7 Nov 2023 5:30 AM
Summary
- ലിസ്റ്റിംഗ് 1.85 ശതമാനം പ്രീമിയത്തിൽ
- ലിസ്റ്റിംഗ് വില 330 രൂപ; ഇഷ്യു വില 324 രൂപ
മമ എർത് മാതൃ കമ്പനിയായ ഹൊനാസ കൺസ്യൂമർ ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 324 രൂപയിൽ നിന്നും 1.85 ശതമാനം പ്രിമിയത്തോടെ 330 രൂപക്കായിരുന്നു ലിസ്റ്റിംഗ്.
ഇഷ്യൂവിലൂടെ 1,701 കോടി രൂപ കമ്പനി സ്വരൂപിച്ചു. ഇഷ്യൂ തുക കമ്പനിയുടെ പരസ്യ ചെലവുകൾ, പുതിയ എക്സ്ക്ലൂസീവ് ബ്രാൻഡ് ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ചെലവ്, കമ്പനിയുടെ സബ്സിഡിയറിയായ ഭബാനി ബ്ലണ്ട് ഹെയർഡ്രെസിംഗിൽ പുതിയ സലൂണുകൾ സ്ഥാപിക്കുന്നതിനായുള്ള ചെലവ്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കും.
2016-ൽ സ്ഥാപിനാസ കൺസ്യൂമർ ലിമിറ്റഡ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ സൗന്ദര്യ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ നൽകി വരുന്നു. നിലവിൽ ഇന്ത്യയിലെ 500 നഗരങ്ങളിൽ സേവനം നൽകുന്നു. മമ എർത്, ദി ഡെർമ കോ., അക്വാലോജിക്ക, ഡോ. സെത് സ്, ആയുഗ എന്നിവയുൾപ്പെടെ നിരവധി ഉപഭോക്തൃ ബ്രാൻഡുകൾ കമ്പനിയുടെ കീഴിലുണ്ട്. കമ്പനി അടുത്തിടെ ബിബി ലാന്റ്, മോംസ്‌പ്രെസോയിലും ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ ഉൽപ്പന്ന പട്ടികയിൽ ശിശു സംരക്ഷണം, മുഖ സംരക്ഷണം, ശരീര സംരക്ഷണം, മുടി സംരക്ഷണം, കളർ കോസ്‌മെറ്റിക്‌സ്, സുഗന്ധങ്ങൾ എന്നിവ ഉൾപ്പെടുന്നു.