27 May 2024 5:00 AM GMT
Summary
- ആഗോള വിപണികളിലെ റാലി സൂചികകൾക്ക് താങ്ങായി
- ബ്രെൻ്റ് ക്രൂഡ് 0.21 ശതമാനം ഉയർന്ന് ബാരലിന് 82.29 ഡോളറിലെത്തി
- ബിഎസ്ഇ മിഡ്കാപ്പ് 0.32 ശതമാനം ഉയർന്നു
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. ആഗോള വിപണികളിലെ റാലി സൂചികകൾക്ക് താങ്ങായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പുള്ള ശുഭാപ്തിവിശ്വാസവും നിക്ഷേപകരെ വാങ്ങലിക്ക് നയിച്ചു. ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ആദ്യഘട്ട വ്യാപാരത്തിൽ തന്നെ എക്കാലത്തെയും ഉയർന്ന ലെവലുകൾ താണ്ടി.
സെൻസെക്‌സ് 269.28 പോയിൻ്റ് ഉയർന്ന് 75,679.67 എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി. നിഫ്റ്റി 86.1 പോയിൻ്റ് ഉയർന്ന് 23,043.20 എന്ന പുതിയ റെക്കോർഡും താണ്ടി.
നിഫ്റ്റിയിലെ 50 ഓഹരികളിൽ 12 എണ്ണവും പച്ചയിലാണ് വ്യാപാരം നടത്തുന്നത്. ദിവിസ് ലബോറട്ടറീസ്, ടിസിഎസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, അദാനി പോർട്‌സ്, ഹിൻഡാൽകോ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ അദാനി എൻ്റർപ്രൈസസ്, ഒഎൻജിസി, വിപ്രോ, കോൾ ഇന്ത്യ, മാരുതി സുസുക്കി ഇന്ത്യ എന്നീ ഓഹരികൾ നഷ്ടത്തിലാണ്.
ബിഎസ്ഇ മിഡ്കാപ്പ് 0.32 ശതമാനം ഉയർന്നപ്പോൾ ബിഎസ്ഇ സ്മോൾകാപ്പ് 0.14 ശതമാനം ഇടിഞ്ഞു.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികൾ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് പച്ചയിലാണ്.
ബ്രെൻ്റ് ക്രൂഡ് 0.21 ശതമാനം ഉയർന്ന് ബാരലിന് 82.29 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 1.36 ശതമാനം ഉയർന്ന് 2366 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 944.83 കോടി രൂപയുടെ ഓഹരികളാണീ വിറ്റത്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയർന്ന് 83.06 ലെത്തി.
വെള്ളിയാഴ്ച്ച സെൻസെക്സ് 7.65 പോയിൻ്റ് അഥവാ 0.01 ശതമാനം ഇടിഞ്ഞ് 75,410.39 ലും നിഫ്റ്റി 10.55 പോയിൻറ് അഥവാ 0.05 ശതമാനം കുറഞ്ഞ് 22,957.10 ലുമാണ് ക്ലോസ് ചെയ്തത്.