9 May 2024 2:12 AM GMT
Summary
- ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ നേരിയ തോതില്‍ മെച്ചപ്പെട്ടാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്
- ഏഷ്യന്‍ വിപണികള്‍ തുറന്നിട്ടുള്ളത് സമ്മിശ്രമായാണ്
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലും പോളിംഗ് ശതമാനം അഞ്ചു ശതമാനം വരെ കുറഞ്ഞത് തെരഞ്ഞെടുപ്പു വിശകലനക്കാരേയും വിപണി വിദഗ്ധരേയും അമ്പരിപ്പിച്ചിരിക്കുകയാണ്. വോട്ടിംഗിലെ കുറവ് തെരഞ്ഞെടുപ്പു ഫലത്തെ എങ്ങനെ ബാധിക്കുന്നമെന്നാണ് അവര്‍ ഉറ്റു നോക്കുന്നത്. പോളിംഗ് ശതമാനം കുറഞ്ഞാല്‍ സാധാരണ അത് ഭരണകക്ഷിക്ക് ഏതിരാവുന്നതാണ് കണ്ടുവരുന്നത്.
എന്നാല്‍ ഇതുവരെ തെരഞ്ഞെടുപ്പു നടന്ന 283 സീറ്റുകളില്‍ ബിജെപി 200 സീറ്റിനടുത്ത് നേടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആത്മവിശ്വാസത്തോടെ പറയുന്നു. എന്നാല്‍ വിപണിക്ക് ഇതില്‍ അത്ര വിശ്വാസം വരുന്നില്ലെന്നാണ് വ്യാപാരം സൂചിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പു പുരോഗമിക്കുകയും വോട്ടിംഗ് ശതമാനവും കുറയുകയും ചെയ്യുന്നതിനൊപ്പം വിപണിയിലെ വന്യമായ വ്യതിയാനവും കൂടുകയുമാണ്. പ്രത്യേകിച്ചും മേയ് തുടങ്ങിയതു മുതല്‍. മേയിലെ ഓരോ വ്യാപാരദിനത്തിലും വിപണിയുടെ ദിവസ ഉയര്‍ച്ച കുറയുകയും പുതിയ താഴ്ചകള്‍ ഉണ്ടാവുകയുമാണ്. വിപണിയുടെ ആശങ്കയെയാണ് ഇതു പ്രതിഫലിപ്പിക്കുന്നത്.തെരഞ്ഞടുപ്പു ഫലം വരുന്നതുവരെ ഈ അനിശ്ചിതത്വം തുടരുവാനാണ് സാധ്യത.
നിഫ്റ്റിയുെട മേയ് മൂന്നിലെ ഉയര്‍ന്ന 22794 പോയിന്റും താഴ്ന്ന നില 22348 പോയിന്റുമാണ്. ആറിന് അത് യഥാക്രമം 22580 പോയിന്റും 22409 പോയിന്റുമായി. ഏഴിനത് 22499 പോയിന്റും 22232 പോയിന്റുമായി. എട്ടിനും സ്ഥിതി വ്യത്യസ്തമല്ല.
മേയ് എട്ടിലെ ഇന്‍ട്രാഡേ വ്യാപരത്തില്‍ നിഫ്റ്റി 22185.2 പോയിന്റ് വരെ താഴ്ന്ന ശേഷം തലേദിവസത്തെ അതേ പോയിന്റില്‍ ( 22302.5 പോയിന്റ്) ക്ലോസ് ചെയ്യുകയായിരുന്നു. മേയ് എട്ടിലെ ഉയര്‍ന്ന നില 22368.65 പോയിന്റാണ്. തലേദിവസത്തെ ഏറ്റവും ഉയര്‍ന്ന നില 22499.05 പോയിന്റാണ്. നിഫ്റ്റിക്ക് ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്ന 22300 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്തു എന്നതാണ് പോസീറ്റീവായിട്ടുള്ള കാര്യം.
