image

21 Aug 2024 4:49 AM GMT

Stock Market Updates

നേരിയ ഇടിവിൽ ആഭ്യന്തര സൂചികകൾ; കുതിപ്പിൽ സ്‌മോൾ ക്യാപ് ഓഹരികൾ

MyFin Desk

domestic indices edged lower
X

Summary

  • ബാങ്കിംഗ് ഓഹരികളിലെ വിൽപ്പന സൂചികകളെ നഷ്ടത്തിലേക് നയിച്ചു
  • മിഡ് ക്യാപ് സൂചിക 0.2 ശതമാനവും സ്മോൾക്യാപ് സൂചിക 0.4 ശതമാനവും ഉയർന്നു
  • ബ്രെൻ്റ് ക്രൂഡ് 0.11 ശതമാനം കുറഞ്ഞ് ബാരലിന് 77.09 ഡോളറിലെത്തി


ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേരിയ ഇടിവിലാണ്. വിദേശ നിക്ഷേപകരുടെ ഉയർന്നു വരുന്ന വില്പന ഇടിവിന് കാരണമായി. ഏഷ്യൻ വിപണികളിൽ നിന്നുള്ള ദുർബലമായ വ്യാപാരവും ബാങ്കിംഗ് ഓഹരികളിലെ വിൽപ്പനയും സൂചികകളെ നഷ്ടത്തിലേക് നയിച്ചു.

സെൻസെക്‌സ് 8.52 പോയിൻ്റ് അഥവാ 0.01 ശതമാനം താഴ്ന്ന് 80,794.34ലും നിഫ്റ്റി 4.20 പോയിൻ്റ് അഥവാ 0.02 ശതമാനം ഉയർന്ന് 24,703.00ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏകദേശം 1826 ഓഹരികൾ നേട്ടത്തിലെത്തി, 773 ഓഹരികൾ ഇടിഞ്ഞു, 150 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.

നിഫ്റ്റിയിൽ ദിവിസ് ലാബ്‌സ്, ഡോ.റെഡ്ഡീസ്, ബജാജ് ഫിൻസെർവ്, ഭാരതി എയർടെൽ, എൽ ആൻഡ് ടി ഓഹരികൾ നേട്ടത്തിലാണ്. അൾട്രാടെക് സിമൻറ്, ശ്രീറാം ഫിനാൻസ്, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌സിഎൽ ടെക് ഓഹരികൾ ഇടിവിലാണ്.

സെക്ടറുകളിൽ നിഫ്റ്റി എഫ്എംസിജി, ഫാർമ, എനർജി, ഹെൽത്ത് കെയർ സൂചികകൾ നേട്ടത്തിലാണ്. മിഡ് ക്യാപ് സൂചിക 0.2 ശതമാനവും സ്മോൾക്യാപ് സൂചിക 0.4 ശതമാനവും ഉയർന്നു.

ഏഷ്യൻ വിപണികളിൽ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ്, സിയോൾ എന്നിവ നഷ്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് ഇടിവിലാണ്.

ബ്രെൻ്റ് ക്രൂഡ് 0.11 ശതമാനം കുറഞ്ഞ് ബാരലിന് 77.09 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ഓഗസ്റ്റ് 20ന് 1457 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 2252 കോടി രൂപയുടെ ഓഹരികളാണ് അതേ ദിവസം വാങ്ങിയത്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏഴ് പൈസ ഇടിഞ്ഞ് 83.84 ൽ എത്തി. സ്വർണം ട്രോയ് ഔൺസിന് 0.17 ശതമാനം ഉയർന്ന് 2554 ഡോളറിലെത്തി.