image

15 Feb 2024 11:33 AM GMT

Stock Market Updates

മൂന്നാം നാളും മുന്നേറി വിപണി; നിഫ്റ്റി 21900ൽ

MyFin Desk

മൂന്നാം നാളും മുന്നേറി വിപണി; നിഫ്റ്റി 21900ൽ
X

Summary

  • സെൻസെക്‌സ് 227.55 പോയിൻ്റ് ഉയർന്നു
  • ബ്രെൻ്റ് ക്രൂഡ് 0.09 ശതമാനം ഇടിഞ്ഞു
  • യൂറോപ്യൻ വിപണികൾ നേട്ടത്തോടെ വ്യാപാരം തുടരുന്നു


ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ആഭ്യന്തര സൂചികകൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. തുടർച്ചയായി മൂന്നാം ദിവസമാണ് സൂചികകൾ പച്ചയിൽ ക്ലോസ് ചെയുന്നത്. നിഫ്റ്റി ഇന്നത്തെ വ്യപാരത്തിൽ 21900 പോയിന്റുകൾ തൊട്ടു.

ആഗോള വിപണികളിലെ പോസിറ്റീവ് സൂചനകൾക്കിടയിൽ ആഭ്യന്തര വിപണിയും നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. വ്യപാരത്തിന്റെ ആദ്യ പകുതിയിൽ ഇടിവിലേക്ക് നീങ്ങിയ സൂചികകൾ രണ്ടാം പകുതിയിൽ തിരിച്ചു കയറി ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ക്ലോസ് ചെയ്തത്.

സെൻസെക്‌സ് 227.55 പോയിൻ്റ് അഥവാ 0.32 ശതമാനം ഉയർന്ന് 72,050.38ലും നിഫ്റ്റി 70.70 പോയിൻ്റ് അഥവാ 0.32 ശതമാനം ഉയർന്ന് 21,910.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക് സൂചിക 45,590.20 എന്ന ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് 0.7 ശതമാനം ഉയർന്ന് 46,218.90 ൽ ക്ലോസ് ചെയ്തു.

നിഫ്റ്റിയിൽ എം ആൻഡ് എം, ബിപിസിഎൽ, ഓഎൻജിസി, എൻടിപിസി, പവർ ഗ്രിഡ് കോർപ്പറേഷൻ എന്നിവ നേട്ടം നൽകിയപ്പോൾ ആക്സിസ് ബാങ്ക്, അപ്പോളോ ഹോസ്പിറ്റൽസ്, ഐടിസി, ഹൾ, നെസ്‌ലെ ഇന്ത്യ എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

എഫ്എംസിജി സൂചിക 0.9 ശതമാനം ഇടിവിൽ വ്യാപാരം നിർത്തി. ഓട്ടോ, പിഎസ്‌യു ബാങ്ക്, മെറ്റൽ, റിയൽറ്റി പവർ, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ 1-2 ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതം നേട്ടം നൽകി.

ഏഷ്യയിൽ ജപ്പാൻ്റെ നിക്കിയും ഹോങ്കോങ്ങിൻ്റെ ഹാങ് സെങ്ങും നേട്ടത്തിൽ തുടർന്നപ്പോൾ ദക്ഷിണ കൊറിയയുടെ കോസ്പി ചുവപ്പിലേക്ക് നീങ്ങി. യൂറോപ്യൻ വിപണികൾ നേട്ടത്തോടെ വ്യാപാരം തുടരുന്നു.

ബ്രെൻ്റ് ക്രൂഡ് 0.09 ശതമാനം ഇടിഞ്ഞ് ബാരലിന് 81.53 ഡോളറിലെത്തി.

എംആർപിഎൽ, എജിസ് ലോജിസ്റ്റിക്‌സ്, ആസ്റ്റർ ഡിഎം ഹെൽത്ത്, ബിസിഎൽ ഇൻഡസ്ട്രീസ്, കാനറ ബാങ്ക്, കോൾഗേറ്റ് പാമോലിവ്, കമ്മിൻസ് ഇന്ത്യ, ഫോഴ്‌സ് മോട്ടോഴ്‌സ്, ഗുജറാത്ത് പിപാവാവ്, എച്ച്പിസിഎൽ, കല്യാണ് എംപിഎൽ, എംപിഎൽ, എംആർപിഎൽ, എൻഎംഡിസി, ഓയിൽ ഇന്ത്യ, റേറ്റ്ഗെയ്ൻ ട്രാവൽ, ടിപ്സ് ഇൻഡസ്ട്രീസ്, ടോറൻ്റ് പവർ, ടിവിഎസ് മോട്ടോർ, തുടങ്ങിയുവ ഉൾപ്പെടെ 300-ലധികം ഓഹരികൾ ബിഎസ്ഇയിൽ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല