണികൾ ഇടിഞ്ഞു. യുഎസ് ഓഹരി വിപണി താഴ്ന്ന് ക്ലോസ് ചെയ്തു.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി 22,557 ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുൻ ക്ലോസിനേക്കാൾ ഏകദേശം 63 പോയിന്റിന്റെ കുറവ്. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് നെഗറ്റീവ് തുടക്കത്തെ സൂചിപ്പിക്കുന്നു.
ഏഷ്യൻ വിപണികൾ
ജപ്പാന്റെ നിക്കി 2.01% ഇടിഞ്ഞു. ടോപ്പിക്സ് 1.8% താഴ്ന്നു. ജാപ്പനീസ് സർക്കാർ ബോണ്ട് യീൽഡുകൾ 16 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നു.
ദക്ഷിണ കൊറിയയുടെ കോസ്പി 1.15% ഇടിഞ്ഞു. അതേസമയം കോസ്ഡാക്ക് 0.57% നഷ്ടം നേരിട്ടു. ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചിക ഫ്യൂച്ചറുകൾ ദുർബലമായ ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.
വാൾ സ്ട്രീറ്റ്
യുഎസ് വ്യാപാര നയത്തെ പറ്റിയുള്ള നിലവിലെ അനിശ്ചിതത്വത്തിനിടയിൽ വ്യാഴാഴ്ച യുഎസ് ഓഹരി വിപണി താഴ്ന്ന നിലയിൽ അവസാനിച്ചു.
ഡൗ ജോൺസ് വ്യാവസായിക ശരാശരി 427.51 പോയിന്റ് അഥവാ 0.99% ഇടിഞ്ഞ് 42,579.08 ലെത്തി, എസ് ആൻറ്പി 104.11 പോയിന്റ് അഥവാ 1.78% ഇടിഞ്ഞ് 5,738.52 ലെത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 483.48 പോയിന്റ് അഥവാ 2.61% ഇടിഞ്ഞ് 18,069.26 ലെത്തി.
ടെസ്‌ല ഓഹരി വില 5.6% ഇടിഞ്ഞു, ജനറൽ മോട്ടോഴ്‌സ് ഓഹരികൾ 2.6% വും, ഫോർഡ് ഓഹരി വില 0.4% വും ഇടിഞ്ഞു. എൻവിഡിയ ഓഹരി വില 5.74% താഴ്ന്നു. ആമസോൺ ഓഹരികൾ 3.68% ഇടിഞ്ഞു, മൈക്രോസോഫ്റ്റ് ഓഹരി വില 1.03% ഇടിഞ്ഞു. മാർവെൽ ഓഹരികൾ ഏകദേശം 20% ഇടിഞ്ഞു. അതേസമയം ക്രോഗർ ഓഹരികൾ 2% ഉയർന്നു.
ഇന്ത്യൻ വിപണി
ആഭ്യന്തര വിപണി ഇന്നലെ നേട്ടത്തിൽ ക്ലോസ് ചെയ്തു. തുടർച്ചയായ രണ്ടാം ദിനമാണ് സൂചികകൾ നേട്ടം രേഖപ്പെടുത്തിക്കൊണ്ട് വ്യാപാരം അവസാനിപ്പിക്കുന്നത്. സെൻസെക്സ് 609.86 പോയിന്റ് അഥവാ 0.83 ശതമാനം ഉയർന്ന് 74,340.09 എന്ന ലെവലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 207.40 പോയിന്റ് അഥവാ 0.93 ശതമാനം ഉയർന്ന് 22,544.70 എന്ന ലെവലിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് ഓഹരികളിൽ ഏഷ്യൻ പെയിന്റ്സ്, എൻടിപിസി, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസെർവ്, ഹിന്ദുസ്ഥാൻ യൂണിലിവർ, സൺ ഫാർമസ്യൂട്ടിക്കൽസ്, അദാനി പോർട്ട്സ് ആൻഡ് സെസ്, ആക്സിസ് ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടൈറ്റൻ, ബജാജ് ഫിനാൻസ് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, സൊമാറ്റോ, ടാറ്റ മോട്ടോഴ്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നി ഓഹരികൾ നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
സെക്ടറൽ സൂചികകളിൽ പവർ , ഹെൽത്ത്കെയർ, എഫ്എംസിജി, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, ഫാർമ എന്നിവ 1.5-2 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ ടെലികമ്മ്യൂണിക്കേഷൻ, റിയാലിറ്റി എന്നിവ 0.15-0.25 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6 ശതമാനവും സ്മോൾക്യാപ് സൂചിക 1.6 ശതമാനവും ഉയർന്നു.
പിന്തുണയും പ്രപതിരോധവും
നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 22,568, 22,641, 22,760
പിന്തുണ: 22,330, 22,257, 22,138
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 48,795, 48,922, 49,128
പിന്തുണ: 48,383, 48,255, 48,049
പുട്ട്-കോൾ അനുപാതം
മാർക്കറ്റിന്റെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ), മുൻ സെഷനിലെ 1.05 ൽ നിന്ന് മാർച്ച് 6 ന് 1.14 ആയി ഉയർന്നു.
