image

14 May 2024 2:14 AM GMT

Stock Market Updates

ഇന്നു വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Joy Philip

Trade Morning
X

Summary

പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷില്‍ നിന്നും ന്യൂട്രല്‍ സോണില്‍തന്നെ തുടരുകയാണ്


വന്‍ചാഞ്ചാട്ടമാണ് മേയ് 13-ന് വിപണിയില്‍ ദൃശ്യമായത്. വിപണിരാവിലെ ഓപ്പണ്‍ ചെയ്തിനു ശേഷം താഴേയ്ക്കു പോയ ശേഷം വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളില്‍ ബഞ്ച് മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായി തിരിച്ചുവരികയും പോസീറ്റീവായി ക്ലോസ് ചെയ്യുകയും ചെയ്ത് വിപണി നിക്ഷേപകരെ ശരിക്കും അതിശയപ്പെടുത്തി.

നിഫ്റ്റി സൂചിക 48.85 പോയിന്റ് മെച്ചപ്പെട്ട് 22104.05 പോയിന്റിലാണ് ക്ലോസ് ചെയ്തത്. രാവിലത്തെ സെഷനില്‍ നിഫ്റ്റി തലേദിവസത്തേക്കാള്‍ 234 പോയിന്റ് താഴ്ന്നതിനുശേഷമാണ് പോസീറ്റീവായി ക്ലോസ് ചെയ്തത്. ഇന്‍ട്രാഡേ വ്യാപാരത്തില്‍ മൂന്നൂറിലധികം പോയിന്റിന്റെ വ്യതിയാനമാണ് സംഭവിച്ചത്. സെന്‍സെക്‌സ് സൂചികയിലാകട്ടെ ആയിരത്തോളം പോയിന്റിന്റെ ചാഞ്ചാട്ടമാണ് ഉണ്ടായത്. ദിവസത്തിനൊടുവില്‍ 111.66 പോയിന്റ് ഉയര്‍ന്ന് 72776.13 പോയിന്റിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. ഒരവസരത്തില്‍ 71866 പോയിന്റുവരെ താഴ്ന്നിരുന്നു.

ഓഹരി വിപണിയിലെ ഇപ്പോഴത്തെ ചാഞ്ചാട്ടത്തിന് പൊതുതെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും വെറും ഊഹോപോഹങ്ങള്‍ കാരണമാണിതെന്നും കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവിച്ചത് വിപണിയില്‍ തിരിച്ചുവരവിനു കളമൊരുക്കി. സ്ഥിരതയുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വിപണിയില്‍ റാലിയുണ്ടാകും. എന്‍ഡിഎ നാനൂറിലധികം സീറ്റ് നേടി സ്ഥിരതയുള്ള മോദി ഗവണ്‍മെന്റ് കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്നും ഷാ ആവര്‍ത്തിച്ചത് വിപണിയെ താഴ്ചയില്‍നിന്നു മെച്ചപ്പെട്ട ക്ലോസിംഗിലേക്കു നയിച്ചു. ഷോര്‍ട്ട് കവറിംഗും താഴ്ന്ന തലത്തില്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിക്കപ്പെട്ടതും വിപണിയുടെ തിരിച്ചുവരുവിനു ഊര്‍ജം പകര്‍ന്നു.

നാലാംഘട്ടത്തിലെ വോട്ടിംഗ് വിലയിരുത്തലും ഇതുവവരെ നടന്ന തെരഞ്ഞെടുപ്പുകളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലാവും വിപണി ഇന്നു നീങ്ങുക. നാലാം ഘട്ടത്തില്‍ 66.1 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 2019-ലിത് 69.56 ശതമാനമായിരുന്നു. നാലു ഘട്ടങ്ങളിലായി 381 സീറ്റുകളിലേക്കു തെരഞ്ഞെടുപ്പു പൂര്‍ത്തിയായി അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് ( 49 സീറ്റ്) മേയ് 20-ന് ആണ്. ഇനി തെരഞ്ഞെടുപ്പും അതിന്റെ ഫലവുമാണ് വിപണിക്കു ദിശ നല്‍കുക. അതുവരെ വന്യമായ വ്യതിയാനത്തിലൂടെയാവും വിപണി കടന്നുപോവുക.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

