image

24 Nov 2024 6:48 AM GMT

Stock Market Updates

വിദേശ നിക്ഷേപകരുടെ വില്‍പ്പന തുടരുന്നു, ഈ മാസം പിൻവലിച്ചത് 26,533 കോടി

MyFin Desk

foreign investors continue to sell, withdrawing rs 26,533 crore this month
X

ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നു. നവംബറില്‍ ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 26,533 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്. ഒക്ടോബറില്‍ വിദേശ നിക്ഷേപകര്‍ 94,017 കോടി രൂപയാണ് ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. അടുത്ത കാലത്ത് ഏറ്റവും ഉയര്‍ന്ന വില്‍പ്പന നടന്നത് ഒക്ടോബറിലാണ്.

ഉയർന്ന ആഭ്യന്തര സ്റ്റോക്ക് മൂല്യനിർണയം, ചൈനയിലേക്കാള്ള വിഹിതം വർധിപ്പിക്കൽ, യുഎസ് ഡോളറിയന്റെയും ട്രഷറി ആദായത്തിന്റെയും വർധനവ് എന്നിവ ഇതിന് പ്രധാന കാരണമായി സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

സെപ്റ്റംബറില്‍ വിദേശ നിക്ഷേപകര്‍ 57,724 കോടിയുടെ നിക്ഷേപമാണ് നടത്തിയത്. ഈ സ്ഥാനത്താണ് ഒക്ടോബറില്‍ വിദേശ നിക്ഷേപകരുടെ പിന്‍വലിക്കല്‍ 94,017 കോടിയായി ഉയര്‍ന്നത്.

ചൈനയിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിച്ചത്‌ കൂടാതെ കമ്പനികളുടെ നിരാശപ്പെടുത്തിയ രണ്ടാം പാദ ഫലങ്ങളും, ഓഹരികളുടെ മൂല്യം ഉയര്‍ന്ന നിലയിലാണെന്ന തോന്നലും വിപണിയെ ബാധിച്ചു. സെപ്റ്റംബറിൽ പണപ്പെരുപ്പം ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.49 ശതമാനത്തിലെത്തി ഇത് വിപണിയുടെന്മേൽ നിഴൽ വീഴ്ത്തി. ഇതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കിന് കാരണമായി.