image

24 Nov 2023 12:09 PM GMT

Stock Market Updates

എക്കാലത്തെയും ഉയർന്ന വിലയിൽ സിഎസ്ബി ബാങ്ക് : കേരള കമ്പനികളുടെ പ്രകടനം

MyFin Desk

csb bank at all-time high, performance of kerala companies
X

Summary

  • ഇസാഫ് സ്മാൾ ഫൈനാൻസ് ബാങ്ക് ഓഹരികൾ നഷ്ടം തുടരുന്നു


നവംബർ 24ലെ വ്യാപാരം അവസാനിച്ചപ്പോൾ എക്കാലത്തെയും ഉയർന്ന വിലയിൽ സിഎസ്ബി ബാങ്ക്. ഒരു വര്ഷത്തി ഉയർന്ന വിലയായ 382.15 രൂപ ഓഹരികൾ വ്യാപാരമധ്യേ തൊട്ടു. 52 ആഴ്ച്ചയിലെ താഴ്ന്ന വില 214.95 രൂപ ആണ് . വ്യപാരവസാനം ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 0.68 ശതമാനം ഉയർന്ന് 379.55 രൂപയിൽ ക്ലോസ് ചെയ്തു.

ഫെഡറൽ ബാങ്ക് ഓഹരികൾ 0.17 ശതമാനം ഉയർന്ന് 147.4 രൂപയിൽ വ്യാപാരം നിർത്തി. മാറ്റങ്ങളൊന്നുമില്ലാതെ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയായ 24.45 രൂപയിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. ഇസാഫ് സ്മാൾ ഫൈനാൻസ് ബാങ്ക് ഓഹരികൾ നഷ്ടം തുടരുന്നു. ഓഹരികൾ ഇന്ന് 0.22 ശതമാനം ഇടിവ് രേഖപ്പെടുത്തി. ക്ലോസിങ് വില 68.15 രൂപ. ധനലക്ഷ്മി ബാങ്ക് ഓഹരികൾ 1.05 ശതമാനം താഴ്ന്നു 28.15 രൂപയിലെത്തി.

വെസ്റ്റേൺ ഇന്ത്യൻ പ്ലൈവുഡ്‌സ് ഓഹരികൾ 2.90 ശതമാനം നേട്ടം നൽകി 159.5 രൂപയിലെത്തി. ഓഹരിയുടെ ഇന്നത്തെ ഉയർന്ന വില 160 രൂപ. 52 ആഴ്ച്ചയിലെ ഉയർന്ന വില 160.50 രൂപ. കേരള ആയുർവേദ ഓഹരികൾ രണ്ട് ശതമാനം ഉയർന്നു. ക്ലോസിങ് വില 242.4 രൂപ.

കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ 1.31 ശതമാനം ഉയർന്ന് 1121.7 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. നഷ്ടത്തിൽ വ്യാപാരം തുടർന്നിരുന്നു കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ 0.09 ശതമാനം ഉയർന്നു. ക്ലോസിങ് വില 329.2 രൂപ.

മുൻ ദിവസം 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലായിരുന്ന പിസിബിഎൽ ഓഹരികൾ 0.15 ശതമാനം ഇടിവ് രേഖപ്പെടുത്തി 261.7 രൂപയിൽ ക്ലോസ് ക്ലോസ് ചെയ്തു.