image

30 Jan 2025 2:12 PM GMT

Stock Market Updates

ഈസ്റ്റേൺ ട്രെഡ്‍സിന് 5% കുതിപ്പ്; മിന്നിച്ച് കേരള ഓഹരികൾ

Anish Devasia

ഈസ്റ്റേൺ ട്രെഡ്‍സിന് 5% കുതിപ്പ്; മിന്നിച്ച് കേരള ഓഹരികൾ
X

കേരളാ കമ്പനികളില്‍ ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികളായിരുന്നു ഇന്ന് മികച്ച നേട്ടം നൽകിയത്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 5.41 ശതമാനം ഉയർന്ന ഓഹരികൾ 38.99 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 20 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 51.40 രൂപയും താഴ്ന്ന വില 31.05 രൂപയുമാണ്.

ധനലക്ഷ്മി ബാങ്ക് ഓഹരികൾ 4.084 ശതമാനം ഉയർന്ന് 25.55 രൂപയിൽ ക്ലോസ് ചെയ്തു. അപ്പോളോ ടയർസ് ഓഹരികൾ 2.37 ശതമാനം നേട്ടത്തോടെ 434.00 രൂപയിലെത്തി. കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ 1.38 ശതമാനം വർധനയോടെ 1455.00 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വി- ഗാർഡ് 2.13 ശതമാനം നേട്ടത്തോടെ 364.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

കിറ്റെക്സ് ഗാര്‍മെന്റ്‌സ്‌ ഓഹരികൾ 4.99 ശതമാനം ഇടിഞ്ഞ് 191.30 രൂപയിൽ ക്ലോസ് ചെയ്തു. വണ്ടർലാ ഓഹരികൾ 0.18 ശതമാനം ഇടിവോടെ 710.00 രൂപയിലെത്തി. കേരള ആയുർവേദ ഓഹരികൾ 0.05 ശതമാനം നഷ്ടം നൽകി 423.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കെഎസ്ഇ ഓഹരികൾ 2.55 ശതമാനം താഴ്ന്ന് 1880.00 രൂപയിൽ ക്ലോസ് ചെയ്തു. ഹാരിസൺ മലയാള ഓഹരികൾ 2.62 ശതമാനം ഇടിവോടെ 238.20 രൂപയിലെത്തി.