image

29 Nov 2023 11:44 AM GMT

Stock Market Updates

727 പോയിന്റ് കുതിച്ച് സൂചികകൾ; ബിഎസ്ഇ വിപണി മൂല്യം $4 ലക്ഷം കോടി കടന്നു

MyFin Desk

indexes jumped 727 points, bse market capitalization crosses $4 lakh cr
X

Summary

  • ബിഎസ്ഇ ഓഹരികളുടെ വിപണി മൂല്യം 4 ലക്ഷം കോടി ഡോളർ കടന്നു.
  • ബ്രെന്റ് ക്രൂഡ് 0.54 ശതമാനം ഉയർന്ന് ബാരലിന് 82.12 ഡോളറിലെത്തി.
  • ഐആർഇഡിഎ ഓഹരികൾ ലിസ്റ്റിംഗ് വിലയിൽ നിന്നും 20 ശതമാനം ഉയർന്നു


വിദേശ ഫണ്ടുകളുടെ വരവിനെ തുടർന്ന് രണ്ടാം ദിവസം നേട്ടം കൈവിടാതെ ആഭ്യന്തര സൂചികകൾ. ഇന്ന് വ്യാപാരവസാനം 727.71 പോയിന്റുകൾ അഥവാ 1.10 ശതമാനം ഉയർന്ന് സെൻസെക്സ് 66901.91 ലും 206.90 പോയിന്റുകൾ അഥവാ 1.04 ശതമാനം ഉയർന്ന് നിഫ്റ്റി 20096.60 ലുമെത്തി.

ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ സെൻസെക്സ് സൂചികയിൽ മികച്ച മുന്നേറ്റം നടത്തിയപ്പോൾ നെസ്‌ലെ, ടൈറ്റൻ, ബജാജ് ഫിൻസെർവ്, അൾട്രാടെക് സിമന്റ് എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയത്.

19950 പോയിന്റുകളിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വ്യാപാരമധ്യേ 21100 പോയിന്റുകൾ തൊട്ടു. ഹീറോ മോട്ടോകോർപ്, എം ആൻഡ് എം, ആക്‌സിസ് ബാങ്ക്, വിപ്രോ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയിൽ നേട്ടം നല്കിയവ. ഒഎൻജിസി, നെസ്‌ലെ ഇന്ത്യ, ഐഷർ മോട്ടോഴ്‌സ്, അദാനി എന്റർപ്രൈസസ്, ദിവിസ് ലാബ് തുടങ്ങിയ ഓഹരികൾ സൂചികയിൽ നഷ്ടം രേഖപ്പെടുത്തി.

ബിഎസ്ഇ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത മൊത്തം ഓഹരികളുടെ വിപണി മൂല്യം 4 ലക്ഷം കോടി ഡോളർ കടന്നു.

ഓട്ടോ, ബാങ്ക്, ഐടി, ഓയിൽ ആൻഡ് ഗ്യാസ് എന്നി മേഖലകൾ പച്ചയിൽ തുടർന്നപ്പോൾ റിയൽറ്റി മേഖല ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇ മിഡ്ക്യാപ് 0.8 ശതമാനവും ബിഎസ്ഇ സ്‌മോൾക്യാപ് 0.4 ശതമാനവും ഉയർന്നാണ് വ്യപാരം നിർത്തിയത്.

ഏഷ്യൻ വിപണിയിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ താഴ്ന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

യൂറോപ്യൻ വിപണി നേട്ടത്തിൽ തുടരുന്നു. യുഎസ് വിപണി നേരിയ നേട്ടത്തിലാണ് ചൊവ്വാഴ്ച്ച വ്യാപാരം നിർത്തിയത്.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.54 ശതമാനം ഉയർന്ന് ബാരലിന് 82.12 ഡോളറിലെത്തി.

ഇന്ന് ലിസ്റ്റ് ചെയ്ത ഐആർഇഡിഎ ഓഹരികൾ ലിസ്റ്റിംഗ് വിലയായ 50 രൂപയിൽ നിന്നും 20 ശതമാനം 60 രൂപയിൽ ക്ലോസ് ചെയ്തു. ആദ്യ ദിവസം ഓഹരികൾ നിക്ഷേപകർക്ക് നൽകിയത് 10 രൂപയുടെ നേട്ടം.

കേരള കമ്പനികൾ

ആസ്റ്റർ ഹെൽത്ത് കെയർ എക്കാലത്തെയും ഉയർന്ന വിലയായ 399.15 രൂപ തൊട്ടു. വ്യാപാരവസാനം ഓഹരികൾ 18.88 ശതമാനം ഉയർന്ന് 395.45 രൂപയിൽ ക്ലോസ് ചെയ്തു. നേട്ടം കൈവിടാതെ മുത്തൂറ്റ് ഫൈനാൻസ് ഓഹരികളും മുന്നേറി. 52 ആഴ്ച്ചയിലെ ഉയർന്ന വില തോട്ട ഓഹരികൾ 5.44 ശതമാനം ഉയർന്ന് 1415.85 രൂപയിൽ ക്ലോസ് ചെയ്തു. കേരള ആയുർവേദ ഓഹരികളും ഇന്നത്തെ വ്യാപരത്തിൽ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 267.20 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫൈനാൻസ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ. ക്ലോസിങ് വില 161.95 രൂപ.

300-ലധികം ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ

ജെകെ സിമന്റ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഹീറോ മോട്ടോകോർപ്പ്, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ, ടോറന്റ് പവർ, മിൻഡ കോർപ്പറേഷൻ, മണപ്പുറം ഫിനാൻസ്, ഭെൽ, മുത്തൂറ്റ് ഫിനാൻസ്, പിസിബിഎൽ, എൽഐസി ഹൗസിങ് ഫിനാൻസ്, ഗേറ്റ്‌വേ ഡിസ്‌ട്രിപാർക്കുകൾ, രത്നമണി മെറ്റൽസ് എന്നിവയുൾപ്പെടെ 300-ലധികം ഓഹരികൾ ബിഎസ്‌ഇയിൽ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന വിലയിലെത്തി.