അതേസമയം സെന്‍സെക്‌സ് 45.46 പോയിന്റ് കുറഞ്ഞ് 73466.39 പോയിന്റില്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ നാലു വ്യാപാരദിനങ്ങളിലായി സെന്‍സെക്‌സില്‍ ആയിരം പോയിന്റിലധികം ഇടിവ് ഉണ്ടായിട്ടുണ്ട്.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
ഓരോ ദിവസവും നിഫ്റ്റിയുടെ ഉയര്‍ച്ചാപാതയില്‍ പുതിയ പുതിയ തടസങ്ങള്‍ ഉണ്ടാവുകയാണ്. വിപണിയുടെ അനിശ്ചിതാവസ്ഥയെ സൂചിപ്പിക്കുന്നതായിരുന്നു ബുധനാഴ്ചത്തെ വ്യാപാരം. എങ്ങോട്ടു വേണമെങ്കിലും നീങ്ങാമെന്ന അവസ്ഥയാണ്. വിപണി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ നിഫ്റ്റിക്ക് 22400-22500 പോയിന്റില്‍ ശക്തമായ റെസിസ്റ്റന്‍സ് ഉണ്ട്. തുടര്‍ന്ന് 22600 പോയിന്റ് 22800 പോയിന്റ് എന്നിവയില്‍ ശക്തമായ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.
നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം 22300 പോയിന്റില്‍ ശക്തമായ പിന്തുണയുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും നിഫ്റ്റി ഇന്‍ട്രാ ഡേ വ്യാപരത്തില്‍ ഈ പോയിന്റ്ിനു താഴേയ്ക്കു പോയെങ്കിലും ക്ലോസിംഗ് അതിനു മുകളിലായിരുന്നു. 22300 പോയിന്റിനു ചുറ്റളവില്‍ കണ്‍സോളിഡേഷന്‍ മൂഡിലാണ് വിപണിയെന്നു പറയാം. ഇന്നു വിപണി സെന്റിമെന്റ് ദുര്‍ബലമാണെങ്കില്‍ 22150-22200 പോയിന്റില്‍ പിന്തുണ കിട്ടിയേ്ക്കും. വീണ്ടും ദുര്‍ബലമാവുകയാണെങ്കില്‍ 22000 പോയിന്റിന് ചുറ്റളവില്‍ മികച്ച പിന്തുണയുണ്ട്.
പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷില്‍നിന്നും ന്യൂട്രലിലേക്ക് നീങ്ങിയിരിക്കുകയാണ്. അതായത് റേഞ്ച് ബൗണ്ടായി നീങ്ങുവാനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്. നിഫ്റ്റി ആര്‍ എസ്‌ഐ മേയ് എട്ടിന് 47.26-ലാണ്.
ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുത്.
ഗിഫ്റ്റ് നിഫ്റ്റി
നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ നേരിയ തോതില്‍ മെച്ചപ്പെട്ടാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ ഓഹരികള്‍ ഇന്നലത്തെ ക്ലോസിംഗിനേക്കാള്‍ അല്‍പ്പം മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്യാനുള്ള പ്രവണതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.
ഇന്ത്യ വിക്‌സ്
ഇന്ത്യന്‍ വിപണിയിലെ അസ്ഥിരതയെ സൂചിപ്പിക്കുന്ന ഇന്ത്യ വിക്‌സ് വീണ്ടുമുയര്‍ന്നു. മേയ് എട്ടിന് 17.08 ലേക്ക് ഉയര്‍ന്നിരിക്കുകയാണ്. തലേദിവസമിത് 17.01 ആയിരുന്നു. തുടര്‍ച്ചയായി പത്താം ദിവസമാണ് വിക്‌സ് ഉയരുന്നത്. പത്തു ദിവസത്തിനുള്ളില്‍ വിക്‌സില്‍ 67 ശതമാനം ഉയര്‍ച്ചയാണുണ്ടായിട്ടുള്ളത്. ബുള്ളുകള്‍ക്ക് ആശങ്കപ്പെടാ
വിപണി മൂഡിനെ പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട് - കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) മേയ് എട്ടിന് 0.77 ആയി. തലേദിവസമിത് 0.78 ആയിരുന്നു. അതായത് വിപണി മനോഭാവം പതിയെ ബെയറീഷ് ആവുകയാണ്.
