6 Jan 2024 2:31 PM IST
റെഡ്ഡിറ്റ് മുതല്‍ ഷീന്‍ വരെ; 2024-ല്‍ ശ്രദ്ധിക്കേണ്ട മുന്‍നിര യുഎസ് ഐപിഒകള്‍
MyFin Desk
Summary
- റെഡ്ഡിറ്റ് ഐപിഒയ്ക്ക് തയാറെടുക്കുകയാണ്
- 2009-ല്‍ സ്ഥാപിച്ച സ്‌ട്രൈപ്പിന്റെ ഐപിഒ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്
നിരവധി മുന്‍നിര യുഎസ് സ്ഥാപനങ്ങളും 2024-ല്‍ ഐപിഒയ്ക്ക് തയ്യാറെടുക്കുകയാണ്. ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന മുന്‍നിര ഐപിഒകള്‍ ഇതാ:
റെഡ്ഡിറ്റ്
സോഷ്യല്‍ ന്യൂസ് വെബ്‌സൈറ്റും ഡിസ്‌ക്കഷന്‍ പ്ലാറ്റ്‌ഫോമുമായ റെഡ്ഡിറ്റ് ഐപിഒയ്ക്ക് തയാറെടുക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
1500 കോടി യുഎസ് ഡോളര്‍ മൂല്യമുള്ള ഐപിഒയായിരിക്കും റെഡ്ഡിറ്റിന്റേത്.
സ്‌ട്രൈപ്
സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള സാമ്പത്തിക സേവന കമ്പനിയാണ് സ്‌ട്രൈപ്പ്. ഓണ്‍ലൈന്‍ പേയ്‌മെന്റ് സേവനങ്ങള്‍ക്ക് പേരുകേട്ടതാണ് ഈ കമ്പനി. 2021-ല്‍ 9500 ഡോളറാണ് കമ്പനിയുടെ മൂല്യമായി കണക്കാക്കിയത്. കോളിസണ്‍ സഹോദരന്മാര്‍ 2009-ല്‍ സ്ഥാപിച്ച സ്‌ട്രൈപ്പിന്റെ ഐപിഒ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്.
ഷീന്‍ (Shein)
ഫാഷന്‍ രംഗത്തെ ഭീമനായ ഷീന്‍, ചൈനീസ് വംശജന്‍ സ്ഥാപിച്ചതാണ്. ഇവര്‍ 2024-ല്‍ ഐപിഒയ്ക്ക് തയാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഡാറ്റാ ബ്രിക്‌സ്
സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഒരു സോഫ്റ്റ്‌വെയര്‍ സ്ഥാപനമാണ് ഡാറ്റാ ബ്രിക്‌സ്.
അപ്പാച്ചെ സ്പാര്‍ക്ക് എഞ്ചിന്‍ ഉപയോഗിച്ചുള്ള ഡാറ്റ അനലിറ്റിക്‌സില്‍ കമ്പനി വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. 3300 ഡോളര്‍ മൂല്യം കണക്കാക്കുന്ന കമ്പനിയുടെ ഐപിഒ തീയതി ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല.
4000 ഡോളര്‍ മൂല്യമുള്ളതായിരിക്കും ഐപിഒ എന്നാണു കണക്കാക്കുന്നത്.
മെഷീന്‍ ലേണിംഗിലൂടെയും എഐ വഴിയും ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി 2013-ല്‍ സ്ഥാപിതമായതാണ്.
സര്‍ക്കിള്‍
സ്റ്റേബിള്‍ കോയിന്‍ ഇഷ്യു ചെയ്യുന്ന കമ്പനിയാണ് സര്‍ക്കിള്‍ ഇന്റര്‍നെറ്റ് ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്. 2024-ല്‍ ഐപിഒയ്ക്ക് തയാറെടുക്കുകയാണ് സര്‍ക്കിള്‍ കമ്പനിയും.