4 Oct 2023 6:02 AM
Summary
- അപ്‌ഡേറ്റർ സർവീസസ് ലിമിറ്റഡ് 5% ഇടിഞ്ഞു ലിസ്റ്റ് ചെയ്തു
- ഡിജികോർ ലിസ്റ്റിംഗ് വില 270 രൂപ; ഇഷ്യു വില 171 രൂപ
ചെറുകിട ഇടത്തരം സംരംഭമായ വിഎഫ്എക്സ് കമ്പനി ഡിജികോർ സ്റ്റുഡിയോസ് ഇഷ്യൂ വിലയായിരുന്നു 171 രൂപയെക്കാൾ 57 ശതമാനം പ്രീമിയത്തോടെ എന്‍ എസ് ഇ എമർജില്‍ 270 രൂപയില്‍ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വഴി 30.48 കോടി രൂപ കമ്പനി സമാഹരിച്ചിട്ടുണ്ട്. പ്രവർത്തന മൂലധന ആവശ്യങ്ങള്‍, മറ്റു പൊതു കോർപ്പറേറ്റ് ആവശ്യങ്ങള്‍, ഇഷ്യൂ ചെലവ് എന്നിവയ്ക്കായാണ് ഇഷ്യു തുക വിനിയോഗിക്കുക.
2000-ൽ സ്ഥാപിതമായ ഡിജികോർ സ്റ്റുഡിയോസ് ലിമിറ്റഡ് ഒരു വിഷ്വൽ ഇഫക്റ്റ് സ്റ്റുഡിയോയാണ്. സിനിമകൾ, വെബ് സീരീസ്, ടിവി സീരീസ്, ഡോക്യുമെന്ററികൾ, പരസ്യങ്ങള്‍ തുടങ്ങിയ മേഖലയ്ക്ക് കമ്പനി വിഷ്വൽ ഇഫക്‌റ്റ് സേവനങ്ങൾ നൽകുന്നു. തോർ: ലവ് ആൻഡ് തണ്ടർ, ബ്ലാക്ക് പാന്തർ: വക്കണ്ട ഫോറെവർ, ഗ്ലാസ് ഒനിയൻ: എ നൈവ്‌സ് ഔട്ട് മിസ്റ്ററി, ഡെഡ്‌പൂൾ, സ്റ്റാർ ട്രെക്ക്, ജുമാൻജി, സ്ട്രേഞ്ചർ തിംഗ്സ്, ദി ലാസ്റ്റ് ഷിപ്പ്, ടൈറ്റാനിക്, ഗോഷ് റൈഡർ: സ്പിരിറ്റ് ഓഫ് വെഞ്ചേൻസ്, ട്രാൻസ്ഫോർമർ: എയ്ജ് ഓഫ് എക്സ്ടൈൻഷ്യൻ, ക്രൗച്ചിംഗ് ടൈഗർ, ഹിഡൻ ഡ്രാഗൺ: സ്‍വേഡ് ഓഫ് ഡെസ്ടിനി എന്നിവയാണ് ഡിജികോർ സ്റ്റുഡിയോയുടെ ശ്രദ്ധേയമായ സൃഷ്ടികളിൽ ചിലത്.
ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, യുഎസ്, യൂറോപ്യൻ വിപണികളിൽ നിന്നാണ് ഡിജികോർ സ്റ്റുഡിയോയുടെ പ്രധാന ഉപഭോക്താക്കള്‍.
അപ്‌ഡേറ്റർ സർവീസസ് 5 ശതമാനം ഇടിഞ്ഞു ലിസ്റ്റ് ചെയ്തു
ഫെസിലിറ്റി മാനേജ്‌മെന്റ് , ബിസിനസ് സപ്പോർട്ട് സേവനങ്ങള്‍ നൽകുന്ന അപ്‌ഡേറ്റർ സർവീസസ് ഇഷ്യൂ വിലയായ ഡ300 രൂപയിൽ നിന്ന് അഞ്ചു ശതമാനം ഇടിഞ്ഞു 285 രൂപയിൽ ലിസ്റ്റ് ചെയ്തു.
1990-ൽ സ്ഥാപിതമായ അപ്‌ഡേറ്റർ സർവീസസ് ലിമിറ്റഡ് ഫെസിലിറ്റി മാനേജ്‌മെന്റ് , ബിസിനസ് സപ്പോർട്ട് സേവനങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിച്ചുവരുന്നു. ബിസിനസ്സ്-ടു-ബിസിനസ് ("ബി2ബി ") സേവനങ്ങളിലാണ് കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കുന്നത്.
അഖിലേന്ത്യ അടിസ്ഥാനത്തില്‍ പ്രവർത്തിക്കുന്ന കമ്പനിക്ക് 129 ഓഫീസുകളുണ്ട്. ഇതില്‍ 13 എണ്ണം വിദേശത്താണ്. രാജ്യത്തിനകത്ത് 116 ഓഫീസുകള്ർ പ്രവർത്തിക്കുന്നു.