പിസിആര്‍ 0.7ന് മുകളിലേ്ക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
യുഎസ് വിപണികള്‍
മേയ് എട്ടിന് യുഎസ് വിപണി സമ്മിശ്രമായാണ് ക്ലോസ് ചെയ്തിട്ടുള്ളത്. തുടര്‍ച്ചയായ ആറാം ദിവസമാണ് മെച്ചപ്പെടുന്നത്. പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയും കമ്പനികളുടെ മെച്ചപ്പെട്ട ഫലങ്ങളും ഡൗണ്‍ ജോണ്‍സിനു തുണയായത്. ഡൗണ്‍ ജോണ്‍സ് 172 പോയിന്റ് മെച്ചത്തില്‍ ക്ലോസ് ചെയ്തപ്പോള്‍ നാസ്ഡാക് 30 പോയിന്റും കുറഞ്ഞും എസ് ആന്‍ഡ് പി 500 കാര്യമായ വ്യത്യാസമില്ലാതെയാണ് ക്ലോസ് ചെയ്തിട്ടുള്ളത്. എന്നാല്‍ യു എസ് ഫ്യൂച്ചേഴ്‌സ് എല്ലാം നേരിയ തോതില്‍ താഴ്ന്നിരിക്കുകയാണ്.
നേരത്തെ യൂറോപ്യന്‍ സൂചികകള്‍ എല്ലാംതന്നെ മെച്ചപ്പെട്ടാണ ക്ലോസ് ചെയ്തിട്ടുള്ളത്. എഫ്ടിഎസ്ഇ യുകെ 40പോയിന്റും ഫ്രഞ്ച് സിഎസി 55 പോയിന്റും ജര്‍മന്‍ ഡാക്‌സ് 68 പോയിന്റും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 256 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തിട്ടുള്ളത്. നേരിയ തോതിലാണെങ്കിലും യൂറോപ്യന്‍ ഫ്യൂച്ചേഴ്‌സ് എല്ലാം തന്നെ മെച്ചപ്പെട്ട നിലയിലാണ്.
ഇന്നു രാവിലെ ഏഷ്യന്‍ വിപണികള്‍ തുറന്നിട്ടുള്ളത് സമ്മിശ്രമായാണ്. ജാപ്പനീസ് നിക്കി 65 പോയിന്റ് ഉയര്‍ന്നു നി്ല്‍ക്കുന്നു. മുന്നൂറിലധികം പോയിന്റ് താഴ്ചയിലാണ്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ഓള്‍ ഓര്‍ഡനറീസ് നേരിയ നേട്ടത്തോടെയാണ് മുന്നോട്ടു പോകുന്നത്. കൊറിയന്‍ കോസ്പിയും പോസീറ്റാവായാണ് തുറന്നിട്ടുള്ളത്. ഹോങ്കോംദ് ഹാങ്‌സാംങ് 165 പോയിന്റ് താഴ്ന്നിട്ടുണ്ട്. ചൈനീസ് ഷാങ്ഹായ് നേരിയ തോതില്‍ താഴ്ന്നു കൊറിയന്‍ കോസ്പി നേരിയ തോതില്‍ പോസീറ്റാവാണ്.
