20 May 2024 4:36 AM GMT
രാജ്യത്തിന്റെ ധനകാര്യ സ്ഥാപനമായ മുംബൈയില്‍ ഇന്ന് ലോക്‌സഭ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ ബിഎസ് ഇ, എന്‍എസ്ഇ ഓഹരി, കറന്‍സി, കമോഡിറ്റി ഉള്‍പ്പെടെയുള്ള വിപണികള്‍ക്ക് ഇന്ന് അവധിയാണ്. മുംബൈയില്‍ 13 പാര്‍ലമെന്റ് സീറ്റിലേക്കാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് രാഹൂല്‍ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സ്മിതി ഇറാനി, പീയൂഷ് ഗോയല്‍ എന്നിവരും ജെകെഎന്‍സി ചീഫ് ഒമര്‍ അബ്ദുള്ള, ആര്‍ജെഡി നേതാവ് രോഹിണി ആചാര്യ, ചിരാഗ് പാസ്വാന്‍ തുടങ്ങിയ പ്രമുഖര്‍ ജനവിധി തോടുന്നവരില്‍ ഉള്‍പ്പെടുന്നു.
തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടമായ ഇന്ന് ആറ് സംസ്ഥാനങ്ങളിലെ 49 സീറ്റുകളിലേക്ക് വോട്ടെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. ഇതോടെ 430 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പു പൂര്‍ത്തിയാകും. അടുത്തഘട്ടം മേയ് 25-നും (57 സീറ്റ്) ജൂണ്‍ ഒന്നിനും ( 57 സീറ്റ്) നടക്കും.ജൂണ്‍ നാലിനാണ് ഫലമെത്തുക.
നിഫ്റ്റി തിരിച്ചുവരവില്‍?
മേയ് പതിനെട്ടിന് നടന്ന രണ്ടു മണിക്കൂര്‍ പ്രത്യേക വ്യാപാരമുള്‍പ്പെടെ കഴിഞ്ഞയാഴ്ച നടത്ത ആറു ദിവസത്തെ വ്യാപാരത്തിനൊടുവില്‍ ഓഹരി വിപണി മികച്ച തിരിച്ചുവരവാണ് നടതത്തിയിട്ടുള്ളത്.
മേയ് 13-ലെ നാലാംഘട്ട തെരഞ്ഞെടുപ്പു ദിനത്തില്‍ സമീപകാലത്തെ ഏറ്റവും താഴ്ചയില്‍നിന്ന് നിഫ്റ്റി 22502 പോയിന്റിലും സെന്‍സെക്‌സ് 74005.94 പോയിന്റിലും എത്തിയിയരിക്കുകയാണ്. തലേ വാരത്തിലെ 22055.2 പോയിന്റിനേക്കാള്‍ 447 പോയിന്റ് മെച്ചപ്പെട്ടാണ് ഇക്കഴിഞ്ഞ വാരത്തില്‍ നിഫ്റ്റി ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 1341.5 പോയിന്റിന്റെ നേട്ടമുണ്ടാക്കി.
നാലാം ഘട്ടത്തെരഞ്ഞെടുപ്പു നടന്ന മേയ് 13- ന് നിഫ്റ്റി ഒരവസരത്തില്‍21821.05 പോയിന്റു വരെ താഴ്ന്നിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞത് ആരെ തുണയ്ക്കുമെന്ന അനിശ്ചിതത്വത്തിലാണ് വിപണി. എന്നാല്‍ കുറഞ്ഞ ഭൂരിപക്ഷത്തോടെയാണെങ്കിലും മോദി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന വിലയിരുത്തലും പണപ്പെരുപ്പം വര്‍ധനയുടെ സമ്മര്‍ദ്ദങ്ങള്‍ കുറഞ്ഞതും യുഎസ് 2024-ല്‍ രണ്ടു തവണ പലിശ കുറച്ചേക്കുമെന്ന വാര്‍ത്തകളും വിേേദശ നിക്ഷേപകസ്ഥാപനങ്ങളുടെ വില്‍പ്പയ്ക്കിടയിലും തിരിച്ചുവരവിനു വിപണിയെ സഹായിച്ചു.
യുഎസ് ഡൗ ജോണ്‍സ് അതിന്റെ ചരിത്രത്തില്‍ ആദ്യമായി 40000 പോയിന്റിനു മുകളില്‍ വെള്ളിയാഴ്ച ക്ലോസ് ചെയ്തു. നാസ്ഡാക് കോമ്പോസിറ്റും റിക്കാര്‍ഡ് ഉയര്‍ച്ചയില്‍ എത്തിയിട്ടുണ്ട്. പലിശ വെട്ടിക്കുറയ്ക്കുമെന്ന സൂചനകളാണ് വിപണിക്ക് കരുത്തു പകര്‍ന്നിട്ടുള്ളത്. ആഗോള സംഭവ വികാസങ്ങള്‍ പൊതുവേ വിപണി മുന്നേറ്റത്തിന് അനുകൂലമാണ്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ സമീപനം നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യ വിക്‌സ്
ഇന്ത്യന്‍ ഓഹരി വിപണിയില്‍ തെരഞ്ഞെടുപ്പു ഫലം വരുന്നതുവരെ ചാഞ്ചാട്ടം നില്‍നില്‍ക്കും. മറ്റു സംഭവ വികസങ്ങളൊന്നും വിപണിയുടെ ഗതി നിര്‍ണയിക്കുന്നതില്‍ സ്വാധീനിക്കാനിടയില്ല. ഇന്ത്യ വികസ് മേയ് 18-ന് 20.52 ആണ്. തലേദിവസത്തേക്കാള്‍ 0.53 പോയിന്റ് കൂടുതല്‍. തെരഞ്ഞെടുപ്പു തുടങ്ങിയതു മുതല്‍ ഇന്ത്യ വിക്‌സ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പേ വിപണി വീണ്ടു പുതിയ ഉയരങ്ങള്‍ നേടുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മേയ് മൂന്നിന് നിഫ്റ്റി 22794.7 പോയിന്റെില്‍ എത്തിയതിനു ശേഷം മടങ്ങുകയായിരുന്നു. ഇത് നിഫ്റ്റിയുടെ ചരിത്രത്തിലെ ഏറ്റവു ഉയര്‍ന്ന നിലയാണ്.
