1 April 2024 12:30 PM GMT
Summary
- പിഎസ്യു ബാങ്ക് സൂചിക കഴിഞ്ഞ വർഷം ഉയർന്നതാണ് 96 ശതമാനമാണ്
- കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഓഹരികൾ കഴിഞ്ഞ വർഷം 100% നേട്ടമുണ്ടാക്കി
- 2025 സാമ്പത്തിക വർഷത്തേക്കുള്ള ഈ പൊതുമേഖലാ ബാങ്കുകളുടെ എല്ലാ അനുമാനങ്ങൾ മികച്ചതാണ്
സാമ്പത്തിക വർഷത്തിന്റെ ആദ്യ വ്യാപാരത്തിൽ തന്നെ ആഭ്യന്തര സൂചികകൾ സർവ്വകാല ഉയരം തൊട്ടു. ഇതോടൊപ്പം കുതിച്ചുയർന്ന മറ്റൊരു മേഖലയാണ് പിഎസ്യു ബാങ്ക്. സൂചിക ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കി. സൂചികയിൽ എല്ലാ ഓഹരികളും ഉയർന്നാണ് വ്യാപാരം തുടരുന്നത്. നിലവിലെ മികച്ച ക്രെഡിറ്റ് അന്തരീക്ഷം ഈ ബാങ്കുകളുടെ ആസ്തി നിലവാരത്തെ പിന്തുണയ്ക്കുന്നുതായും ഇത് ഓഹരികളുടെ കുതിപ്പിനുള്ള കരണമാണെന്നുമാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം.
ബാങ്ക് ഓഫ് അമേരിക്ക (BoFA) സെക്യൂരിറ്റീസ് ചെറിയ പൊതുമേഖലാ ബാങ്കുകളിൽ ഉയർന്ന നേട്ടം പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ഉയർന്ന വരുമാന വളർച്ചയും മികച്ച മൂല്യനിർണ്ണയവുമാണ് ഇതിനുള്ള കാരണം.
എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ എന്നിവയേക്കാൾ യൂണിയൻ ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ചെറുകിട വായ്പക്കാരെയാണ് ബൊഫ സെക്യൂരിറ്റീസ് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
2025 സാമ്പത്തിക വർഷത്തേക്കുള്ള ഈ പൊതുമേഖലാ ബാങ്കുകളുടെ എല്ലാ അനുമാനങ്ങൾ മികച്ചതാണ്. ഓഹരിയൊന്നിനുള്ള ലാഭം (EPS) 10 മുതൽ 20 ശതമാനം വരെ ഈ കാലയളവിൽ ഉയരാനുള്ള സാധ്യതകളും ബൊഫ വ്യക്തമാക്കി. ഇത് ഓരോ ഓഹരികളുടെ വരുമാനത്തിൻ്റെ സ്ഥിരതയിലും ആസ്തികളുടെ വരുമാനത്തിലും (RoA) വർദ്ധിച്ച ആത്മവിശ്വാസമാണ് നൽകുന്നത്. ഈ ഓഹരികളിൽ വിദേശ നിക്ഷപണങ്ങളും ഉയരുന്നുണ്ട്.
മറ്റ് സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾ അവരുടെ വരുമാന വീണ്ടെടുക്കാനുള്ള പ്രക്രിയ ഒന്ന് മുതൽ രണ്ട് വർഷം വരെ പിന്നിലാണ്. ഇവ 2025, 2026 സാമ്പത്തിക വർഷങ്ങളിൽ ഉയർന്ന വരുമാനം രേഖപെടുത്തുമെന്നു ബൊഫ പറഞ്ഞു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), ബാങ്ക് ഓഫ് ബറോഡ (ബിഒബി) എന്നിവയുടെ പകുതിയോളം മാത്രമാണ് മറ്റ് സർക്കാർ ബാങ്കുകളിലെ വിദേശ പങ്കാളിത്തം. ഈ വിടവ് കുറയുമെന്ന് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു.
പിഎസ്‌യു ബാങ്ക് സൂചിക കഴിഞ്ഞ വർഷം ഉയർന്നതാണ് 96 ശതമാനമാണ്. കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികൾ ഈ കാലയളവിൽ 100 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികൾ 80 ശതമാനം ഉയർന്നു.
ചെറുകിട പൊതുമേഖലാ സ്ഥാപനങ്ങളായ യൂണിയൻ ബാങ്ക്, കനറാ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിൽ യഥാക്രമം 180 രൂപ, 600 രൂപ, 170 രൂപ എന്നിങ്ങനെയാണ് ബ്രോക്കറേജിന് "ബൈ" കോൾ ഉള്ളത്. എന്നിരുന്നാലും, എസ്‌ബിഐക്കും ബിഒബിക്കും, ബ്രോക്കറേജിന് “ന്യുട്രൽ ” റേറ്റിംഗ് നൽകിയിട്ടുണ്ട്. കാരണം രണ്ടു ബാങ്കുകളുടെ വരുമാനങ്ങൾ മികച്ചതാണ്. ബ്രോക്കറേജ് സ്ഥാപനം പഞ്ചാബ് നാഷണൽ ബാങ്കിൽ (PNB) ബിയറിഷാണ്. ലക്ഷ്യ വിലയായി 90 രൂപയും "അണ്ടർ പെർഫോം" റേറ്റിംഗുമാണ് ബാങ്കിന് ബ്രോക്കറേജ് നൽകിയിട്ടുള്ളത്.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല