image

28 March 2025 1:42 AM

Stock Market Updates

താരിഫിൽ തളർന്ന് ആഗോള വിപണികൾ, നേട്ടം നിലനിർത്താൻ ഇന്ത്യൻ ഓഹരികൾ

James Paul

Trade Morning
X

.

Summary

  • ഗിഫ്റ്റ് നിഫ്റ്റി ഇടിവിലാണ്.
  • ഏഷ്യൻ വിപണികൾ നഷ്ടത്തിൽ വ്യാപാരം നടത്തുന്നു.
  • യുഎസ് ഓഹരി വിപണി താഴ്ന്ന് അവസാനിച്ചു.


വ്യാപാര, താരിഫ് യുദ്ധത്തെക്കുറിച്ചുള്ള ഭയം ബാധിച്ച ആഗോള വിപണികളിലെ സൂചനകനുസരിച്ച് ഇന്ത്യൻ സൂചികകൾ ഇന്ന് താഴ്ന്ന് തുറക്കാൻ സാധ്യത.ഗിഫ്റ്റ് നിഫ്റ്റി ഇടിവിലാണ്.ഏഷ്യൻ വിപണികൾ നഷ്ടത്തിൽ വ്യാപാരം നടത്തുന്നു. യുഎസ് ഓഹരി വിപണി താഴ്ന്ന് അവസാനിച്ചു.

ഗിഫ്റ്റ് നിഫ്റ്റി

ഗിഫ്റ്റ് നിഫ്റ്റി 23,758 ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുൻ ക്ലോസിനേക്കാൾ ഏകദേശം 20 പോയിന്റ് കുറവ്, ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് താഴ്ന്ന തുടക്കത്തെ സൂചിപ്പിക്കുന്നു.

ഏഷ്യൻ വിപണികൾ

വെള്ളിയാഴ്ച ഏഷ്യൻ വിപണികൾ ഇടിവിൽ വ്യാപാരം നടത്തുന്നു. ജപ്പാന്റെ നിക്കി 1.41% ഇടിഞ്ഞു. ടോപ്പിക്സ് 1.55% ഇടിഞ്ഞു. ദക്ഷിണ കൊറിയയുടെ കോസ്പി 1.54% ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ താഴ്ന്ന ഓപ്പണിംഗ് സൂചിപ്പിക്കുന്നു.

വാൾസ്ട്രീറ്റ്

വ്യാഴാഴ്ച യുഎസ് ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ശരാശരി 0.37% ഇടിഞ്ഞ് 42,299.70 ലെത്തി. എസ് ആൻറ് പി 0.33% ഇടിഞ്ഞ് 5,693.31 ലെത്തി. നാസ്ഡാക്ക് 0.53% ഇടിഞ്ഞ് 17,804.03 ലെത്തി.

