image

13 Jun 2024 5:15 AM GMT

Stock Market Updates

ഫെഡ് നിരക്കിൽ മാറ്റമില്ല; റെക്കോർഡ് ഉയരത്തിൽ ആഭ്യന്തര സൂചികകൾ

MyFin Desk

ഫെഡ് നിരക്കിൽ മാറ്റമില്ല; റെക്കോർഡ് ഉയരത്തിൽ ആഭ്യന്തര സൂചികകൾ
X

Summary

  • ഐടി ഓഹരികളുടെ ഉയർന്ന വാങ്ങൽ വിപണിക്ക് കരുത്തേകി
  • യുഎസ് ഫെഡ് തുടർച്ചയായി ഏഴാം തവണയും പലിശനിരക്ക് 5.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തി
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഇടിഞ്ഞ് 83.54 എത്തി


ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് റെക്കോർഡ് ഉയരത്തിൽ. ഐടി ഓഹരികളുടെ ഉയർന്ന വാങ്ങൽ വിപണിക്ക് കരുത്തേകി. മെയ് മാസത്തിൽ റീട്ടെയിൽ പണപ്പെരുപ്പം ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയതും നേട്ടത്തിന് ആകാം കൂട്ടി.

സെൻസെക്‌സ് 538.89 പോയിൻ്റ് ഉയർന്ന് 77,145.46 എന്നെ എക്കാലത്തെയും ഉയർന്ന പോയിന്റിലും നിഫ്റ്റി 158.1 പോയിൻ്റ് ഉയർന്ന് 23,481.05 എന്ന റെക്കോർഡിലുമാണ് വ്യാപാരം ആരംഭിച്ചത്.

യുഎസ് ഫെഡ് തുടർച്ചയായി ഏഴാം തവണയും പലിശനിരക്ക് 5.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തി.

നിഫ്റ്റിയിലെ 50 ഓഹരികളിൽ 10 എണ്ണവും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഹിന്ദുസ്ഥാൻ യുണിലിവർ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, കോൾ ഇന്ത്യ, സിപ്ല തുടങ്ങിയ ഓഹരികൾ ഇടിഞ്ഞപ്പോൾ എച്ച്‌ഡിഎഫ്‌സി ലൈഫ്, ദിവിസ് ലബോറട്ടറീസ്, എൽടിഐഎംഡ്‌ട്രീ, വിപ്രോ, ശ്രീറാം ഫിനാൻസ് എന്നിവ മികച്ച നേട്ടമുണ്ടാക്കി.

സെക്ടറൽ സൂചികകളിൽ എഫ്എംസിജിയും മീഡിയയും ഒഴികെ മറ്റെല്ലാ സൂചികകളും പച്ചയിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി ഐടി, റിയൽറ്റി സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു. ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഉയർന്നു.

ഏഷ്യൻ വിപണികളിൽ, സിയോൾ, ഹോങ്കോങ് എന്നിവ ഉയർന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. ടോക്കിയോയും ഷാങ്ഹായും ചുവപ്പിലാണ്. ബുധനാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബുധനാഴ്ച പുറത്തിറക്കിയ സർക്കാർ കണക്കുകൾ പ്രകാരം റീട്ടെയിൽ പണപ്പെരുപ്പം മെയ് മാസത്തിൽ ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.75 ശതമാനത്തിലെത്തി. ഭക്ഷ്യവസ്തുക്കളുടെ വിലയിലെ നേരിയ ഇടിവാണ് ഇതിനു കാരണം.

ബ്രെൻ്റ് ക്രൂഡ് 0.36 ശതമാനം ഇടിഞ്ഞ് ബാരലിന് 82.30 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 426.63 കോടി രൂപയുടെ ഓഹരികൾ വാങ്ങി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഇടിഞ്ഞ് 83.54 എത്തി.

ബുധനാഴ്ച സെൻസെക്സ് 149.98 പോയിൻ്റ് അഥവാ 0.20 ശതമാനം ഉയർന്ന് 76,606.57 ലും നിഫ്റ്റി 58.10 പോയിൻ്റ് അഥവാ 0.25 ശതമാനം ഉയർന്ന് 23,322.95 ലുമാണ് ക്ലോസ് ചെയ്തത്.