നിഫ്റ്റി സൂചികയുടെ ഏ്റ്റവുമടുത്ത പിന്തുണ 21950 പോയിന്റിലാണ്. ഈമാസത്തില്‍തന്നെ പലതവണ ഈ പോയിന്റിലെത്തി തിരിച്ചുപോയതാണ്. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 21700-21800 പോയിന്റില്‍ ശക്തമായ പിന്തുണയുണ്ട്. 21700-21800 പോയിന്റില്‍ നിന്നു പലതവണ വിപണി തിരിച്ചുവരവു നടത്തിയിടുണ്ട് എന്നത് ഓര്‍മിക്കുക.

വന്‍തിരിച്ചുവരവു നടത്തിയ നിഫ്റ്റിയുടെ ഏറ്റവും അടുത്ത കടമ്പ 22220 പോയിന്റാണ്. അടുത്ത കടമ്പയായ 22400-22500 പോയിന്റില്‍ വളരെ ശക്തമായ റെസിസ്റ്റന്‍സ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് 22800 പോയിന്റ്ാണ് അടുത്ത റെസിസ്റ്റന്‍സ്. ഇതുമറികടക്കാന്‍ വളരെയധികം ശ്രമം വിപണിക്ക് ഇനി വേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ തലത്തിലേക്ക് ഉയരാനുള്ള സാധ്യത കുറവാണ്. തെരഞ്ഞെടുപ്പുഫലം ഭരണകക്ഷിക്ക് അനുകൂലമായാല്‍ ഈ റെസിസ്റ്റന്‍സുകള്‍ പറപറക്കുന്നതു കാണാം.

പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷില്‍ നിന്നും ന്യൂട്രല്‍ സോണില്‍തന്നെ തുടരുകയാണ്. നിഫ്റ്റി ആര്‍ എസ്‌ഐ മേയ് 13-ന് 43.19-ലാണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുത്.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി പോസീറ്റീവായാണ് ഓപ്പണ്‍ ചെയ്തത്. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 30 പോയിന്റ് ഉയര്‍ച്ച നേടിയിട്ടുണ്ട്. ഇന്ത്യന്‍ ഓഹരികള്‍ പോസീറ്റീവ് ഓപ്പണ്‍ ചെയ്‌തേക്കുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

ഇന്ത്യ വിക്‌സ്

ഇന്ത്യന്‍ വിപണിയിലെ അസ്ഥിരതയെ സൂചിപ്പിക്കുന്ന ഇന്ത്യ വിക്‌സ് വീണ്ടുമുയര്‍ന്നു. തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് ഇന്ത്യ വിക്‌സ് ഉയരുന്നത്. ഇന്നലെ ഇന്ത്യ വിക്‌സ് 20.6 പോയിന്റിലെത്തി. ഏപ്രില്‍ 23-ന് 10.2 ആയിരുന്നു. പൊതു തെരഞ്ഞെടുപ്പുകാലത്ത് ഇന്ത്യ വിക്‌സ് ഉയരുന്നത് വിപണിക്ക് അത്ര അപരിചിതമല്ല എന്നതാണ് വസ്തുത. 2019-ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യ വിക്‌സ്് 30-ന് മുകളിലെത്തിയിരുന്നു.

വിപണി മൂഡിനെ പ്രതിഫലിപ്പിക്കു സൂചനകളിലൊായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) മേയ് 13-ന് 0.97 ലേക്ക് കുതിച്ചുയർന്നു. തലേദിവസമിത് 0.91 ആയിരുന്നു. ഇ് വിപണി മെച്ചപ്പെടുമെന്ന സൂചനയാണ് ഇതു നല്‍കുത്.

