image

6 Jan 2025 2:04 PM GMT

Stock Market Updates

'വൈറസ് ബാധിച്ച് വിപണി'; മൂക്കും കുത്തി വീണ് കേരള കമ്പനികൾ

Anish Devasia

വൈറസ് ബാധിച്ച് വിപണി; മൂക്കും കുത്തി വീണ് കേരള കമ്പനികൾ
X

കേരള കമ്പനികളിൽ ഈസ്‌റ്റേണ്‍ ട്രെഡ്‌സ് ഓഹരി മാത്രമാണ് ഇന്ന് നേട്ടം നൽകിയത്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 2.57 ശതമാനം കുതിപ്പോടെ 39.48 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 596 ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 20 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 51.40 രൂപയും താഴ്ന്ന്‌ വില 31.05 രൂപയുമാണ്.

കൂടുതൽ ഇടിവ് നേരിട്ട ഓഹരികൾ

ടോളിന്‍സ് ടയേഴ്‌സ് ഓഹരികൾ 6.97 ശതമാനം നഷ്ടത്തോടെ 203.03 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഹാരിസണ്‍സ് മലയാളം ഓഹരികൾ 6.50 ശതമാനം ഇടിവോടെ 310.50 രൂപയിൽ ക്ലോസ് ചെയ്തതു. ജിയോജിത് ഓഹരികൾ 6.32 ശതമാനം താഴ്ന്ന്‌ 108.32 രൂപയിലെത്തി. ധനലക്ഷ്മി ബാങ്ക് ഓഹരികൾ 5.00 ശതമാനം നഷ്ടത്തിൽ 30.01 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ 5.00 ശതമാനം ഇടിവിൽ 1518.35 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഫാക്ട്, പാറ്റ്‌സ്പിന്‍, പോപ്പീസ്, പ്രൈമ അഗ്രോ, കിറ്റെക്‌സ്, കേരള ആയുര്‍വേദ, കല്യാണ്‍ ജുവലേഴ്‌സ്, മണപ്പുറം ഫിനാന്‍സ്, പ്രൈമ ഇന്‍ഡസ്ട്രീസ്, വെസ്റ്റേണ്‍ പ്ലൈവുഡ്‌സ് എന്നി ഓഹരികളും ഇന്ന് കനത്ത നഷ്ടം നേരിട്ടു.