image

7 May 2024 12:56 PM GMT

Stock Market Updates

വിദേശ നിക്ഷേപകർക്ക് പ്രിയം ഈ മേഖലകളോട്

MyFin Desk

12,550 crore worth of stocks sold by fii
X

Summary

  • കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ ഓഹരിയിലുണ്ടായ ഇടിവാണ് വിൽപ്പനയിലെ ഈ കുതിപ്പിന് കാരണം
  • ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ 6,619 കോടി രൂപയുടെ ഓഹരികൾ വാങ്ങി
  • റിയൽറ്റി മേഖലയിൽ എഫ്ഐഐകൾ 662 കോടി രൂപയുടെ ഓഹരികൾ വിറ്റു


തിരഞ്ഞെടുപ്പിന് മുന്നോടിയായി ചാഞ്ചാട്ടം നിറഞ്ഞ വ്യാപാര ദിവസങ്ങളാണ് കടന്ന് പോകുന്നത്. വിദേശ നിക്ഷേപകർ ഏറെ ജാഗ്രതയോടെയാണ് ആഭ്യന്തര വിപണിയിൽ തുടരുന്നത്. ഈ മാസം ഇതുവരെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 5525.20 കോടി രൂപയുടെ അറ്റ വിൽപ്പനയാണ് രേഖപ്പെടുത്തിയത്.

എന്നാൽ, ഏപ്രിൽ രണ്ടാം പകുതിയിലെ കണക്കുകൾ പറയുന്നത് വിദേശ നിക്ഷേപകർക്ക് ഫിനാൻഷ്യൽ സർവീസസ് ഓഹരികളിലെ പങ്കാളിത്തം നന്നേ കുറച്ചതായിട്ടാണ്. എഫ്ഐഐകൾ 12,550 കോടി രൂപ ഓഹരികളാണ് ഏപ്രിലിലെ രണ്ടാം പകുതിൽ വിറ്റഴിച്ചത്, മാസത്തിൻ്റെ തുടക്കത്തിൽ 3,212 കോടി രൂപ ഓഹരികളാണീ ഇവർ വാങ്ങിയത്. മാർച്ചിൽ 3,465 കോടി രൂപയുടെ വാങ്ങലുകൾക്കാണ് സാമ്പത്തിക മേഖല സാക്ഷ്യം വഹിച്ചത്.

കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ ഓഹരിയിലുണ്ടായ ഇടിവാണ് വിൽപ്പനയിലെ ഈ കുതിപ്പിന് കാരണമായതെന്ന് വിശകലന വിദഗ്ധർ പറഞ്ഞു.

പുതിയ ക്രെഡിറ്റ് കാർഡ് വിതരണം താൽക്കാലികമായി നിർത്തിയതിനൊപ്പം ഓൺലൈനിലൂടെയും മൊബൈൽ ബാങ്കിംഗിലൂടെയും പുതിയ ഉപഭോക്താവിനെ ഓൺബോർഡിംഗ് ചെയ്യുന്നതിനുള്ള ആർബിഐയുടെ വിലക്ക് കാരണം കൊട്ടക് മഹീന്ദ്ര ബാങ്ക് ഏപ്രിൽ അവസാന വാരത്തിൽ വലിയ വില്പന സമ്മർദ്ദം നേരിട്ടു. കൂടാതെ, 29 വർഷത്തെ സേവനത്തിന് ശേഷം ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ കെവിഎസ് മണിയൻ്റെ രാജി ബാങ്കിനെ കൂടുതൽ ബാധിച്ചു.

ഏപ്രിൽ അവസാനം, എഫ്ഐഐകൾ ഐടി ഓഹരികളിൽ 4,915 കോടി രൂപയുടെയും എഫ്എംസിജി മേഖലയിൽ 3,563 കോടി രൂപയുടെയും വിൽപ്പനയാണ് നടത്തിയത്. ഏപ്രിൽ ആദ്യത്തിൽ യഥാക്രമം 4,658 കോടി രൂപയും 4,351 കോടി രൂപയും ഓഹരികൾ വിറ്റിരുന്നു. രണ്ട് മേഖലകളിലെയും ദുർബലമായ വരുമാനമാണ് ഇതിന് കാരണമെന്ന് വിശകലന വിദഗ്ധർ പറയുന്നു. ഉയർന്ന ചെലവുകൾ കാരണം എഫ്എംസിജി വിൽപന നാലാം പാദത്തിൽ കുറവായിരുന്നു. ഇതിനെ തുടർന്ന് ലാഭവും കുറഞ്ഞു.

എഫ്ഐഐകൾ ഏപ്രിൽ അവസാനത്തോടെ വിവിധ മേഖലകളിലെ ഓഹരികളിൽ വിൽപ്പന രേഖപ്പെടുത്തി. എണ്ണ, വാതകം, ഉപഭോഗ ഇന്ധനങ്ങൾ എന്നിവയിൽ 1,443 കോടി രൂപയുടെ വില്പന നടത്തി. ആരോഗ്യ സംരക്ഷണം, റിയൽറ്റി എന്നിവയിൽ യഥാക്രമം 834 കോടി രൂപയുടെയും 768 കോടി രൂപയുടെയും ഓഹരികൾ വിറ്റു. കൂടാതെ, റിയൽറ്റി മേഖലയിൽ എഫ്ഐഐകൾ 662 കോടി രൂപയുടെ ഓഹരികൾ വിറ്റു.

പ്രിയം ഇവയിൽ

ഇതിനു വിപരീതമായി ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ 6,619 കോടി രൂപയുടെ ഗണ്യമായ ഓഹരി വാങ്ങലാണ് രേഖപ്പെടുത്തിയത്. ക്യാപിറ്റൽ ഗുഡ്സ് ഓഹരികളിൽ 2,408 കോടി രൂപയുടെ വാങ്ങലും റിപ്പോർട്ട് ചെയ്തു. ഇതേ കാലയളവിൽ 1,764 കോടി രൂപയുടെ സർവീസസ് ഓഹരികളും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വാങ്ങിയിട്ടുണ്ട്.