പിസിആര്‍ 0.7ന് മുകളിലേ്ക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

ബുധനാഴ്ച പണപ്പെരുപ്പക്കണക്കുള്‍ എത്തുന്നതു കാത്തിരിക്കെ യുഎസ് സൂചികകള്‍ ഇന്നലെ സമ്മിശ്രമായാണ് ക്ലോസ് ചെയ്തത്. ഡൗണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് ഒമ്പതു ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റത്തിനുശേഷം 81 പോയിന്റ് കുറഞ്ഞ് 39431 പോയിന്റില്‍ ക്ലോസ് ചെയ്തു. നാസ്ഡാക് 48 പോയിന്റ് നേട്ടം കാണിച്ചപ്പോള്‍ എസ് ആന്‍ഡ് പി 500 1.26 പോയിന്റ് കുറവു കാണിച്ചു. ഫെഡറല്‍ റിസര്‍വ് പലിശ നിരക്കു കുറയ്ക്കുന്നതു സംബന്ധിച്ച സൂചനകള്‍ പണപ്പെരുപ്പക്കണക്കുകള്‍ നല്‍കുമെന്ന് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നു.

യുഎസ് ജോബ് ഡേറ്റ പുറത്തുവതോടെയാണ് യുഎസ് വിപണി ഉയര്‍ന്നു തുടങ്ങിയത് തൊഴില്‍ സൃഷ്ടി കുറഞ്ഞതിനെ തുടർന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കു വെട്ടിിക്കുറച്ചേക്കുമെ പ്രതീക്ഷയാണ് ഓഹരിവിലകള്‍ ഉയര്‍ത്തിയത്. എന്നാല്‍ യുഎസ് വിപണി സൂചി ഫ്യൂച്ചറുകള്‍ എല്ലാം മെച്ചപ്പെട്ടാണ് നില്‍ക്കുന്നത്. ഡൗ ജോണ്‍സ് സൂചിക 32 പോയിന്റ് മെച്ചത്തിലാണ്.

യൂറോപ്യന്‍ സൂചികകളെല്ലാംതന്നെ ചുവപ്പിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. നേരിയ കുറവേ ഉണ്ടായിട്ടുള്ളു. എന്നാല്‍ ഫ്യൂച്ചേഴ്‌സ് പോസീറ്റീവാണ്.

ഇന്നു രാവിലെ ഏഷ്യന്‍ വിപണികള്‍ സമ്മിശ്രമാണ്. ജാപ്പനീസ് നിക്കി 218 പോയിന്റ് മെച്ചത്തിലാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ഓള്‍ ഓര്‍ഡനറീസ് 13 പോയിന്റും കൊറിയന്‍ കോസ്പി താഴ്ന്നാണ് തുറന്നതെങ്കിലും പോസീറ്റാവാണ്. ഹോങ്കോംഗ് ഹാങ്‌സാംങ് 151275 പോയിന്റ് ഉയര്‍ന്നും ചൈനീസ് ഷാങ്ഹായ് നേരിയ തോതില്‍ താഴന്നുമാണ് നില്‍ക്കുകയാണ്.

എഫ്‌ഐഐ വാങ്ങല്‍-വില്‍ക്കല്‍

വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ മേയിലിതുവരെ 29474 .4 കോടി രൂപയുടെ നെറ്റ് വില്‍പ്പനയാണ് നടത്തിയിട്ടുള്ളത്. മേയ് 13-ന് അവരുടെ നെറ്റ് വില്‍പ്പന 4498 കോടി രൂപയുടെ ഓഹരികളാണ്. ഏപ്രിലില്‍ 35693 കോടി രൂപയുടെ നെറ്റ് വില്‍പ്പന അവര്‍ നടത്തിയിരുന്നു.

അതേ സമയം ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ മേയ് 13-ന് 3563 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിട്ടുണ്ട്.. ഈ മാസം ഇതുവരെ അവരുടെ നെറ്റ് വാങ്ങല്‍ 22972.75 കോടി രൂപയുടെ ഓഹരികളാണ്. ഏപ്രിലില്‍ അവര്‍ 44186 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിരുന്നു. മോദി അധികാരത്തില്‍ തിരിച്ചുവരുമെ വിലയിരുത്തലാണ് ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങളുടെ വാങ്ങലിനു ഊര്‍ജം നല്‍കുന്നത്.

ചില്ലറ വിലക്കയറ്റത്തോത്

സാധാരണ പണപ്പെരുപ്പ കണക്കുകളും മറ്റു സാമ്പത്തിക വളര്‍ച്ചാ സൂചകങ്ങളും വിപണിയുടെ നീക്കത്തെ സ്വാധീനിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതൊന്നും വിപണിക്ക് പ്രശ്‌നമേയല്ല. തെരഞ്ഞെടുപ്പു ഫലമൊന്ന ഒറ്റ സംഭവമാണ് വിപണിക്കു ദിശ നല്‍കുക.