വിപണിയെ പുതിയ ഉയരത്തില്‍ ഈവാരത്തില്‍ എത്തിക്കുക തെരഞ്ഞെടുപ്പു ഫലം സംബന്ധിച്ച ഊഹോപോഹങ്ങളാണ്. ഇന്നത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി നില മെ്ച്ചപ്പെടുത്തുമെന്ന സൂചന വന്നാല്‍ ഈ വാരത്തില്‍ വിപണി പുതിയ ഉയരങ്ങള്‍ കുറിച്ചാല്‍ അതിശയിക്കേണ്ട.
നാലാം ക്വാര്‍ട്ടര്‍ ഫലങ്ങളും സാമ്പത്തിക ഡേറ്റകളുമാണ് വിപണിയെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങള്‍
നാലാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍
കമ്പനികളുടെ നാലാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഏതാണ്ട് അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ഐടിസി, ഒഎന്‍ജിസ്, ഐ ആര്‍എഫ്‌സി, ഭാരത് ഇലക്ട്രേണിക്‌സ് ഇന്ത്യ സിമന്റ്,്, ഓയില്‍ ഇന്ത്യ, സെയില്‍, ദീപക് നൈട്രേറ്റ്, എന്‍എംഡിസി, ഗോദാവരി പവര്‍, ജെകെ ടയര്‍, മിന്‍ കോര്‍പ്,പേ ജ് ഇന്‍ഡ്, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ്, മുത്തൂറ്റ് കാപ്പിറ്റല്‍, യുണൈറ്റഡ് സ്പിരിറ്റ്, സണ്‍ ഫാര്‍മ, നൈക, അശോക് ലേലാന്‍ഡ് തുടങ്ങയവ ഈ വാരത്തില്‍ ഫലം പുറത്തുവിടുന്ന പ്രമുഖ കമ്പനികളില്‍ ഉള്‍പ്പെടുന്നു. ഏതാണ്ട് എണ്‍പതോളം കമ്പനികള്‍ ഈ വാരത്തില്‍ ഫലം പുറത്തുവിടും.
സ്വാധീനിക്കുന്ന മറ്റു വാര്‍ത്തകള്‍
മേയ് 22-ന് എഫ്ഒഎംസി മിനിറ്റ്‌സ് പുറത്തുവരും, ക്രൂഡോയില്‍ സ്‌റ്റോക്ക് കണക്കുകള്‍, ഏപ്രിലിലെ ഭവന വില്‍പ്പന കണക്കുകള്‍ എ്ന്നി യുഎസ് പുറത്തുവിടും. ഫെഡറില്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോ പവലിന്റെ വാക്കുകളാണ് വിപണി കാത്തിരിക്കുന്നത്. മേയ് 23-ന് കഴിഞ്ഞ വാരത്തിലെ ജോബ്ലെസ് ക്ലെയിം കണക്കുകളും യുഎസ് പുറത്തുവിടും. എസ് ആന്‍ഡ് പി ഗ്ലോബല്‍ മാനുഫാക്ചറിംഗ് പിഎംഐ മേയ് 23-ന് എത്തും.
യൂറോ സോണില്‍ എച്ച്‌സിഒബി മാനുഫാക്ചറിംഗ് ആന്‍ഡ് സര്‍വീസസ് പിഎംഐ മേയ് 23-ന് പുറത്തുവിടും.
ഇന്ത്യന്‍ സാമ്പത്തിക കണക്കുകള്‍
മേയിലെ എച്ച്എസ്ബിസി മാനുഫാക്ചറിംഗ് ആന്‍ഡ് സര്‍വീസസ് പിഎംഐ ഡേറ്റ 23-ന് പുറത്തു വിടും. ഏപ്രിലില്‍ മാനുഫാക്ചറിംഗ് പിഎംഐ 58.8 ആയിരുന്നു. മാര്‍ച്ചിലെ 59.1 പോയിന്റിനേക്കാള്‍ കുറവാണ്. സര്‍വീസസ് പിഎംഐ മാര്‍ച്ചിലെ 61.2 പോയിന്റില്‍നിന്ന് 60.8 പോയിന്റിലേക്കു താഴ്ന്നിരുന്നു.
മേയ് 17-ന് അവസാനിച്ച വാരത്തിലെ വിദേശനാണ്യശേഖരക്കണക്കുകള്‍ മേയ് 24-ന് പുറത്തുവിടും.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയി'ുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.