2 Aug 2024 11:00 AM IST
Summary
- ആദ്യഘട്ട വ്യാപാരത്തിൽ രണ്ട് സൂചികകളും ഒരു ശതമാനം വരെ ഇടിഞ്ഞു.
- ബ്രെൻ്റ് ക്രൂഡ് 0.78 ശതമാനം ഉയർന്ന് ബാരലിന് 80.14 ഡോളറിലെത്തി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് കുത്തനെയുള്ള ഇടിവിലാണ്. തുടർച്ചയായി കുതിച്ചിരുന്ന സൂചികകൾ ലാഭമെടുപ്പിൽ തളർന്നു. റിലയൻസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളുടെ ഇടിവ് വിപണിയെ ബാധിച്ചു.
സെൻസെക്‌സ് 640.13 പോയിൻ്റ് ഇടിഞ്ഞ് 81,227.42 എന്ന നിലയിലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 271.40 പോയിൻ്റ് താഴ്ന്ന് 24,739.50 ൽ എത്തി. ആദ്യഘട്ട വ്യാപാരത്തിൽ രണ്ട് സൂചികകളും ഒരു ശതമാനം വരെ ഇടിഞ്ഞു.
സെൻസെക്‌സിൽ ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി ഇന്ത്യ, ടാറ്റ സ്റ്റീൽ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ലാർസൻ ആൻഡ് ടൂബ്രോ, അദാനി പോർട്ട്‌സ്, ടെക് മഹീന്ദ്ര, എൻടിപിസി, ടെക് മഹീന്ദ്ര എന്നീ ഓഹരികൾ നഷ്ടത്തിലാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിൻ്റ്‌സ്, നെസ്‌ലെ ഇന്ത്യ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.
ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ്, സിയോൾ എന്നിവ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. റെക്കോർഡ് നേട്ടത്തിന് ശേഷം യുഎസ് വിപണിയും വ്യാഴാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വ്യാഴാഴ്ച 2,089.28 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.78 ശതമാനം ഉയർന്ന് ബാരലിന് 80.14 ഡോളറിലെത്തി.
വ്യാഴാഴ്‌ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം ജൂലൈയിൽ സർക്കാരിൻ്റെ ജിഎസ്‌ടി ശേഖരണം 10.3 ശതമാനം ഉയർന്ന് 1.82 ലക്ഷം കോടി രൂപയായി ഉയർന്നു.