image

6 May 2024 5:51 AM GMT

Stock Market Updates

വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു; താങ്ങായി ബ്രിട്ടാനിയ, കൊട്ടക് ഓഹരികൾ

MyFin Desk

volatility followed by domestic indices
X

Summary

  • സെക്ടറൽ സൂചികകളിൽ നിഫ്റ്റി റിയൽറ്റി 1.71 ശതമാനം നേട്ടത്തിലാണ്
  • ഏപ്രിലിലെ യുഎസ് തൊഴിൽ ഡാറ്റ പ്രതീക്ഷിച്ചതിലും താഴെയാണ്
  • ബ്രെൻ്റ് ക്രൂഡ് 0.23 ശതമാനം ഉയർന്ന് ബാരലിന് 83.15 ഡോളറിലെത്തി


ആഭ്യന്തര സൂചികകൾ ഇന്ന് വ്യപാരം ആരംഭിച്ചത് നേട്ടത്തോടെ. യുഎസ് വിപണികളിലെ നേട്ടങ്ങൾ സൂചികകൾക്ക് താങ്ങായി. കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികളിലെ ഉയർന്ന വാങ്ങലും വിപണിക്ക് കരുത്തേകി. സെൻസെക്‌സ് 328.54 പോയിൻ്റ് ഉയർന്ന് 74,206.69 ലും നിഫ്റ്റി 93.45 പോയിൻ്റ് ഉയർന്ന് 22,569.30 ലുമാണ് വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റിയിൽ ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ കൺസൾട്ടൻസി, ഇൻഫോസിസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ എന്നീ ഓഹരികൾ നേട്ടത്തോടെ വ്യാപാരം തുടരുന്നു. ടൈറ്റൻ കമ്പനി, എസ്‌ബിഐ, അദാനി പോർട്ട്‌സ് & സെസ്, അദാനി എൻ്റർപ്രൈസസ്, ഭാരത് പെട്രോളിയം, എൻ.ടി.പി.സി തുടങ്ങിയ ഓഹരികൾ ഇടിവിലാണ്.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി റിയൽറ്റി 1.71 ശതമാനം നേട്ടത്തിലാണ്. നിഫ്റ്റി ഐടി സൂചികൾ ഒരു ശതമാനത്തോളം ഉയർന്ന് വ്യപാരം തുടരുന്നു. നിഫ്റ്റി ബാങ്ക്, എഫ്എംസിജി സൂചികകളും നേട്ടം തുടരുന്നു. നിഫ്റ്റി സ്‌മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികൾ ഇടിവിലാണ്.

ഏഷ്യൻ വിപണികളിൽ ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തോടെ വ്യപാരം തുടരുന്നു. വെള്ളിയാഴ്ച മികച്ച നേട്ടത്തോടെയാണ് യുഎസ് വിപണികൾ വ്യാപാരം അവസാനിച്ചത്.

നിക്ഷേപകനായ ശതകോടീശ്വരൻ വാറൻ ബഫറ്റ്, ഇന്ത്യൻ വിപണിയിൽ "പര്യവേക്ഷണം ചെയ്യപ്പെടാത്ത" അവസരങ്ങളുണ്ടെന്ന് പറഞ്ഞു, "ഭാവിയിൽ" തൻ്റെ കമ്പനിയായ ബെർക്ക്‌ഷയർ ഹാത്ത്‌വേ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്നുവന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഇന്ത്യ വലിയ സാധ്യതകളുള്ള ഒരു ഉപയോഗിക്കപ്പെടാത്ത വിപണിയാണെന്ന വാറൻ ബഫറ്റിൻ്റെ പോസിറ്റീവ് അഭിപ്രായം വളരെ പ്രധാനമാണ്. യുഎസ് ബോണ്ട് നിരക്കിലെ മാറ്റങ്ങളോട് പ്രതികരിക്കുന്നതിന് പകരം എഫ്ഐഐകൾക്ക് അതിൽ നിന്ന് ഒരു സൂചന എടുക്കാൻ കഴിയും," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു. .

ഏപ്രിലിലെ യുഎസ് തൊഴിൽ ഡാറ്റ പ്രതീക്ഷിച്ചതിലും താഴെയാണ്. തൊഴിൽ വിപണി ദുർബലമാകുന്നതും സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാകുന്നതുമായാണ് ഇത് സൂചിപ്പിക്കുന്നത്, വിജയകുമാർ പറഞ്ഞു.

ഏപ്രിലിൽ യുഎസിലെ തൊഴിലില്ലായ്മ 3.9 ശതമാനമായി ഉയർന്നു. അതിനാൽ ഫെഡറൽ നിരക്ക് കുറയ്ക്കാനുള്ള സാധ്യത വീണ്ടും വർധിച്ചു. ഡോളർ സൂചിക 105.8 ആയും 10 വർഷത്തെ യുഎസ് ബോണ്ട് വരുമാനം 4.49 ശതമാനമായും കുറഞ്ഞു.

ബ്രെൻ്റ് ക്രൂഡ് 0.23 ശതമാനം ഉയർന്ന് ബാരലിന് 83.15 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.54 ശതമാനം ഉയർന്ന് 2320 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഉയർന്ന് 83.42 ലെത്തി. വിദേശ നിക്ഷേപ സ്ഥാപങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 2,391.98 കോടി രൂപയുടെ ഓഹരികൾ വിറ്റു.

വെള്ളിയാഴ്ച്ച സെൻസെക്സ് 732.96 പോയിൻ്റ് അഥവാ 0.98 ശതമാനം ഇടിഞ്ഞ് 73,878.15 ലും നിഫ്റ്റി172.35 പോയിൻ്റ് അഥവാ 0.76 ശതമാനം ഇടിഞ്ഞ് 22,475.85 ലുമാണ് ക്ലോസ് ചെയ്തത്.