ഇന്ത്യ വിക്സ്
ഭയ ഘടകമായ ഇന്ത്യ വിക്സ് സൂചിക 0.4 ശതമാനം ഉയർന്ന് 13.73 ലെവലിലെത്തി.
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ
വ്യാഴാഴ്ച വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ 2,377 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപകർ 1617 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപ
വ്യാപാര താരിഫുകളെക്കുറിച്ചുള്ള അനിശ്ചിതത്വവും തുടർച്ചയായ വിദേശ ഫണ്ടിന്റെ ഒഴുക്കും കാരണം വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസയുടെ നഷ്ടത്തിൽ 87.12 ൽ അവസാനിച്ചു.
സ്വർണ്ണ വില
സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.3% ഇടിഞ്ഞ് 2,900.48 ഡോളറിലെത്തി. ഈ ആഴ്ച ഇതുവരെ ബുള്ളിയൻ 1.6% നേട്ടം കൈവരിച്ചു. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.6% ഇടിഞ്ഞ് 2,908.70 ഡോളറിലെത്തി.
എണ്ണ വില
ഒക്ടോബറിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവിന്റെ പാതയിലായിരുന്നു അസംസ്കൃത എണ്ണ വില. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 0.33% ഇടിഞ്ഞ് ബാരലിന് 66.14 ഡോളറിലെത്തി, ആഴ്ചയിൽ ഇതുവരെ 5% ഇടിവ് രേഖപ്പെടുത്തി.ബ്രെന്റ് ഓയിൽ വില 0.17% ഇടിഞ്ഞ് 69.34 ഡോളറിലെത്തി.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
ടാറ്റ കൺസൾട്ടൻസി സർവീസസ്
പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്, ഐടി സേവന കമ്പനി ഒരു ആഗോള ധനകാര്യ സ്ഥാപനമായ നോർത്തേൺ ട്രസ്റ്റുമായി കരാറിൽ ഒപ്പുവച്ചു.
പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
ആന്ധ്രപ്രദേശിൽ ഒരു അന്തർസംസ്ഥാന ട്രാൻസ്മിഷൻ സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള വിജയകരമായ ബിഡ്ഡറായി പവർ ഗ്രിഡിനെ പ്രഖ്യാപിച്ചു. നിലവിലുള്ള കുർണൂൽ-III സബ്സ്റ്റേഷനിലെ പരിവർത്തന ശേഷി വർദ്ധിപ്പിക്കുന്നതും നിലവിലുള്ള സി'പെറ്റ സബ്സ്റ്റേഷനിലെ വിപുലീകരണ പ്രവർത്തനങ്ങളും ഉൾപ്പെടുന്ന പദ്ധതിക്കായി ഒരു ലെറ്റർ ഓഫ് ഇന്റന്റ് ലഭിച്ചു.
തമിഴ്‌നാട് മെർക്കന്റൈൽ ബാങ്ക്
ബാങ്ക് അതിന്റെ ഒരു വർഷത്തെ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് അധിഷ്ഠിത വായ്പാ നിരക്ക് (MCLR) മുമ്പത്തെ 9.75% ൽ നിന്ന് 9.60% ആയും അതിന്റെ റിപ്പോ-ലിങ്ക്ഡ് വായ്പാ നിരക്ക് (RLLR) നേരത്തെയുള്ള 9.45% ൽ നിന്ന് 9.25% ആയും മാർച്ച് 7 മുതൽ പ്രാബല്യത്തിൽ വരുത്തി പരിഷ്കരിച്ചു.
എറിസ് ലൈഫ് സയൻസസ്
എറിസ് ഗ്രൂപ്പിന്റെ ഹോൾഡിംഗുകളുടെ ആന്തരിക പുനഃസംഘടനയുടെ ഭാഗമായി, എറിസ് ഓക്ക്നെറ്റ് ഹെൽത്ത്കെയർ, ആപ്രിക്ക ഹെൽത്ത്കെയർ എന്നിവയിലെ 100% ഹോൾഡിംഗുകളും അതിന്റെ അനുബന്ധ സ്ഥാപനമായ എറിസ് തെറാപ്യൂട്ടിക്സിന് 861.9 കോടി രൂപയ്ക്ക് കൈമാറി.
ജിൻഡാൽ സ്റ്റെയിൻലെസ്
ജിൻഡാൽ കോക്കിലെ 26% ഓഹരികൾ 194.89 കോടി രൂപയ്ക്ക് വിറ്റഴിക്കുന്നത് കമ്പനി പൂർത്തിയാക്കി. ഇതോടെ, ജിൻഡാൽ കോക്ക് കമ്പനിയുടെ അസോസിയേറ്റ് എന്ന സ്ഥാനം അവസാനിപ്പിച്ചു.
