10 Oct 2023 2:27 AM GMT
ക്രുഡ് വില കയറുന്നു, യുഎസ് വിപണികളില്‍ ശുഭ സൂചന; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
Sandeep P S
Summary
- ഗിഫ്റ്റ് സിറ്റി 75 പോയിന്‍റ് നേട്ടത്തോടെ തുടങ്ങി
- യുദ്ധത്തിന്‍റെ നടുക്കത്തില്‍ നിന്ന് വിപണികള്‍ കരകയറുന്നു
കഴിഞ്ഞ വാരത്തിലെ പൊസിറ്റിവ് ചലനം തുടരാനാകാതെ കാര്യമായ ഇടിവിലാണ് ഇന്നലെ ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്‌സ് 483 പോയിന്റ് താഴ്ന്ന് 65,512ലും നിഫ്റ്റി 141 പോയിന്റ് ഉയർന്ന് 19,512ലും എത്തി. ഇസ്രയേല്‍-പലസ്തീന്‍ യുദ്ധമാണ് നിക്ഷേപകരുടെ വികാരത്തെ ബാധിച്ച പ്രധാന നെഗറ്റിവ് ഘടകം. മധ്യേഷ്യയിലെ സംഘര്‍ഷാവസ്ഥ ക്രൂഡ് വിലയെ വീണ്ടും ഉയരത്തിലേക്ക് നയിക്കുമെന്ന ആശങ്കയും ഉണര്‍ന്നിട്ടുണ്ട്.
10 മാസത്തിലെ ഉയര്‍ച്ചയില്‍ നിന്നും കഴിഞ്ഞയാഴ്ച പൊടുന്നനെ 83 ഡോളറിലേക്ക് കൂപ്പുകുത്തിയ ക്രൂഡ് ഓയില്‍ വില അല്‍പ്പം തിരികെ കയറിയിട്ടുണ്ട്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ വില വലിയ തോതില്‍ ഉയരാനുള്ള സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിന്‍റെ നടുക്കത്തില്‍ നിന്ന് വിപണികള്‍ കരകയറുന്നു എന്ന സൂചനയാണ് ആഗോള തലത്തില്‍ വിപണികള്‍ നല്‍കുന്നത്. യുഎസ് ഫെഡ് റിസര്‍വിന്‍റെ മിനുറ്റ്സ് ഈയാഴ്ച പുറത്തുവരാനിരിക്കെ യുഎസ് വിപണികള്‍ നേട്ടത്തിലേക്ക് കയറി.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
നിഫ്റ്റി 19,486-ലും തുടർന്ന് 19,460-ലും 19,419-ലും പിന്തുണ സ്വീകരിക്കുമെന്നാണ് വിലയിരുത്തുന്നത്. ഉയർച്ചയുടെ സാഹചര്യത്തില്‍ 19,569 പെട്ടെന്നുള്ള റെസിസ്റ്റന്‍സായി മാറാം, തുടർന്ന് 19,594ഉം 19,636ഉം.
ആഗോള വിപണികളില്‍ ഇന്ന്
തിങ്കളാഴ്ച രാത്രി യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ ഫ്ലാറ്റ് ലൈനിന് സമീപമായിരുന്നു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് ഫ്യൂച്ചറുകളില്‍ പറയത്തക്ക മാറ്റമില്ല. എസ് & പി 500-ലേക്ക് ബന്ധിപ്പിച്ചിട്ടുള്ള ഫ്യൂച്ചറുകൾ 0.01 ശതമാനം ഇടിഞ്ഞു, നാസ്ഡാക്ക് 100 ഫ്യൂച്ചറുകൾ 0.07 ശതമാനം കൂട്ടി. പതിവ് സെഷനിൽ, സ്റ്റോക്കുകൾ തുടക്കത്തിൽ ഇടിവിലായിരുന്നെങ്കിലും പിന്നീട് നേട്ടത്തിലേക്ക് കയറി. ഡൗ ജോണ്‍സ് 0.6 ശതമാനം കൂട്ടിച്ചേർത്തു, നാസ്ഡാക്ക് കോമ്പോസിറ്റ് 0.4 ശതമാനം ഉയർന്നു. എസ് & പി500 0.6 ശതമാനം കൂട്ടി.
