image

12 Dec 2024 1:18 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്: നേട്ടത്തിൽ ധനലക്ഷ്മി ബാങ്ക്

Anish Devasia

Kerala Stocks
X

ഡിസംബർ 12-ലെ വ്യാപാരത്തിൽ ധനലക്ഷ്മി ബാങ്ക് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 6.05 ശതമാനം കുതിപ്പോടെ 39.11 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 27.45 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 936 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 59 രൂപയും താഴ്ന്ന വില 28.25 രൂപയുമാണ്.

കേരള ആയുർവേദ ഓഹരികൾ 1.70 ശതമാനം നേട്ടത്തോടെ 380 രൂപയിലെത്തി. ഹാരിസൺ മലയാളം ഓഹരികൾ 2.03 ശതമാനം വർധനയോടെ 283.80 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫിനാന്‍സ്‌ ഓഹരികൾ 3.04 ശതമാനം കുതിപ്പോടെ 2127.35 രൂപയിൽ വ്യപാരം അവസാനിപ്പിച്ചു.

സിഎസ്ബി ബാങ്ക് ഓഹരികൾ 1.46 ശതമാനം നഷ്ടത്തോടെ 317 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 0.37 ശതമാനം ഇടിവോടെ 760.10 രൂപയിൽ ക്ലോസ് ചെയ്തു. കിറ്റെക്സ് ഓഹരികൾ 1.29 ശതമാനം താഴ്ന്ന് 829.45 രൂപയിലെത്തി. വി-ഗാർഡ് ഇൻഡസ്ട്രീസ് ഓഹരികൾ 1.59 ശതമാനം നഷ്ടത്തിൽ 426.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫെഡറൽ ബാങ്ക് ഓഹരികൾ 0.93 ശതമാനം ഇടിവിൽ 212.68 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.