13 May 2024 11:17 AM GMT
Summary
- കമ്പനിയുടെ അറ്റാദായം മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തിൽ നിന്നും 222 ശതമാനം ഉയർന്നു
- ജെഎൽആർ-ന്റെ വോളിയത്തിൽ 16 ശതമാന കുതിപ്പ് രേഖപ്പെടുത്തി
- നിർദ്ദേശങ്ങൾ പരിഷ്കരിച്ച് ബ്രോക്കറേജ് സ്ഥാപനങ്ങൾ
കഴിഞ്ഞ ദിവസം മികച്ച പാദഫലങ്ങൾ വിപണിയിലെത്തിച്ചു ടാറ്റ മോട്ടോർസ് ഓഹരികൾ ഇന്നത്തെ ആദ്യഘട്ട വ്യാപാരം മുതൽ ഇടിവിലാണ്. 2022 ഫെബ്രുവരിക്ക് ശേഷമുള്ള ഓഹരികളുടെ ഒറ്റ ദിവസത്തെ കനത്ത ഇടിവിനാണ് നിക്ഷേപകർ ഇന്ന് സാക്ഷ്യം വഹിച്ചത്.
സാമ്പത്തിക വർഷത്തെ ഫലങ്ങളിലുണ്ടായ കുതിപ്പ് വരും വർഷങ്ങളിൽ തുടരുന്നത്തിനുള്ള സാധ്യതകൾ കുറവാണെന്ന കമ്പനിയുടെ മാനേജ്‌മെന്റിന്റെ അഭിപ്രായം ഓഹരികളുടെ ഇടിവിന് കാരണമായി. ഇതിനെ തുടർന്ന് വിവിധ ബ്രോക്കറേജുകളുകൾ ഓഹരികളിൽ സമ്മിശ്ര പ്രതികരണം സ്വീകരിച്ചു. ഡിമാൻഡ് ഉത്തേജിപ്പിക്കുന്ന നടപടികൾ ഊർജിതനാക്കാനുള്ള ശ്രമത്തിലായതിനാൽ നിശ്ചിത വിപണി ചെലവുകൾ ഉയരും എന്നാണ് മാനേജ്‌മെന്റ് പറയുന്നത്.
കമ്പനിയുടെ അറ്റാദായം മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തിൽ നിന്നും 222 ശതമാനം ഉയർന്ന് 17,407 കോടി രൂപയിലെത്തി, മെച്ചപ്പെട്ട പ്രവർത്തന ലിവറേജ്, അനുകൂലമായ ചരക്ക് വില, വിവിധ വിഭാഗങ്ങളിലെ ശക്തമായ വോളിയം വളർച്ച തുടങ്ങിയ കാരണങ്ങൾ ലാഭത്തിലെ കുതിപ്പിന് ആക്കം കൂടി. ഈ കാലയളവിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 13 ശതമാനം വർധിച്ച് 1.2 ലക്ഷം കോടി രൂപയായി. നാലാം പാദത്തിലെ എബിറ്റ്ഡ (EBITDA) മാർജിൻ 14.2 ശതമാനത്തിലെത്തി.
ജെഎൽആർ-ന്റെ വോളിയത്തിൽ 16 ശതമാന കുതിപ്പ് രേഖപ്പെടുത്തി. കമ്പനിയുടെ എബിറ്റ മാർജിൻ 9.2 ശതമാനമായി ഉയരുകയും ചെയ്തു. എബിറ്റ്ഡ മാർജിൻ 1.7 ശതമാനം ഉയർന്ന് 11.9 ശതമാനത്തിലെത്തി. പാസ്സഞ്ചർ വാഹനങ്ങളുടെ സെഗ്മെന്റിൽ വോളിയം 15 ശതമാനം വർധിച്ചു. എന്നാൽ നിശ്ചിത ചിലവ് ഉയർന്നതിനാൽ അസംസ്കൃത വസ്തുക്കളുടെ വില കുറഞ്ഞത് മൂലമുള്ള നേട്ടം കാര്യമായി പ്രതിഫലിച്ചില്ല. അതിനാൽ എബിട്ട്‍ മാർജിൻ ഇത്തവണ ഫ്ലാറ്റ് ആയി തുടർന്നു.
