28 May 2024 10:45 AM GMT
Summary
- ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയായ 2035 രൂപ തൊട്ടു
- ഓഹരികൾ ഇഷ്യൂ വിലയായ 790 രൂപയിൽ നിന്നും 150% ഇതുവരെ ഉയർന്നു
- മാർച്ചിൽ അവസാനിച്ച പാദത്തിൽ അറ്റാദായം 29 ശതമാനം വർധിച്ചു
ആദ്യഘട്ട വ്യാപാരം മുതൽ കുതിപ്പിലായിരുന്ന ഡോംസ് ഇൻഡസ്ട്രീസിൻ്റെ ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയിലെത്തി. പത്തു ശതമാനത്തിലധികം ഉയർന്ന ഓഹരികൾ 2,035 രൂപ തൊട്ടു. ജനുവരി-മാർച്ച് പാദത്തിൽ മികച്ച പ്രകടനാമാണ് ഓഹരികളുടെ കുതിപ്പിനുള്ള പ്രധാന കാരണം. ഓഹരികൾ ഇഷ്യൂ വിലയായ 790 രൂപയിൽ നിന്നും 150 ശതമാനത്തിലധികമാണ് ഇതുവരെ ഉയർന്നത്.
കമ്പനിയുടെ നാലാം പാദത്തിലെ വരുമാനം 20 ശതമാനം ഉയർന്ന് 403 കോടി രൂപയിലെത്തി. ഈ കലയളവിലെ എബിറ്റ്ഡ (EBITDA) 22 ശതമാനം വർധിച്ച് 76 കോടി രൂപയായി. മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായം 29 ശതമാനം വർധിച്ച് 47 കോടി രൂപയിലെത്തി.
ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷ്യൽസ് ഓഹരികളിൽ 'ബൈ' റെക്കമെൻഡേഷൻ നൽകിയിട്ടുണ്ട്. ലക്ഷ്യ വില 2,000 രൂപയാണ്. ഐസിഐസിഐ സെക്യൂരിറ്റീസം ഓഹരികളിൽ 'ബൈ' റേറ്റിംഗ് നിലനിർത്തുകയും ലക്ഷ്യ വില 2,100 രൂപയായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസം 17 ശതമാനത്തോളം ഉയർന്ന ഓഹരികൾ ഈ മാസം ഇതുവരെ നൽകിയത് മൂന്നര ശതമാനം നേട്ടമാണ്. നടപ്പ് വർഷം ഇതുവരെ ഓഹരികൾ ഉയർന്നത് 52 ശതമാനം. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന 1225.60 രൂപയാണ്. ഏകദേശം 15.39 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 10,942 രൂപയിലെത്തി.
ഡോംസ് ഇൻഡസ്ട്രീസ് ഓഹരികൾ എൻഎസ്ഇ യിൽ 2.57 ശതമാനം ഉയർന്ന് 1897.15 രൂപയിൽ ക്ലോസ് ചെയ്തു.