image

25 Jun 2024 5:00 AM GMT

Stock Market Updates

നേട്ടം തുടർന്ന് ആഭ്യന്തര സൂചികകൾ; കുതിച്ചുയർന്ന് മിഡ് ക്യാപ് സൂചിക

MyFin Desk

Domestic indexes followed the gains
X

Summary

  • ഏഷ്യൻ വിപണികളിലെ മികച്ച വ്യാപാരം സൂചികകൾക്ക് കരുത്തേകി
  • മിഡ്‌ക്യാപ് സൂചിക 55,923 എന്ന റെക്കോർഡ് ഉയരത്തിലെത്തി
  • ഇന്ത്യ വിക്സ് സൂചിക 0.6 ശതമാനം ഉയർന്ന് 14.14 എത്തി


ആഭ്യന്തര സൂചികകൾ ഇന്ന് വ്യപാരം ആരംഭിച്ചത് നേട്ടത്തോടെ. ഏഷ്യൻ വിപണികളിലെ മികച്ച വ്യാപാരം സൂചികകൾക്ക് കരുത്തേകി. എച്ച്‌ഡിഎഫ്‌സി ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികളിലെ ഉയർന്ന വാങ്ങലും വിപണിയെ നേട്ടത്തിലെത്തിച്ചു. സെൻസെക്‌സ് 237.05 പോയിൻ്റ് ഉയർന്ന് 77,578.13 ലും നിഫ്റ്റി 65.8 പോയിൻ്റ് ഉയർന്ന് 23,603.65 ലുമാണ് വ്യപാരം ആരംഭിച്ചത്.

നിഫ്റ്റിയിൽ അൾട്രാടെക് സിമൻ്റ്, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഹീറോ മോട്ടോക്രോപ്പ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബിപിസിഎൽ, അദാനി പോർട്ട്സ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ബജാജ് ഫിൻസെർവ്, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നീ ഓഹരികൾ ഇടിവിലാണ്.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി എനർജി, ഐടി, എഫ്എംസിജി, റിയൽറ്റി, മെറ്റൽ സൂചികകൾ ഇടിവിലാണ്. നിഫ്റ്റി റിയൽറ്റി സൂചികയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ലോധ, പ്രസ്റ്റീജ്, ഗോദ്‌റെജ് പ്രോപ്പർട്ടീസ് തുടങ്ങിയ പ്രധാന ഓഹരികൾ ഇടിഞ്ഞത് സൂചികയ്ക്ക് വിനയായി. നിഫ്റ്റി ഓട്ടോ, പിഎസ്‌യു ബാങ്ക് സൂചികകൾ മികച്ച നേട്ടം നൽകി.

മിഡ്‌ക്യാപ്‌സ്, സ്‌മോൾ ക്യാപ്‌സ് എന്നിവ യഥാക്രമം 0.5, 1 ശതമാനം ഉയർന്നു. മിഡ്‌ക്യാപ് സൂചിക 55,923 എന്ന റെക്കോർഡ് ഉയരത്തിലെത്തി. നിഫ്റ്റി ബാങ്കും 52,118 എന്ന റെക്കോർഡ് ഉയരത്തിലെത്തി.

ഇന്ത്യ വിക്സ് സൂചിക 0.6 ശതമാനം ഉയർന്ന് 14.14 ലെത്തി.

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ ഉയർന്ന നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികളിൽ സമ്മിശ്ര വ്യാപാരമായിരുന്നു.

മാർച്ച് പാദത്തിൽ ഇന്ത്യ കറൻ്റ് അക്കൗണ്ട് സർപ്ലസ് 5.7 ബില്യൺ ഡോളർ അഥവാ ജിഡിപിയുടെ 0.6 ശതമാനം രേഖപ്പെടുത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിങ്കളാഴ്ച അറിയിച്ചു. പത്ത് പാദങ്ങളിൽ ഇതാദ്യമായാണ് മിച്ചത്തിലെത്തുന്നത്.

ബ്രെൻ്റ് ക്രൂഡ് 0.02 ശതമാനം ഇടിഞ്ഞ് ബാരലിന് 85.99 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 653.97 കോടി രൂപയുടെ ഓഹരികൾ വിറ്റു.

തിങ്കളാഴ്ച സെൻസെക്സ് 131.18 പോയിൻ്റ് അഥവാ 0.17 ശതമാനം ഉയർന്ന് 77,341.08 ലും നിഫ്റ്റി 36.75 പോയിൻ്റ് അഥവാ 0.16 ശതമാനം ഉയർന്ന് 23,537.85 ലുമാണ് ക്ലോസ് ചെയ്തത്.