ജനറൽ മോട്ടോഴ്‌സ് ഓഹരികൾ 7% ത്തിലധികം ഇടിഞ്ഞു, ഫോർഡ് ഓഹരി വില 3.9% ഇടിഞ്ഞു. ആപ്റ്റീവ്, ബോർഗ്‌വാർണർ ഓഹരികൾ ഓരോന്നിനും ഏകദേശം 5% നഷ്ടം നേരിട്ടു. ടെസ്‌ല ഓഹരി വില 0.4% ഉയർന്നു. ആപ്പിൾ ഓഹരി വില 1.05% ഉയർച്ചയും ഡോളർ ട്രീ ഓഹരികൾ 11% ഉയർച്ചയും രേഖപ്പെടുത്തി.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ഇന്നലെ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 317.93 പോയിന്റ് ഉയർന്ന് 77,606.43 ലും നിഫ്റ്റി 105.10 പോയിന്റ് ഉയർന്ന് 23,591.95 ലും എത്തി.സെൻസെക്സ് ഓഹരികളിൽ ബജാജ് ഫിൻ‌സെർവ്, ഇൻഡസ്ഇൻഡ് ബാങ്ക്, എൻ‌ടി‌പി‌സി, ലാർസൻ ആൻഡ് ട്യൂബ്രോ, അൾട്രാടെക് സിമൻറ്, അദാനി പോർട്ട്സ്, ബജാജ് ഫിനാൻസ്, പവർ ഗ്രിഡ്, സൊമാറ്റോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡി‌എഫ്‌സി ബാങ്ക്, ടൈറ്റൻ എന്നി ഓഹരികളാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, എച്ച്‌സി‌എൽ ടെക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ, ഫർമാ എന്നിവ ഒഴികെ മറ്റെല്ലാ സൂചികകളും നഷ്ടത്തിൽ അവസാനിച്ചു. ഓട്ടോ സൂചിക ഒരു ശതമാനവും ഫർമ സൂചിക 0.4 ശതമാനവും നേട്ടമുണ്ടാക്കി. അതേസമയം ക്യാപിറ്റൽ ഗുഡ്സ്, കൺസ്യൂമർ ഡ്യൂറബിൾസ്, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, പവർ, പി‌എസ്‌യു ബാങ്ക്, റിയൽറ്റി, ടെലികോം എന്നിവ ഒരു ശതമാനം ഇടിഞ്ഞു.ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.5 ശതമാനവും സ്മോൾക്യാപ് സൂചിക ഒരു ശതമാനവും ഉയർന്നു

പ്രതിരോധവും പിന്തുണയും

നിഫ്റ്റി

പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 23,640, 23,695, 23,784

പിന്തുണ: 23,461, 23,405, 23,316

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 51,701, 51,857, 52,111

പിന്തുണ: 51,194, 51,037, 50,784

പുട്ട്-കോൾ അനുപാതം

മാർക്കറ്റിന്റെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), മാർച്ച് 27 ന് 1.01 ആയി ഉയർന്നു.

ഇന്ത്യ വിക്സ്

വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ്, 1.26% കുറഞ്ഞ് 13.3 ൽ അവസാനിച്ചു.

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ വ്യാഴാഴ്ച 2,240 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപകർ 696 കോടി രൂപയുടെ ഓഹരികൾ വിറ്റു.

രൂപ

വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസ കുറഞ്ഞ് 85.74 ൽ ക്ലോസ് ചെയ്തു.

സ്വർണ്ണ വില

ആഗോള വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണ വില റെക്കോർഡ് ഉയരത്തിലെത്തി. സെഷന്റെ തുടക്കത്തിൽ 3,063.20 ഡോളർ എന്ന റെക്കോർഡ് ഉയരത്തിലെത്തിയ ശേഷം, സ്പോട്ട് ഗോൾഡ് ഔൺസിന് 0.2% ഉയർന്ന് 3,061.72 ഡോളർ ആയി. ഈ ആഴ്ച ഇതുവരെ ബുള്ളിയൻ 1.3% ഉയർന്നു. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.4% ഉയർന്ന് 3,073.10 ഡോളർ ആയി.

ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ

ജിൻഡാൽ സ്റ്റെയിൻലെസ്

ജിൻഡാൽ സ്റ്റെയിൻലെസ് (ജെഎസ്എൽ) മഹാരാഷ്ട്രയിൽ സ്റ്റെയിൻലെസ് സ്റ്റീൽ നിർമ്മാണ സൗകര്യം സ്ഥാപിക്കുന്നതിനായി 40,000 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു.

പഞ്ചാബ്-സിന്ധ് ബാങ്ക്

മാർച്ച് 27 ന് ബാങ്ക് അതിന്റെ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്ലേസ്‌മെന്റ് അവസാനിപ്പിച്ചു, യോഗ്യരായവർക്ക് 38.37 രൂപ നിരക്കിൽ 31.77 കോടി ഓഹരികൾ അനുവദിച്ചുകൊണ്ട് 1,219.39 കോടി രൂപ സമാഹരിച്ചു.

