14 Jun 2024 10:00 AM IST
Summary
- ഉയർന്നു വന്ന വിദേശ നിക്ഷേപകരുടെ വില്പനയും ലാഭമെടുപ്പും വിപണിക്ക് വിനയായി
- എസ്ഇ സ്മോൾക്യാപ് 0.55 ശതമാനവും ബിഎസ്ഇ മിഡ്ക്യാപ് 0.48 ശതമാനവും ഉയർന്നു
- ബ്രെൻ്റ് ക്രൂഡ് ഓയിൽ 41 ശതമാനം ഇടിഞ്ഞ് ബാരലിന് 82.41 ഡോളറിലെത്തി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ. തുടർച്ചയായ മൂന്നു ദിവസത്തെ നേട്ടത്തിന് ശേഷമാണ് സൂചികകൾ ചുവപ്പണിഞ്ഞത്. ഉയർന്നു വന്ന വിദേശ നിക്ഷേപകരുടെ വില്പനയും ലാഭമെടുപ്പും വിപണിക്ക് വിനയായി.
സെൻസെക്‌സ് 206.18 പോയിൻ്റ് താഴ്ന്ന് 76,604.72 ലും നിഫ്റ്റി 61.5 പോയിൻ്റ് താഴ്ന്ന് 23,337.40 ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഹിൻഡാൽകോ, പവർ ഗ്രിഡ് കോർപ്പറേഷൻ, ബ്രിട്ടാനിയ, ശ്രീറാം ഫിനാൻസ്, ഭാരതി എയർടെൽ എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ ബജാജ് ഓട്ടോ, എച്ച്‌യുഎൽ, എൻടിപിസി, ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിൻസെർവ് തുടങ്ങിയവ നഷ്ടത്തിലാണ്.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ ആൻഡ് ഗ്യാസ്, ഹെൽത്ത് കെയർ സൂചികകൾ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഐടി, ബാങ്ക്, ഫിനാൻഷ്യൽ സർവീസ്, ഓട്ടോ, മെറ്റൽ സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ബിഎസ്ഇ സ്മോൾക്യാപ് 0.55 ശതമാനവും ബിഎസ്ഇ മിഡ്ക്യാപ് 0.48 ശതമാനവും ഉയർന്നു. അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക 13ൽ എത്തി
ഏഷ്യൻ വിപണികളിൽ സിയോൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചപ്പോൾ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ഇടിവിലാണ്. യുഎസ് വിപണികളിൽ വ്യാഴാഴ്ച സമ്മിശ്ര വ്യാപാരമായിരുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 3,033 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് ഓയിൽ 41 ശതമാനം ഇടിഞ്ഞ് ബാരലിന് 82.41 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ നേട്ടത്തോടെ 2319 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.54 എത്തി.
വ്യാഴാഴ്ച സെൻസെക്സ് 204.33 പോയിൻ്റ് അഥവാ 0.27 ശതമാനം ഉയർന്നു 76,810.90 ലും നിഫ്റ്റി 158.1 പോയിൻ്റ് അഥവാ 0.67 ശതമാനം ഉയർന്ന് 23,481.05 ലുമാണ് ക്ലോസ് ചെയ്തത്.