image

12 July 2024 5:15 AM GMT

Stock Market Updates

നേട്ടത്തിലെത്തി അഭ്യന്തര സൂചികകൾ; ടിസിഎസ് ഓഹരികൾ കുതിപ്പിൽ

MyFin Desk

domestic indexes hit gains
X

Summary

  • മികച്ച നേട്ടമുണ്ടാക്കി ഐടി സൂചിക
  • ഇന്ത്യ വിക്സ് സൂചിക 0.2 ശതമാനം കുറഞ്ഞ് 13.97 ആയി
  • ബ്രെൻ്റ് ക്രൂഡ് 0.25 ശതമാനം ഉയർന്ന് ബാരലിന് 85.59 ഡോളറിലെത്തി


ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെയാണ്. ഐടി ഓഹരികളിൽ കുതിപ്പ് നസൂചികകൾക്ക് താങ്ങായി. ടിസിഎസ് ജൂൺ പാദത്തിലെ വരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി.

സെൻസെക്‌സ് 226.11 പോയിൻ്റ് ഉയർന്ന് 80,123.45 ലെത്തി. നിഫ്റ്റി 82.1 പോയിൻ്റ് ഉയർന്ന് 24,398.05 ലെത്തി.

ടിസിഎസ്, എൽടിഐമിൻഡ്ട്രീ, ബിപിസിഎൽ, കോൾ ഇന്ത്യ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ മാരുതി സുസുക്കി, പവർ ഗ്രിഡ് കോർപ്പറേഷൻ, അപ്പോളോ ഹോസ്പിറ്റൽസ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ദിവിസ് ലാബ്‌സ് തുടങ്ങിയവ നഷ്ടത്തിലായി.

ടിസിഎസിൽ നിന്നും പ്രതീക്ഷിച്ചതിലും മികച്ച പാദഫലമാണ് പുറത്തു വന്നത്. മിക്ക ഐടി ഓഹരികളുടെ കുതിപ്പിനും ഇത് കാരണമായി. ടിസിഎസ് ഓഹരികൾ നിലവിൽ 3.83 ശതമാനം ഉയർന്ന് 4,074 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

നിഫ്റ്റിയിലെ 13 സെക്ടറിൽ സൂചികകളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഐടി സൂചികയാണ്. ഏകദേശം 2 ശതമാനം ഉയർന്ന സൂചികയിൽ ടിസിഎസ് ഓഹരികളാണ് മുന്നിൽ. നിഫ്റ്റി മെറ്റൽ സൂചികയും ഉയർന്നു. നിഫ്റ്റി റിയൽറ്റി, ബാങ്ക് സൂചികകളാണ് ഏറ്റവും കൂടുതൽ ഇടിഞ്ഞത്.

മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.5 ശതമാനവും 0.6 ശതമാനവും നേട്ടമുണ്ടാക്കി. ജൂൺ ആരംഭം മുതൽ മിഡ്‌ക്യാപ് സൂചിക 10 ശതമാനത്തിലധികം ഉയർന്നു, അതേ കാലയളവിൽ സ്‌മോൾക്യാപ് സൂചിക ഏകദേശം 13 ശതമാനം ഉയർന്നു.

ഇന്ത്യ വിക്സ് സൂചിക 0.2 ശതമാനം കുറഞ്ഞ് 13.97 ആയി.

ഏഷ്യൻ വിപണികളിൽ ഹോങ്കോംഗ് ഉയർന്നപ്പോൾ സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്ച യുഎസ് വിപണികൾ ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബ്രെൻ്റ് ക്രൂഡ് 0.25 ശതമാനം ഉയർന്ന് ബാരലിന് 85.59 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 1,137.01 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വർണം ട്രോയ് ഔൺസിന് 0.37 ശതമാനം താഴ്ന്ന് 2412 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.53 എത്തി.

വ്യാഴാഴ്ച സെൻസെക്സ് 27.43 പോയിൻ്റ് അഥവാ 0.03 ശതമാനം ഇടിഞ്ഞ് 79,897.34 ലും നിഫ്റ്റി 8.50 പോയിൻ്റ് അഥവാ 0.03 ശതമാനം ഇടിഞ്ഞ് 24,315.95 ലും ആണ് ക്ലോസ് ചെയ്തത്.