സുദർശൻ ഫാർമ ഇൻഡസ്ട്രീസ്
സച്ചിൻ മേത്ത 2025 ഏപ്രിൽ 1 മുതൽ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സ്ഥാനം രാജിവച്ചു. എന്നിരുന്നാലും, കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി അദ്ദേഹം തുടരും. ഏപ്രിൽ 1 മുതൽ കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി മനോജ് ലോധയെ ബോർഡ് നിയമിച്ചു.
ഒമാക്സ്
കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഒമാക്സ് വേൾഡ് സ്ട്രീറ്റിന് ഹരിയാനയിലെ ഫരീദാബാദിൽ അതിന്റെ രണ്ട് പുതിയ വാണിജ്യ പദ്ധതികൾക്കായി (ന്യൂ സിംഗപ്പൂർ, ക്ലാർക്കി) ഹരിയാന റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ നിന്ന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ലഭിച്ചു.
ബ്രിഗേഡ് എന്റർപ്രൈസസ്
കമ്പനി ചെന്നൈയിൽ 6.5 ഏക്കർ വിസ്തൃതിയുള്ള ഒരു പ്രീമിയം റെസിഡൻഷ്യൽ പ്രോജക്റ്റ് - ബ്രിഗേഡ് ആൾട്ടിയസ് - ആരംഭിച്ചു, മൊത്തം വികസന വിസ്തീർണ്ണം 1.4 ദശലക്ഷം ചതുരശ്ര അടി. 1,700 കോടി രൂപയുടെ വരുമാന സാധ്യതയുള്ള പദ്ധതിയാണിത്.
റെയിൽ വികാസ് നിഗം
156.35 കോടി രൂപയുടെ പദ്ധതിക്കായി സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ നിന്ന് കമ്പനിക്ക് ഒരു ലെറ്റർ ഓഫ് ആക്‌സപ്റ്റൻസ് ലഭിച്ചു. റായദുർഗയ്ക്കും പാവഗഡയ്ക്കും ഇടയിലുള്ള ഇലക്ട്രിക്കൽ ജനറൽ സർവീസസ്, എഞ്ചിനീയറിംഗ്, ടെലികമ്മ്യൂണിക്കേഷൻ ജോലികൾ ഉൾപ്പെടെ എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം (ഇപിസി) എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
കൽപ്പതരു പ്രോജക്ട്സ് ഇന്റർനാഷണൽ
വിദേശ വിപണികളിലെ ട്രാൻസ്മിഷൻ, വിതരണ ബിസിനസിലും ഇന്ത്യയിലെ നിർമ്മാണ പദ്ധതികളിലും കമ്പനിക്ക് 2,306 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചു. ഈ ഓർഡറുകൾക്കൊപ്പം, 2025 സാമ്പത്തിക വർഷത്തിൽ ഇതുവരെയുള്ള ഓർഡർ ഇൻടേക്ക് ഏകദേശം 22,500 കോടി രൂപയിലെത്തി.
ആർഐടിഇഎസ്
27.9 കോടി രൂപയുടെ പദ്ധതിക്കായി സൗത്ത് സെൻട്രൽ റെയിൽവേയിൽ നിന്ന് കമ്പനിക്ക് ഒരു ലെറ്റർ ഓഫ് ആക്‌സപ്റ്റൻസ് ലഭിച്ചു. ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ എന്നിവയ്ക്കിടയിലുള്ള ഹൈ-സ്പീഡ് എലിവേറ്റഡ് റെയിൽ ഇടനാഴിയുടെ അന്തിമ ലൊക്കേഷൻ സർവേ നടത്തുന്നത് ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
ഇന്റർഗ്ലോബ് ഏവിയേഷൻ
ഇൻഡിഗോ, അതിന്റെ ദീർഘദൂര അരങ്ങേറ്റത്തോടെ, മാഞ്ചസ്റ്ററിലേക്കും ആംസ്റ്റർഡാമിലേക്കും നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ പ്രഖ്യാപിച്ചു. മാഞ്ചസ്റ്ററിലേക്കുള്ള സർവീസ് ആയിരിക്കും ഇന്ത്യയിൽ നിന്ന് യുകെയുടെ വടക്കൻ ഭാഗത്തേക്കുള്ള ഏക നേരിട്ടുള്ള റൂട്ട്. 2025 ജൂലൈ മുതൽ വേനൽക്കാല ഷെഡ്യൂളിൽ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ടിസിപിഎൽ പാക്കേജിംഗ്
കമ്പനി ചെന്നൈയിൽ പുതിയ ഗ്രീൻഫീൽഡ് സൗകര്യം ഉദ്ഘാടനം ചെയ്തു, ഇത് പേപ്പർബോർഡ് കാർട്ടണുകൾ നിർമ്മിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുകയും ഇന്ത്യയിലുടനീളം സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യും.