ഏപ്രിലിലെ പണപ്പെരുപ്പ കണക്കുകള്‍ ഇന്നലെ പുറത്തുവന്നിരിക്കുകയാണ്. ഏപ്രിലിലെ ചില്ലറവിലക്കയറ്റത്തോത് 4.83 ശതമാനമാണ്. പതിനൊന്നുമാസക്കാലത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. മാര്‍ച്ചിലിത് 4.85 ശതമാനമായിരുന്നു. മുന്‍വര്‍ഷം ഏപ്രിലിത് 4.7 ശതമാനമായിരുന്നു.

റിസര്‍വ് ബാങ്കിന്റെ പണപ്പെരുപ്പ ലക്ഷ്യമായ നാലു ശതമാനത്തേക്കാള്‍ കുടുതലാണിത്. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദിഷ്ഠ ലക്ഷ്യത്തിനു മുകളില്‍ ചില്ലറവിലക്കയറ്റത്തോത് തുടരുന്നത് ഇതു തുടര്‍ച്ചയായ അമ്പത്തിയഞ്ചാം മാസമാണ്. ഭക്ഷ്യവിലക്കയറ്റം നേരിയ വര്‍ധനയോടെ 8.52 ശതമാനത്തില്‍നിന്ന് 8.7 ശതമാനത്തിലെത്തി. ഇ്‌പ്പോഴത്തെ സാഹചര്യത്തില്‍ മേയിലും പണപ്പെരുപ്പം ഇതേ നിലയില്‍ തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ന് ഏപ്രിലിലെ മൊത്തവിലക്കയറ്റക്കണക്കുകള്‍ പുറത്തുവരും.

മേയ് 15-ന് രാജ്യത്തിന്റെ കയറ്റിറക്കുമതി കണക്കുകളും. പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനക്കണക്കുകളും പുറത്തുവരും. ബാങ്ക് വായ്പ, ഡിപ്പോസിറ്റ് വിദേശനാണ്യശേഖരം തുടങ്ങിയവ സംബന്ധിച്ച കണക്കുകള്‍ മേയ് 17-നാണ് എത്തുക.

നാലാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍

ഭാര്‍തി എയര്‍ടെല്‍, ശ്രീ സിമന്റ്, സീമെന്‍സ്, അപ്പോളോ ടയേഴ്‌സ്, ബജാജ് ഇലക്ട്രിക്കല്‍സ്, കോള്‍ഗേറ്റ്-പാമോലിവ്, ഭാരതി ഹെക്‌സകോം, പിവിആര്‍ ഐനോക്‌സ്, ബിഎല്‍എസ് ഇന്റര്‍നാഷണല്‍, ദേവയാനി ഇന്റര്‍നാഷണല്‍, ഐഡിയഫോര്‍ജ് ടെക്‌നോളജി, ഒബ്‌റോയ് റിയാലിറ്റി, പതഞ്ജലി ഫുഡ്‌സ്, വി-മാര്‍ട്ട് റീട്ടെയില്‍ തുടങ്ങിയവ ഉള്‍പ്പെടെ നിരവധി കമ്പനികള്‍ നാലാം ക്വാര്‍ട്ടര്‍ ഫലം ഇന്നു പുറത്തുവിടും.

വാര്‍ത്തകളില്‍ കമ്പനികള്‍

സൊമാറ്റോ: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടറില്‍ 175 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവില്‍ 188 കോടി രൂപ നഷ്ടത്തിലായിരുന്നു. ഡിസംബര്‍ ക്വാര്‍ട്ടറിലെ അറ്റാദായം 128 കോടി രൂപയായിരുന്നു. മുന്‍വര്‍ഷം ആദ്യക്വാര്‍ട്ടറിലാണ് കമ്പനി ആദ്യമായി അറ്റാദായം കാണിച്ചത്. വരുമാനം മുന്‍വര്‍ഷമിതേ കാലയളവിലെ 2056 കോടി രൂപയില്‍നിന്ന് 3562 കോടി രൂപയിലെത്തി. കമ്പനി പേമന്റ് അഗ്രിഗേറ്റര്‍ ലൈസന്‍സും മൊബൈല്‍ വാലറ്റ് ലൈസന്‍സ് ആപ്‌ളിക്കേഷനും സറണ്ടര്‍ ചെയ്തിരിക്കുകയാണ്.

