image

14 Nov 2023 11:52 AM GMT

Stock Market Updates

എഫ്‌ഐഐകള്‍ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ള 10 കമ്പനികൾ

MyFin Desk

എഫ്‌ഐഐകള്‍ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ള 10 കമ്പനികൾ
X

Summary

  • രണ്ടാം പാദത്തിൽ 5.84 ശതമാനമായി ഉയർന്നു
  • കാർട്രേഡ് ടെക്കിലെ 70.14% ഓഹരികളും എഫ്‌ഐഐകളുടെ കൈവശം


ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിലെ വിദേശ സ്ഥാപന നിക്ഷേപകരുടെ വിഹിതം കൂടിവരുന്നു. നടപ്പ് സാമ്പത്തിക വർഷം ആദ്യ പാദത്തിലെ 5.77 ശതമാനത്തിൽ നിന്നും രണ്ടാം പാദത്തിൽ 5.84 ശതമാനമായി ഉയർന്നു. സെപ്തംബർ 30 വരെയുള്ള കണക്കനുസരിച്ച് കാർട്രേഡ് ടെക്, ഡൽഹിവേരി, പേടിഎം, സൊമാറ്റോ തുടങ്ങഇയവയിലാണ് എഫ്‌ഐഐകള്‍ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ളത്. .

എഫ്‌ഐഐകള്‍ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ള 10 ഇന്ത്യൻ ഓഹരികൾ :

1) കാർട്രേഡ് ടെക്

കാർട്രേഡ് ടെക്കിലെ 70.14 ശതമാനം ഓഹരികളും വിദേശ സ്ഥാപന നിക്ഷേപകരുടെ കൈവശമാണുള്ളത്. കമ്പനിയുടെ വിപണി മൂല്യം 3993 കോടി രൂപ.

2) ഡൽഹിവെരി

29,712 കോടി രൂപ വിപണി മൂല്യമുള്ള ഡൽഹിവേരിയുടെ 65.5 ശതമാനം ഓഹരികളും വിദേശ സ്ഥാപന നിക്ഷേപകരുടെ കൈവസഹമാണുള്ളത്.

3) സംഹി ഹോട്ടൽസ്

സാംഹി ഹോട്ടൽസിന്റെ 64.64 ശതമാനം ഓഹരികളും എഫ്‌ഐഐകളുടെ കൈവശമാണുള്ളത്. 3458 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

4) പേടിഎം

വിദേശ സ്ഥാപന നിക്ഷേപകർക്ക് പേടിഎമ്മിൽ 60.92 ശതമാനം ഓഹരികളുണ്ട്. പേടിഎമ്മിന്റെ വിപണി മൂല്യം 56,719 കോടി രൂപയാണ്.

5) 360 വൺ വാം

360 വൺ വാമിലെ 60.53 ശതമാനം ഓഹരികൾ വിദേശ സ്ഥാപന നിക്ഷേപകരുടെ കൈവശമുണ്ട്. കമ്പനിയുടെ വിപണി മൂല്യം 19,474 കോടി രൂപയാണ്.

6) മാക്സ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ട്

രണ്ടാം പാദവസാനത്തെ കണക്ക് പ്രകാരം മാക്‌സ് ഹെൽത്ത്‌കെയർ ഇൻസ്റ്റിറ്റ്യൂട്ടിൽ എഫ്‌ഐഐകള്‍ 60.39 ശതമാനം ഓഹരികൾ കൈവശമുണ്ട്. സ്ഥാപനത്തിന്റെ വിപണി മൂല്യം 57,663 കോടി രൂപയാണ്.

7) റെഡിംഗ്ടൺ

റെഡിംഗ്ടണിലെ വിദേശ സ്ഥാപന നിക്ഷേപകരുടെ ഹോൾഡിംഗ് 56.25 ശതമാനമാണ്. 12,014 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

8) സൊമാറ്റോ

സോമറ്റോയിലെ 54.72 ശതമാനം ഓഹരികളും എഫ്‌ഐഐകളുടെ കൈവശമാണുള്ളത്. കമ്പനിയുടെവിപണി മൂല്യം 1,06,447 കോടി രൂപയാണ്.

9) ശ്രീറാം ഫിനാൻസ്

ശ്രീറാം ഫിനാൻസിലെ വിദേശ സ്ഥാപന നിക്ഷേപകരുടെ ഹോൾഡിംഗ് 54.67 ശതമാനമാണ്. കമ്പനിയുടെ വിപണി മൂല്യം 74,015 കോടി രൂപയാണ്.

10) മാക്സ് ഫിനാൻഷ്യൽ സെർവിസ്സ്

മാക്‌സ് ഫിനാൻഷ്യൽ സർവീസസിലെ എഫ്‌ഐഐകളുടെ ഹോൾഡിംഗ് 51.54 ശതമാനമാണ്. 31,603 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.