image

21 March 2024 11:01 AM GMT

Stock Market Updates

നേട്ടം തുടർന്ന് ആഭ്യന്തര വിപണി; കുതിച്ചുയർന്ന് പിഎസ്ഇ സൂചിക

MyFin Desk

market closes for second day
X

Summary

  • എല്ലാ മേഖലാ സൂചികകളും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്
  • ഒഎംസി ഓഹരികൾ തുടർച്ചയായ രണ്ടാം ദിവസവും പച്ചയിൽ
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 83.13 ലെത്തി


നിലവിലെ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്താനുള്ള ഫെഡറൽ റിസർവിൻ്റെ തീരുമാനത്തോട് ആഗോള വിപണികൾ അനുകൂലമായാണ് പ്രതികരിച്ചത്. കൂടാതെ, നിലവിലെ കലണ്ടർ വർഷത്തിൽ മൂന്ന് തവണ പലിശ നിരക്ക് കുറയ്ക്കുമെന്ന് ഫെഡ് സൂചിപ്പിച്ചു. തുടർന്ന് ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. സെൻസെക്‌സ് 539.50 പോയിൻ്റ് അഥവാ 0.75 ശതമാനം ഉയർന്ന് 72,641.19ലും നിഫ്റ്റി 175.70 പോയിൻ്റ് അഥവാ 0.80 ശതമാനം ഉയർന്ന് 22,014.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 2,554 ഓഹരികൾ നേട്ടത്തിലെത്തി, 817 ഓഹരികൾ ഇടിഞ്ഞു, 74 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ ഭാരത് പെട്രോളിയം, എൻടിപിസി, പവർ ഗ്രിഡ്, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ എന്നിവ നേട്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ ഭാരതി എയർടെൽ, മാരുതി സുസുക്കി, ഓഎൻജിസി, ഏഷ്യൻ പൈന്റ്‌സ് എന്നിവ ഇടിഞ്ഞു.

എല്ലാ മേഖലാ സൂചികകളും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ ഏകദേശം 2 ശതമാനം ഉയർന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രകടനം നിരീക്ഷിക്കുന്ന നിഫ്റ്റി പിഎസ്ഇ സൂചിക 3 ശതമാനത്തിലധികം ഉയർന്നു. സൂചികയിൽ 20 ഓഹരികളും നേട്ടത്തിലെത്തി.

ബിപിസിഎൽ, ഐഒസി, എച്ച്‌പിസിഎൽ തുടങ്ങിയ എണ്ണ വിപണന കമ്പനികളുടെ (ഒഎംസി) ഓഹരികളും തുടർച്ചയായ രണ്ടാം ദിവസവും പച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെ ക്ലോസ് ചെയ്തപ്പോൾ ഷാങ്ഹായ് നഷ്ടത്തിലെത്തി. യൂറോപ്യൻ വിപണികൾ ഉയർന്ന് തന്നെയാണ് വ്യാപാരം നടത്തുന്നത്.

ബുധനാഴ്ച വാൾസ്ട്രീറ്റിലെ മൂന്ന് പ്രധാന സൂചികകൾ റെക്കോർഡ് ക്ലോസിംഗിലെത്തി. ഡൗ ജോൺസ് 1.03 ശതമാനവും എസ് ആൻ്റ് പി 500 0.89 ശതമാനവും നാസ്ഡാക്ക് കോമ്പോസിറ്റ് 1.25 ശതമാനവും ഉയർന്നു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.08 ശതമാനം ഇടിഞ്ഞ് ബാരലിന് 85.88 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 2.38 ശതമാനം ഉയർന്ന് 2189.50 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 83.13 ലെത്തി

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ബുധനാഴ്ച 2,599.19 കോടി രൂപയുടെ ഓഹരികൾ വിറ്റു.

സെൻസെക്സ് 89.64 പോയിൻ്റ് അഥവാ 0.12 ശതമാനം ഉയർന്ന് 72,101.69 ലും നിഫ്റ്റി 21.65 പോയിൻ്റ് അഥവാ 0.10 ശതമാനം ഉയർന്ന് 21,839.10 ലുമാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്.