14 March 2024 5:00 AM GMT
Summary
- നിഫ്റ്റി ബാങ്ക്, റിയൽറ്റി, ഐടി സൂചികകൾ ഇടിവിൽ
- യുഎസ് വിപണികൾ ബുധനാഴ്ച സമ്മിശ്ര വ്യാപാരം
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസ ഇടിഞ്ഞ് 82.86 ആയി
മുൻ ദിവസത്തെ ഇടിവ് തുടർന്നാണ് ആഭ്യന്തര വിപണി ഇന്ന് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ സമ്മിശ്ര വ്യാപാരവും വിദേശ നിക്ഷേപകരുടെ വില്പനയും ഇടിവിന് ആക്കം കൂട്ടി. സെൻസെക്സ് 264.7 പോയിൻ്റ് താഴ്ന്ന് 72,497.19 ലും നിഫ്റ്റി 80.2 പോയിൻ്റ് താഴ്ന്ന് 21,917.50 ലും എത്തി.
നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസ് (3.88%), അദാനി പോർട്സ് (2.72%), ഹീറോ മോട്ടോർകോർപ് (2.12%), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (1.90%), ഇൻഫോസിസ് (1.45%) എന്നീവ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചപ്പോൾ ടാറ്റ സ്റ്റീൽ (-2.89%), ജെഎസ്ഡബ്ല്യു സ്റ്റീൽ (-2.50%), ടാറ്റ മോട്ടോർസ് (-1.02%), എൻടിപിസി (-1.01%), ബജാജ് ഫൈനാൻസ് (-0.90%) എന്നിവ ഇടിവിലാണ്.
സെക്ടറൽ സൂചികയിൽ നിഫ്റ്റി എനർജി, ഇൻഫ്രാസ്ട്രക്ചർ സൂചികകൾ നേട്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, റിയൽറ്റി, ഐടി സൂചികകൾ ഇടിവിലാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 4,595.06 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ് എന്നിവ നേട്ടത്തിൽ വ്യാപാരം തുടരുന്നു. ടോക്കിയോയും ഹോങ്കോങ്ങും ഇടിവിലാണ്.
യുഎസ് വിപണികൾ ബുധനാഴ്ച സമ്മിശ്ര വ്യാപാരത്തോടെയാണ് ക്ലോസ് ചെയ്തത്.
ബ്രെൻ്റ് ക്രൂഡ് 0.20 ശതമാനം ഉയർന്ന് ബാരലിന് 84.20 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.21 ശതമാനം താഴ്ന്ന് 2176.05 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസ ഇടിഞ്ഞ് 82.86 ആയി.
ബുധനാഴ്ച സെൻസ്ക്സ് 906.07 പോയിൻ്റ് അഥവാ 1.23 ശതമാനം ഇടിഞ്ഞ് 72,761.89 ലും നിഫ്റ്റി 338 പോയിൻറ് അഥവാ 1.51 ശതമാനം ഇടിഞ്ഞ് 21,997.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.