24 Jun 2024 5:28 AM GMT
Summary
- ആഗോള വിപണികളിലെ ദുർബലമായ വ്യാപാരം സൂചികകൾക്ക് വിനയായി
- ബ്രെൻ്റ് ക്രൂഡ് 0.07 ശതമാനം ഇടിഞ്ഞ് ബാരലിന് 85.18 ഡോളറിലെത്തി
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഉയർന്ന് 83.45 എത്തി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് ഇടിവോടെ. ആഗോള വിപണികളിലെ ദുർബലമായ വ്യാപാരം സൂചികകൾക്ക് വിനയായി. വിദേശ നിക്ഷേപകരുടെ അധികരിച്ചു വന്ന വില്പനയും ഇടിവിന് കാരണമായി. സെൻസെക്‌സ് 463.96 പോയിൻ്റ് താഴ്ന്ന് 76,745.94 ലും നിഫ്റ്റി 149.6 പോയിൻ്റ് താഴ്ന്ന് 23,351.50 ലുമാണ് വ്യാപാരം ആരംഭിച്ചത്.
നിഫ്റ്റിയിൽ 19 ഓഹരികളിൽ നേട്ടത്തിലും 31 ഓഹരികൾ ഇടിവിലുമാണ് വ്യാപാരം ആരംഭിച്ചത്. സൺ ഫാർമ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, നെസ്‌ലെ ഇന്ത്യ എന്നി മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഇൻഡസ്ഇൻഡ് ബാങ്ക്, സിപ്ല, ടാറ്റ സ്റ്റീൽ, അദാനി പോർട്ട്സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.
ഏഷ്യൻ വിപണികളിൽ സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ടോക്കിയോ നേട്ടത്തിൽ വ്യാപാരം തുടരുന്നു. വെള്ളിയാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 1,790.19 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.07 ശതമാനം ഇടിഞ്ഞ് ബാരലിന് 85.18 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഉയർന്ന് 83.45 എത്തി. സ്വർണം ട്രോയ് ഔൺസിന് 0.29 ശതമാനം ഉയർന്ന് 2338 ഡോളറിലെത്തി.
വെള്ളിയാഴ്ച്ച സെൻസെക്സ് 269.03 പോയിൻ്റ് അഥവാ 0.35 ശതമാനം ഇടിഞ്ഞ് 77,209.90 ലും നിഫ്റ്റി 65.90 പോയിൻ്റ് അഥവാ 0.28 ശതമാനം ഇടിഞ്ഞ് 23,501.10 ലുമാണ് ക്ലോസ് ചെയ്തത്.