അദാനി ഗ്രീൻ എനർജി

പൂർണ്ണ ഉടമസ്ഥതയിലുള്ള വിവിധ സബ്സിഡിയറികളിലൂടെ കമ്പനി ഗുജറാത്തിലെ ഖാവ്ഡയിൽ 396.7 മെഗാവാട്ട് വൈദ്യുതി പദ്ധതികൾ പ്രവർത്തനക്ഷമമാക്കി. ഈ പ്ലാന്റ് കമ്മീഷൻ ചെയ്തതോടെ, അതിന്റെ മൊത്തം പ്രവർത്തന പുനരുപയോഗ ഊർജ്ജ ഉൽപ്പാദന ശേഷി 13,487.8 മെഗാവാട്ടായി വർദ്ധിച്ചു.

ഭാരത് ഇലക്ട്രോണിക്സ്

മാർച്ച് 12 മുതൽ കമ്പനി 1,385 കോടി രൂപയുടെ അധിക ഓർഡറുകൾ നേടിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ ആകെ 18,415 കോടി രൂപയുടെ ഓർഡറുകൾ ശേഖരിച്ചു.

അൾട്രാടെക് സിമന്റ്

മധ്യപ്രദേശിലെ മൈഹാറിലുള്ള അതിന്റെ യൂണിറ്റിൽ 3.35 ദശലക്ഷം ടൺ ബ്രൗൺഫീൽഡ് ക്ലിങ്കർ ശേഷിയുള്ള സിമന്റ് മിൽ കമ്മീഷൻ ചെയ്തു.

റേമണ്ട്

മുംബൈയിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (NCLT), റെയ്മണ്ട് റിയാലിറ്റിയും അവരുടെ ഓഹരി ഉടമകളും തമ്മിലുള്ള സ്കീം ഓഫ് അറേഞ്ച്മെന്റ് അംഗീകരിച്ചു.

എസ്‌ബി‌ഐ ലൈഫ് ഇൻഷുറൻസ് കമ്പനി

2019-20 അസസ്‌മെന്റ് വർഷത്തേക്ക് 59.31 കോടി രൂപ നികുതി പിഴ ചുമത്തി ആദായനികുതി വകുപ്പിൽ നിന്ന് കമ്പനിക്ക് ഒരു ഉത്തരവ് ലഭിച്ചു.

ജിയോ ഫിനാൻഷ്യൽ സർവീസസ്

ജിയോ പേയ്‌മെന്റ്സ് ബാങ്കിന്റെ 8.5 കോടി ഓഹരികൾ 85 കോടി രൂപയ്ക്ക് കമ്പനി സബ്‌സ്‌ക്രൈബ് ചെയ്‌തു. ജിയോ പേയ്‌മെന്റ്സ് ബാങ്കിന്റെ ബിസിനസ് പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനാണ് ഈ നിക്ഷേപം നടത്തിയത്. ഈ നിക്ഷേപത്തിനുശേഷം, ജിയോ പേയ്‌മെന്റ്സ് ബാങ്കിലെ കമ്പനിയുടെ ഓഹരി പങ്കാളിത്തം 82.17% ൽ നിന്ന് 85.04% ആയി ഉയരും.

ഫോഴ്‌സ് മോട്ടോഴ്‌സ്

ഇന്ത്യൻ പ്രതിരോധ സേനയിൽ നിന്ന് 2,978 വാഹനങ്ങളുടെ ഓർഡർ കമ്പനിക്ക് ലഭിച്ചു.

ഹിൽട്ടൺ മെറ്റൽ ഫോർജിംഗ്

ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് (ക്യുഐപി) വഴി 90 ലക്ഷം വരെ ഓഹരികൾ ഒന്നോ അതിലധികമോ തവണകളായി സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ ഇഷ്യൂ ചെയ്യുന്നതിന് ബോർഡ് അംഗീകാരം നൽകി.