3 Nov 2023 6:30 PM IST
Summary
ഓഹരിയുടെ പ്രൈസ് ബാൻഡ് 57-60 രൂപയാണ്.
ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ കന്നി പബ്ലിക് ഇഷ്യൂവിന്റെ ആദ്യ ദിവസം 1.74 മടങ് അപേക്ഷ ലഭിച്ചു. 5.77 കോടി ഓഹരികളുടെ ഓഫർ വലുപ്പത്തിനെതിരെ നിക്ഷേപകർ 10.02 കോടി ഓഹരികൾക്ക് അപേക്ഷ നൽകി. അതിന്റെ ഫലമായി 1.74 മടങ്ങ് സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ചു.
ഓഹരിയുടെ പ്രൈസ് ബാൻഡ് 57-60 രൂപയാണ്. ഇഷ്യൂ നവംബരർ ഏഴിന് അവസാനിക്കും. ചെറുകിട നിക്ഷേപകർക്കായി 35 ശതമാനം ഓഹരി നീക്കി വെച്ചിട്ടുണ്ട്. റീറ്റെയ്ൽ വിഭാഗത്തിൽ ആദ്യ ദിനം 1.97 മടങ് അപേക്ഷ ലഭിച്ചു.
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നവംബര്‍ 2ന് ആങ്കര്‍ ഇന്‍വെസ്റ്റര്‍മാരില്‍ നിന്ന് സമാഹരിച്ചത് 135.15 കോടി രൂപ. ഓഹരിയൊന്നിന് 60 രൂപ വിലയിലാണ് വാങ്ങിയത്.