യൂറോപ്പ് , യു കെ രാജ്യങ്ങളിൽ ജെഎൽആർ-ന്റെ ഡിമാന്റിൽ അല്പം സമ്മർദ്ദം തുടരുന്നുണ്ട്. മാർച്ച് പാദത്തിൽ ഏകദേശം 1 ലക്ഷത്തി 33000 യൂണിറ്റുകളുടെ ഓർഡർ ബുക്കാണ് ടാറ്റ മോട്ടോർഴ്‌സിനുള്ളത്. എന്നാൽ കഴിഞ്ഞ വർഷം 1,50,000 യൂണിറ്റുകളുടെ ഓർഡർ ബുക്കായിരുന്നു ഉണ്ടായിരുന്നത്.
നിർദ്ദേശങ്ങൾ പരിഷ്കരിച്ച് ബ്രോക്കറേജ് സ്ഥാപനങ്ങൾ
വർത്തകളെ തുടർന്ന് ജെപി മോർഗൻ ഓഹരികളിൽ "ഓവർ വെയ്റ്റ്" റേറ്റിംഗാണ് നൽകിയിരിക്കുന്നത്. ഓഹരി വില നിലവിലെ വിപണി വിലയിൽ നിന്നും 13 ശതമാനം ഉയരാൻ സാധ്യതയെന്ന് ബ്രോക്കറേജ് വ്യക്തമാക്കി. ലക്ഷ്യ വിലയായി ബ്രോക്കറേജ് നിർദ്ദേശിക്കുന്നത് 1115 രൂപയാണ്. ബ്രോക്കറേജിനെ സംബന്ധിച്ച് ഫ്രീ ക്യാഷ് ഫ്ലോയിലുള്ള മുന്നേറ്റം ഒരു പോസിറ്റീവ് ഫാക്ടറായി സൂചിപ്പിക്കുന്നു.
ഓഹരികളിൽ "ബൈ" റെക്കമണ്ടേഷനാണ് ജെഫേരിസ് നൽകിയിരിക്കുന്നത്. ലക്ഷ്യവിലയായി ബ്രോക്കറേജ് പറയുന്നത് 1250 രൂപ. ആറു വർഷത്തിനിടയിലെ ഏറ്റവം താഴ്ന്ന നിരക്കിലേക്ക് കമ്പനി കടം കുറച്ചത് പോസിറ്റീവ് ഫാക്ടറായി ബ്രോക്കറേജ് ചൂണ്ടിക്കാട്ടി.
എന്നാൽ മോത്തിലാൽ ഒസ്വാൾ മുൻപ് നൽകിയ ലക്ഷ്യ വിലയായ 970 രൂപയിൽ നിന്നും 955 രൂപയാക്കി കുറച്ചു.
നോമുറയും "ബൈ" റെക്കമണ്ടേഷനിൽ നിന്ന് "ന്യൂട്രൽ" ലേക്ക് പരിഷ്‌കാരം നടത്തി. തിരഞ്ഞെടുപ്പ് ഉൾപ്പെടയുള്ള പലവിധ കാരണങ്ങളും ഡിമാന്റിൽ പ്രതിഫലിക്കുമെന്ന് നോമുറയും വ്യക്തമാക്കുന്നു. 1040 ആണ് ലക്ഷ്യ വില.
ടാറ്റ മോട്ടോർസ് ഓഹരികൾ എൻഎസ്ഇ യിൽ 8.34 ശതമാനം ഇടിഞ്ഞ് 959.40 രൂപയിൽ ക്ലോസ് ചെയ്തു.