എഫ്‌ഐഐ വാങ്ങല്‍-വില്‍ക്കല്‍
വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വില്‍പ്പനക്കാരാകുമ്പോള്‍ ഇന്ത്യന്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ വാങ്ങലുകാരാകുകയാണ് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഈ മാസാദ്യം മുതല്‍ ഓരോ ദിവസവും വില്‍പ്പനത്തോത് വര്‍ധിപ്പിച്ചുവരികയാണ് മേയ് എട്ടിന് അവര്‍ 6669.1 കോടി രൂപയുടെ നെറ്റ് വില്‍പ്പനയാണ് നടത്തിയത്. മേയ് മാസത്തിലിതുവരെ അവര്‍ 15864 കോടി രൂപയുടെ നെറ്റ് വില്‍പ്പന നടത്തിയിട്ടുണ്ട്. ഏപ്രിലില്‍ 35693 കോടി രൂപയുടെ നെറ്റ് വില്‍പ്പന അവര്‍ നടത്തിയിരുന്നു.
അതേ സമയം ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ മേയ് എട്ടിന് 5929 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിട്ടുണ്ട്. ഈ മാസം ഇതുവരെ അവരുടെ നെറ്റ് വാങ്ങല്‍ 11058 കോടി രൂപയുടെ ഓഹരികളാണ്. ഏപ്രിലില്‍ അവര്‍ 44186 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിരുന്നു. മോദി അധികാരത്തില്‍ തിരിച്ചുവരുമെന്ന വിലയിരുത്തലാണ് ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങളുടെ വാങ്ങലിനു ഊര്‍ജം നല്‍കുന്നത്.
നാലാം ക്വര്‍ട്ടര്‍ ഫലങ്ങള്‍
ഇന്നു നാലാം ക്വാര്‍ട്ടര്‍ ഫലം പുറത്തുവിടുന്ന പ്രമുഖ കമ്പനികളിലൊന്നാണ് ടാറ്റാ മോ്‌ട്ടോഴ്‌സ്. കേരളത്തില്‍നിന്നുള്ള കല്യാണ്‍ ജ്വല്ലേഴ്‌സും ഇന്നു ഫലം പുറത്തുവിടും. ഐഷര്‍ മോട്ടോഴ്സ്, സിപ്ല, എബിബി ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ആരതി ഇന്‍ഡസ്ട്രീസ്, ദിലീപ് ബില്‍ഡ്കോണ്‍, ഫിനോലെക്സ് ഇന്‍ഡസ്ട്രീസ്, ഡോ. ലാല്‍ പാത്‌ലാബ്‌സ്, പോളികാബ്, സുന്ദരം ക്ലേടോണ്‍, തെര്‍മാക്‌സ് തുടങ്ങിയവ ഇന്നു ഫലം പുറത്തുവിടുന്ന കമ്പനികളിലുള്‍പ്പെടുന്നു.
നിഫ്റ്റിയിലുള്‍പ്പെട്ട എല്‍ ആന്‍ഡ് ടി യുടെ സംയോജിത അറ്റാദായം നാലാം ക്വാര്‍ട്ടറില്‍ 10 ശതമാനം വര്‍ധനയോടെ4936 കോടി രൂപയിലെത്തി. വരുമാനം 15 ശതമാനം വര്‍ധിച്ച് 67079 കോടി രൂപയായി. രണ്ടു രൂപ മുഖവിലയുള്ള ഓഹരിക്ക് കമ്പനി 28 രൂപ ലാഭവീതം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യാന്തര പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള വരുമാനം 45 ശതമാനമായി. 2023-24 ധനകാര്യ വര്‍ഷത്തിലെ അറ്റാദായം 13059 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 25 ശതമാനം കുടുതലാണിത്. കമ്പനിയുടെ കൈവശം 3.02 ലക്ഷം കോടി രൂപയുടെ ഓര്‍ഡറുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ 31 ശതമാനം കൂടുതല്‍. വരും വര്‍ഷവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സൂചനയാണ് ഇതു നല്‍കുന്നത്.
