image

28 Feb 2024 5:21 AM GMT

Stock Market Updates

ചാഞ്ചാടി സൂചികകൾ; കുതിപ്പ് തുടർന്ന് ഐടി സെക്ടർ

MyFin Desk

Markets remain uncertain today
X

Summary

  • ബ്രെൻ്റ് ക്രൂഡ് 0.40 ശതമാനം ഇടിഞ്ഞ് ബാരലിന് 83.30 ഡോളറിലെത്തി
  • നിഫ്റ്റിയിൽ ടാറ്റ ഗ്രൂപ്പ് ഓഹരികൾക്ക് മുന്നേറ്റം
  • യുഎസ് വിപണികൾ ചൊവ്വാഴ്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്


ആഭ്യന്തര സൂചികകളായ സെൻസെക്സും നിഫ്റ്റിയും നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും പിന്നീട് ആഗോള വിപണിയുടെ സമ്മിശ്ര സൂചനകൾക്കിടയിൽ ഫ്ലാറ്റ് പോയിന്റിലെത്തി.

ഡെറിവേറ്റീവുകളുടെ കാലാവധി വ്യാഴാഴ്ച അവസാനിക്കുന്നതും ആഭ്യന്തര വിപണിയിലെ ചാഞ്ചാട്ടത്തിന് ആക്കം കൂട്ടിയെന്ന് നിക്ഷേപകർ അഭിപ്രായപ്പെട്ടു.

സെൻസെക്‌സ് 83.06 പോയിൻ്റ് ഉയർന്ന് 73,178.28 ലും നിഫ്റ്റി 27.95 പോയിൻ്റ് ഉയർന്ന് 22,226.30 ലുമാണ് വ്യാപാരം ആരംഭിച്ചത്. തുടർ വ്യാപാരത്തിൽ രണ്ട് സൂചികകളും ചാഞ്ചാട്ടത്തിലാണ്.

നിഫ്റ്റിയിൽ എച്ഡിഎഫ്സി ലൈഫ് (1.13%), ഇൻഫോസിസ് (1.03%), ടാറ്റ കൺസ്യുമർ (1.03%), ടാറ്റ മോട്ടോർസ് (0.91%), ടിസിഎസ് (0.84%) നേട്ടമുണ്ടാക്കിയപ്പോൾ അപ്പോളോ ഹോസ്പിറ്റൽസ് (-2.03%), ഏഷ്യൻ പെയിൻ്റ്സ് (-1.93%), ഐഷർ മോട്ടോർസ് (-1.00%), മാരുതി സുസുക്കി (-0.99%), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (-0.82%) എന്നിവ ഇടിവിലാണ്.

സെക്ടറൽ സൂചികയിൽ കുതിപ്പ് തുടർന്ന് ഐടി മേഖല. ഇൻഫോസിസിന്റെ മുന്നേറ്റം സൂചികയേ നേട്ടത്തിലേക്ക് നയിച്ചു.

ഏഷ്യൻ വിപണികളിൽ, സിയോൾ നേട്ടത്തോടെ വ്യാപാരം തുടരുന്നു.ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ ഇടിവിലാണ്.

യുഎസ് വിപണികൾ ചൊവ്വാഴ്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

"വരും ദിവസങ്ങളിൽവിപണി ഒരു റേഞ്ച്-ബൗണ്ട് സോണിൽ എത്താൻ സാധ്യതയുണ്ട്. ശക്തമായ പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ട്രിഗറുകളുടെ അഭാവത്തിൽ നിലവിലെ റേഞ്ച്-ബൗണ്ട് ഏകീകരണ ഘട്ടം കുറച്ച് സമയത്തേക്ക് തുടർന്നേക്കാം," ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

ചൊവ്വാഴ്ച സെൻസെക്സ് 305.09 പോയിൻ്റ് അഥവാ 0.42 ശതമാനം ഉയർന്ന് 73,095.22 ലും നിഫ്റ്റി 76.30 പോയിൻ്റ് അഥവാ 0.34 ശതമാനം ഉയർന്ന് 22,198.35 ലുമാണ് ക്ലോസ് ചെയ്തത്.

ബ്രെൻ്റ് ക്രൂഡ് 0.40 ശതമാനം ഇടിഞ്ഞ് ബാരലിന് 83.30 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.23 ശതമാനം താഴ്ന്ന് 2039.20 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 82.89 ലെത്തി.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 1,509.16 കോടി രൂപയുടെ ഓഹരികൾ വിറ്റതിനാൽ അറ്റ വില്പനക്കാരായി.