10 Dec 2024 11:35 AM GMT
Summary
- ബ്രെൻ്റ് ക്രൂഡ് 0.17 ശതമാനം ഇടിഞ്ഞ് ബാരലിന് 72.02 ഡോളറിലെത്തി
- ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 84.85 ൽ എത്തി.
ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് ഫ്ലാറ്റായാണ്. സെൻസെക്‌സ് 1.59 പോയിൻ്റ് ഉയർന്ന് 81,510.05 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 8.95 പോയിൻ്റ് അഥവാ 0.04 ശതമാനം ഇടിഞ്ഞ് 24,610.05 ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായി മൂന്നാം ദിവസമാണ് നിഫ്റ്റി നഷ്ടത്തോടെ ക്ലോസ് ചെയ്തത്.
സെൻസെക്സിൽ ബജാജ് ഫിൻസെർവ്, എച്ച്സിഎൽ ടെക്നോളജീസ്, ഇൻഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
ഭാരതി എയർടെൽ, അദാനി പോർട്ട്‌സ്, ടെക് മഹീന്ദ്ര, റിലയൻസ് ഇൻഡസ്‌ട്രീസ്, ആക്‌സിസ് ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ ഓഹരികൾ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി പവർ, ടെലികോം, മീഡിയ എന്നിവ 0.5-1 ശതമാനം ഇടിഞ്ഞപ്പോൾ ഐടി, മെറ്റൽ, പിഎസ്‌യു ബാങ്ക്, റിയാലിറ്റി എന്നിവ 0.4-1 ശതമാനം ഉയർന്നു.
ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.3 ശതമാനം വീതം ഉയർന്നു.
ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഷാങ്ഹായ്, സിയോൾ എന്നിവ നേട്ടത്തോടെ ക്ലോസ് ചെയ്തു. ഹോങ്കോംഗ്നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് അവസാനിച്ചത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 724.27 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 1,648.07 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ബ്രെൻ്റ് ക്രൂഡ് 0.17 ശതമാനം ഇടിഞ്ഞ് ബാരലിന് 72.02 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.25 ശതമാനം ഉയർന്ന് 2693 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 84.85 ൽ എത്തി.