19 July 2024 2:03 PM GMT
ഇടിവ് തുടർന്ന് ഫാക്ട് ഓഹരികൾ; കുതിക്കാനാവാതെ കൊച്ചിൻ ഷിപ്പ് യാർഡ്
Ahammed Rameez Y
Summary
- മണപ്പുറം ഫിനാൻസ് ഓഹരികൾ 5.14 ശതമാനം ഇടിഞ്ഞു
- സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 2.64 ശതമാനം ഉയർന്നു
- കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.83 ശതമാനം നേട്ടം നൽകി
ജൂലൈ 19ലെ വ്യാപാരത്തിൽ ഫാക്ട് ഓഹരികൾ കുത്തനെ ഇടിഞ്ഞു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 5.46 ശതമാനം താഴ്ന്ന ഓഹരികൾ 1015.40 രൂപയിൽ ക്ലോസ് ചെയ്തു. ആഴ്‌ചയിൽ 6.48 ശതമാനമാണ് ഓഹരികൾ ഇടിഞ്ഞത്. ഏകദേശം 7.45 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 69,573 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 1187 രൂപയും താഴ്ന്ന വില 413.15 രൂപയുമാണ്.
കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇടിവ് തുടരുകയാണ്. തുടർച്ചയായി കഴിഞ്ഞ അഞ്ചു ദിവസവും ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് ഇടിവിലാണ്. ആഴ്‌ചയിൽ ഓഹരികൾ 10 ശതമാനത്തോളമാണ് നഷ്ടം നൽകിയത്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.02 ശതമാനം ഇടിഞ്ഞ ഓഹരികൾ 2543.20 രൂപയിൽ ക്ലോസ് ചെയ്തു.
മണപ്പുറം ഫിനാൻസ് ഓഹരികൾ 5.14 ശതമാനം നഷ്ടത്തോടെ 216.58 രൂപയിലെത്തി. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 4.43 ശതമാനം ഇടിഞ്ഞ് 525.60 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ജിയോജിത് ഓഹരികൾ 4.21 ശതമാനം താഴ്ന്ന് 111.55 രൂപയിൽ ക്ലോസ് ചെയ്തു. കിറ്റെക്സ് ഓഹരികൾ 4.01 ശതമാനം നഷ്ടം നൽകി 217.54 രൂപയിലെത്തി.
സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.64 ശതമാനം നേട്ടത്തോടെ 27.21 രൂപയിലെത്തി. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.72 ശതമാനവും സിഎസ്ബി ബാങ്ക് 1.06 ശതമാനവും ധനലക്ഷ്മി ബാങ്ക് 2.49 ശതമാനവും ഫെഡറൽ ബാങ്ക് 2.61 ശതമാനവും ഇടിഞ്ഞു.
കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.83 ശതമാനം ഉയർന്ന് 528.95 രൂപയിൽ ക്ലോസ് ചെയ്തു. നിറ്റാ ജെലാറ്റിൻ ഓഹരികൾ 0.79 ശതമാനം നേട്ടത്തോടെ 803.8 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.