വരുണ്‍ ബിവറേജ്‌സ്: പെപ്‌സികോയുടെ ബോട്ടലിംഗ് ഫ്രാഞ്ചൈസിയായ വരുണ്‍ ബിവറേജ്‌സ് നാലാം ക്വാര്‍ട്ടറില്‍ 548 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 439 കോടി രൂപയേക്കാള്‍ 25 ശതമാനം കൂടുതല്‍. വരുമാനം 11.2 ശതമാനം വര്‍ധിച്ച് 4398 കോടി രൂപയിലെത്തി.

ഡിഎല്‍എഫ് : രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നായ ഡിഎല്‍എഫ് നാലാം ക്വാര്‍ട്ടറില്‍ 920.71 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 570.01 കോടിയേക്കാള്‍ 62 ശതമാനം കൂടുതല്‍. വരുമാനം ഈ കാലയളവില്‍ 1575.7 കോടി രൂപയില്‍നിന്ന് 2316.7 കോടി രൂപയിലെത്തി. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 6959 കോടി രൂപ വരുമാനവും 2727 കോടി രൂപ അറ്റാദായവും നേടിയിട്ടുണ്ട്.

ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ : ഇക്കഴിഞ്ഞ മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടറില്‍ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ 933.5 കോടി രൂപ അറ്റാദായവും 13487 കോടി രൂപ അറ്റാദായവും നേടിയിട്ടുണ്ട്. മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ 100 ശതമാനം വര്‍ധന അറ്റാദായത്തില്‍ കാണിച്ചപ്പോള്‍ വരുമാനം 1.5 ശതമാനം കുറഞ്ഞു. നാലാം ക്വാര്‍ട്ടറില്‍ 153.5 കോടി രൂപ അസാധാരണ നഷ്ടവും കാണിച്ചിട്ടുണ്ട്.

കൊച്ചിന്‍ ഷിപ്യഡ് : യൂറോപ്യന്‍ ഇടപാടുകാരില്‍നിന്ന് കമ്പനിക്ക് 500-100 കോടി രൂപ റേഞ്ചിലുള്ള പുതിയ ഓര്‍ഡര്‍ ലഭിച്ചു. ഹൈബ്്രിഡ് സര്‍വീസ് ഓപ്പറേഷന്‍ വെസല്‍ നിര്‍മിക്കാനാണ് ഓര്‍ഡര്‍.

ആദിത്യ ബിര്‍ള കാപ്പിറ്റല്‍ : നാലാം ക്വാര്‍ട്ടറില്‍ കമ്പനിയുടെ അറ്റാദായം രണ്ടിരട്ടി വര്‍ധനയോടെ 1245 കോടി രൂപയിലെത്തി. മു്ന്‍വര്‍ഷമിതേ കാലയളവിലിത് 609 കോടി രൂപയായിരുന്നു അറ്റാദായം. ഈ കാലയളവില്‍ കമ്പനിയുടെ സംയോജിത വരുമാനം 8052 കോടി രൂപയില്‍നിന്ന് 10964 കോടി രൂപയിലെത്തി.

യുപിഎല്‍ : കമ്പനിയുടെ സംയോജിത അറ്റാദായം നാലാം ക്വാര്‍ട്ടറില്‍ മുന്‍വര്‍ഷമിതേ കാലയളവിലെ 792 കോടി രൂപയില്‍നിന്ന് 95 ശതമാനം കുറഞ്ഞ 40 കോടി രൂപയിലെത്തി. വുരമാനം 15 ശതമാനം ഇടിവോടെ 14078 കോടി രൂപയിലെത്തി.

കനറാ ബാങ്ക് : പത്തു രൂപ മുഖവില രണ്ടു രൂപ മൂഖവിലയുള്ള ഓഹരിയാക്കുകയാണ് കനറാ ബാങ്ക്. റിക്കാര്‍ഡ് ഡേറ്റും എ്ക്‌സ് സ്പ്ലിറ്റ് തീയതിയും മേയ് 15-ന്ആണ്.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയി'ുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.