ടാറ്റ പവര്‍ നാലാം ക്വാര്‍ട്ടറില്‍ 1046 കോടി രൂപ സംയോജിത അറ്റാദായം നേടി മുന്‍വര്‍ഷത്തേക്കാള്‍ 11.37 ശതമാനം കൂടുതല്‍. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറിനെ അപേക്ഷിച്ച് അറ്റാദായം നേരിയ കുറവു കാണിച്ചിട്ടുണ്ട്. കമ്പനി നടപ്പുവര്‍ഷം 20000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്താനുദ്ദേശിക്കുകയാണ്. കഴിഞ്ഞവര്‍ഷം കമ്പനി 12400 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു.
ടിവിഎസ് മോട്ടോര്‍ നാലാം ക്വാര്‍ട്ടറില്‍ 8169 കോടി രൂപ വരുമാനവും 485 കോടി രൂപ അറ്റാദായവും നേടി. മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ യഥാക്രമം 24 ശതമാനവും 18 ശതമാനവും വളര്‍ച്ചയാണ് നേടിയിട്ടുള്ളത്. കമ്പനിയുടെ വരുമാനം പ്രതീക്ഷയ്‌ക്കൊത്തു ഉയര്‍ന്നുവെങ്കിലും അറ്റാദായ വളര്‍ച്ച നിരാശപ്പെടുത്തി.
ടൂവീലര്‍ കമ്പനിയായ ഹീറോ മോട്ടോകോര്‍പ് നാലാം ക്വാര്‍ട്ടറില്‍ 1016 കോടി രൂപ അറ്റാദായവും 9519 കോടി രൂപ വരുമാനവും നേടി. മുന്‍വര്‍ഷമിതേ ക്വാര്‍ട്ടലേതിനേക്കാള്‍ യഥാക്രമം 18.4 ശതമാനവും 14.6 ശതമാനവും വളര്‍ച്ച നേടി. രണ്ടു രൂപ മുഖവിലയുള്ള ഓഹരിക്ക് 40 രൂപ ഫൈനല്‍ ലാഭവീതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ധനകാര്യ വര്‍ഷത്തില്‍ വിപണി വിഹിതം വര്‍ധിച്ചതായും കമ്പനി അവകാശപ്പെടുന്നു.
പൊതുമേഖല ബാങ്കായ കനറാ ബാങ്ക് നാലാം ക്വാര്‍ട്ടറില്‍3757.2 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ 18 ശതമാനവും മൂന്നാം ക്വാര്‍ട്ടറിലേതിനേക്കാള്‍ 2.8 ശതമാനവും കൂടുതലാണിത്. ബാങ്കിന്റെ അസറ്റ് ഗുമേന്മയും മെച്ചപ്പെട്ടു. എന്‍പിഎ 4.23 ശതമാനമായി കുറഞ്ഞ. കഴിഞ്ഞ ക്വാര്‍ട്ടറിലിത് 4.39 ശതമാനമായിരുന്നു. കൂടുതലാണിത്. ബാങ്ക് 16.1 രൂപ ലാഭവീതവും പ്രഖ്യാപിച്ചിട്ടുണ്ട്.
ബോബ് വേള്‍ഡ് മൊബൈല്‍ ആപ് വഴി ഇടപാടുകാരെ കണ്ടെത്തുന്നതിനു ബാങ്ക് ഓഫ് ബറോഡയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു.ബോബ് വേള്‍ഡിന്റെ മൊബൈല്‍ ആപ്‌ളിക്കേഷന്‍ പ്രക്രിയയിലെ ചില കാര്യങ്ങളിലെ ആശങ്കകളെത്തുടര്‍ന്നാണ് കഴിഞ്ഞ ഒക്ടോബറില്‍ ആര്‍ബിഐ നിയന്ത്രണമേര്‍പ്പെടുത്തിയിുരുന്നത്.
രാജ്യത്തെ പ്രീമിയര്‍ എക്‌സ്‌ചേഞ്ചായ ബിഎസ്ഇ നാലാം ക്വാര്‍ട്ടറില്‍ 106.9 കോടി അറ്റാദായവും 544.8 കോടി രൂപ വരുമാനവും നേടി. അറ്റാദായം മുന്‍വര്‍ഷത്തേക്കാള്‍ 20.6 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.