image

16 Oct 2023 11:25 AM GMT

Stock Market Updates

വിദേശ സ്റ്റാർട്ടപ്പുകള്‍ക്ക് ഇന്ത്യ പ്രിയങ്കരം?

MyFin Desk

is india attractive to foreign startups
X

Summary

  • മൂലധനം സ്വരൂപിക്കുന്നതിനായി നിരവധി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ വിദേശത്ത് ലിസ്റ്റ് ചെയ്തിരുന്നു
  • നിലവിലെ നിയന്ത്രണങ്ങൾ കമ്പനികളെ ഇന്ത്യയിൽ ലിസ്റ്റ് ചെയ്യാൻ അനുവദിക്കുന്നില്ല,
  • കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 3 മടങ്ങ് വർധിച്ചു


വിദേശ സ്റ്റാർട്ടപ്പുകള്‍ക്ക് ഇന്ത്യയോട് പ്രിയം കൂടുന്നു. വിദേശത്ത് ആരംഭിച്ച നിരവധി സ്റ്റാർട്ടപ്പുകള്‍ ലിസ്റ്റിംഗിന് അനുമതി ആവശ്യപ്പെട്ട് ധനമന്ത്രാലയത്തേയും മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയേയും (സെബി) സമീപിച്ചിരിക്കുകയാണ്.

മാത്രവുമല്ല ഇതേക്കുറിച്ച് നിരവധി ചർച്ചകള്‍ വിവിധ ഘട്ടങ്ങളില്ലായി നടന്നുവരികയാണ്. സ്റ്റാർട്ട്-അപ്പ് സ്ഥാപകർ, ബാങ്കർമാർ, അഭിഭാഷകർ, വിവിധ മേഖലകളിലെ സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ വിവിധ തലങ്ങളിലെ ചർച്ചകളില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്.

നിലവിലെ നിയന്ത്രണങ്ങൾ വിദേശ സ്റ്റാർട്ടപ്പുകളെ ഇന്ത്യയിൽ ലിസ്റ്റ് ചെയ്യുന്നതില്‍ നിന്നു തടയുന്നു. അവർക്ക് ഇന്ത്യയില്‍ ലിസ്റ്റിംഗ് നടത്തണമെങ്കില്‍ സെബി, ഫെമ മാർഗനിർദ്ദേശങ്ങളിലും കമ്പനി നിയമത്തിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.

ഒരു ദശകം മുമ്പ് മൂലധനം സ്വരൂപിക്കുന്നതിനായി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ വിദേശത്തേക്ക് പോവുകയായിരുന്നു. സാധാരണയായി യുഎസും സിംഗപ്പൂരുമാണ് കൂടുതൽ കമ്പനികൾ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്ത്യൻ ഓഹരി വിപണിയില്‍നിന്ന് മൂലധന സ്വരൂപിക്കുന്നതിലെ ബുദ്ധിമുട്ടുകളായിരുന്നു അവരെ വിദേശത്തേയ്ക്ക് എത്തിച്ചത്. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ മാറിയിരിക്കുകയാണ്. വിദേശത്ത് ലിസ്റ്റിംഗ് സാധ്യതകള്‍ മങ്ങിയിരിക്കുന്നു. അവിടെനിന്നു മൂലധനം സ്വരൂപിക്കുക പ്രയാസകരമായിരിക്കുന്നു.

“അത്തരം കമ്പനികൾക്ക് യുഎസിൽ മതിയായ അനലിസ്റ്റ് കവറേജ് ലഭിക്കാറില്ല. മിക്കതും ഡിസ്കൌണ്ടില്‍ വ്യാപാരം നടത്തേണ്ട സ്ഥിതിയാണ്. ഇന്ത്യയിൽ ലിസ്റ്റുചെയ്യുന്ന കമ്പനിക്ക് മികച്ച ബ്രാൻഡുകളുടെ ഉയർച്ചക്കും മൂല്യനിർണ്ണയ പ്രീമിയത്തിനും ഇത് കാരണമാവുന്നുണ്ട്. റീട്ടെയിൽ പങ്കാളിത്തവും എസ്ടിടിയും മൂലധന നേട്ട നികുതിയും വഴി സർക്കാരിന് ഉയർന്ന നികുതിയും ലഭിക്കുന്നു." നിയമ വിദഗ്ധൻ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ഇന്ത്യൻ വിപണി വികസിച്ചോണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 3 മടങ്ങ് വർധിക്കുകയും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപം ഇരട്ടിക്കുകയും ചെയ്തിട്ടുണ്ട്.

റിവേഴ്സ് ഫ്ലിപ്പിംഗ്

പൈൻ ലാബ്‌സ്, ഡ്രീം11, മീഷോ, റേസർപേ എന്നിവ ഉൾപ്പെടുന്ന വലിയ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ വിദേശത്ത് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവയില് പല സ്ഥാപനങ്ങളും തങ്ങളുടെ ഹോൾഡിംഗ് കമ്പനികളെ മാതൃരാജ്യമായ ഇന്ത്യയിലേക്കു തിരികെ എത്തിക്കുവാന്‍ ( റിവേഴ്‌സ് ഫ്ലിപ്) സാധ്യതകള്‍ ആരായുകയാണ്.

എന്നാൽ റിവേഴ്‌സ് ഫ്ലിപ്പിംഗിൽ ഒരു ലയനം ഉൾപ്പെടുന്നത് കാരണം വലിയ നികുതി ഭാരമാണ് കമ്പനികള്‍ എടുക്കേണ്ടി വരുക. ലിസ്റ്റ് ചെയ്തിരിക്കുന്ന രാജ്യത്ത് ന്യായമായ മൂല്യനിർണ്ണയത്തിന്റെ 20-30 ശതമാനം വരെ നികുതി അടയ്‌ക്കേണ്ടി വരും. വലിയ സ്ഥാപനങ്ങൾക്ക് പേഔട്ട് നല്കാനുള്ള അനുവാദവുമില്ല. സിംഗപ്പൂർ പോലുള്ള രാജ്യങ്ങൾ അതിർത്തി കടന്നുള്ള ലയനം അനുവദിക്കുന്നുമില്ല.

ഉദാഹരണമായി, മാസങ്ങൾക്ക് മുമ്പ് വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോൺപേ സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റിയതിനാൽ ഏകദേശം 8,000 കോടി രൂപ നികുതി ഇനത്തിൽ നൽകേണ്ടി വന്നിരുന്നു. മാത്രമല്ല ഫ്ലിപ്കാർട്ട് സിംഗപ്പൂർ, ഫോൺപേ സിംഗപ്പൂർ എന്നിങ്ങനെ ഡീമെർജറും വേണ്ടി വന്നു.

ഇന്ത്യൻ കമ്പനികൾക്ക് വിദേശത്ത് ലിസ്റ്റ് ചെയ്യാനും വിദേശ കമ്പനികളെ ഇന്ത്യയിൽ ലിസ്റ്റ് ചെയ്യാനും അനുവദിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ വർഷങ്ങള്‍ക്കുമുമ്പ് സെബി ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. വിദേശ ലിസ്റ്റിംഗുകൾ മൂലമുണ്ടാകുന്ന മൂലധനത്തിന്റെ ഒഴുക്കിനെക്കുറിച്ചുള്ള ആശങ്കകളെ തുടർന്നാണ് നിർദ്ദേശങ്ങൾ നടപ്പിലാക്കാതിരുന്നത