ഏഷ്യ-പസഫിക് വിപണികൾ ഇന്ന് പൊതുവില്‍ നേട്ടത്തിലാണ്. ജപ്പാനിലെ നിക്കി, ടോപിക്സ് വിപണികള്‍ ഇന്നലത്തെ അവധിക്ക് ശേഷം നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ഓസ്‌ട്രേലിയയുടെ, എസ്&പി/എഎസ്എക്സ്,. ദക്ഷിണ കൊറിയയുടെ കോസ്പിയും കോസ്ഡാക്കും, ഹോങ്കോങ്ങിന്റെ ഹാംഗ് സെംഗ്, ചൈനയുട ഷാങ്ഹായ് തുടങ്ങിയ സൂചികകള്‍ തുടക്ക വ്യാപാരത്തില്‍ മുന്നേറി. യൂറോപ്യന്‍ വിപണികള്‍ ഇന്നലെ പൊതുവില്‍ നഷ്ടത്തിലായിരുന്നു.
ഗിഫ്റ്റ് സിറ്റിക്ക് 75 പോയിന്‍റ് ഉയര്‍ച്ചയോടെ പോസിറ്റിവ് തുടക്കമാണ് ഇന്ന് ലഭിച്ചിട്ടുള്ളത്. വിശാലമായ ആഭ്യന്തര സൂചികകളുടെയും പോസിറ്റിവ് തുടക്കത്തെ ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നു.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
ജിആർ ഇൻഫ്രാപ്രോജക്‌ട്‌സ്: ജിആർ ഇൻഫ്രാപ്രോജക്‌റ്റിന്റെയും പട്ടേൽ എഞ്ചിനീയറിംഗിന്റെയും സംയുക്ത സംരംഭമായ ദിബാംഗ് പവർ (ലോട്ട് 4) കൺസോർഷ്യം 3,637.12 കോടി രൂപയുടെ പ്രോജക്‌ടിന്റെ കരാർ എൻഎച്ച്‌പിസിയുമായി പൂര്‍ത്തിയാക്കി. അരുണാചൽ പ്രദേശിലെ ദിബാംഗ് മൾട്ടി പർപ്പസ് പ്രോജക്ടിൽ ജിആർ ഇൻഫ്രാപ്രോജക്‌സിന്റെ വിഹിതം 50 ശതമാനമാണ്, പദ്ധതി 86 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ജനുസ് പവർ ഇൻഫ്രാസ്ട്രക്ചേഴ്സ്: അഡ്വാൻസ്ഡ് മീറ്ററിംഗ് ഇൻഫ്രാസ്ട്രക്ചർ സർവീസ് പ്രൊവൈഡർമാരെ (AMISPs) നിയമിക്കുന്നതിന് 3,115.01 കോടി രൂപയുടെ രണ്ട് ലെറ്റർ ഓഫ് അവാർഡുകൾ (എന്‍ഒഎ) തങ്ങളുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനിക്ക് ലഭിച്ചതായി ഈ ഇലക്ട്രിസിറ്റി മീറ്ററിംഗ് സൊല്യൂഷൻസ് കമ്പനി അറിയിച്ചു.
ടാറ്റാ സ്‍റ്റീല്‍:ടാറ്റ സ്റ്റീൽ ലിമിറ്റഡിന്റെ ഇഷ്യൂവർ ഡിഫോൾട്ട് റേറ്റിംഗ് (ഐഡിആര്‍) ഫിച്ച് റേറ്റിംഗ്സ് നിലവിലുണ്ടായിരുന്ന ബിബി പ്ലസില്‍ നിന്ന് ട്രിപ്പിള്‍ ബി നെഗറ്റിവായി ഉയർത്തി. കൂടാതെ, ഒരു സുസ്ഥിര വീക്ഷണവും നിലനിര്‍ത്തിയിട്ടുണ്ട്.
ഗ്ലെൻമാർക്ക് ലൈഫ് സയൻസസ്: 2023-24 സാമ്പത്തിക വർഷത്തിലേക്കായി ഒരു ഓഹരിക്ക് 22.50 രൂപ ഇടക്കാല ലാഭവിഹിതമായി ഈ ഫാര്‍മ കമ്പനി പ്രഖ്യാപിച്ചു. പ്രസ്തുത ഇടക്കാല ലാഭവിഹിതം ലഭിക്കാൻ അർഹതയുള്ള ഓഹരിയുടമകളെ കണക്കാക്കുന്നതിനുള്ള റെക്കോർഡ് തീയതി ഒക്ടോബർ 17 ആയിരിക്കും. ഇടക്കാല ലാഭവിഹിതം ഒക്ടോബർ 23-നകം നൽകും.
മാസഗോൺ ഡോക്ക് ഷിപ്പിംഗ് ബിൽഡേഴ്സ്: 7500 ഡിഡബ്ല്യുടി മൾട്ടി പർപ്പസ് ഹൈബ്രിഡ് പവർ വെസലുകളുടെ 06 ഫേം യൂണിറ്റുകളുടെയും 04 ഓപ്ഷണൽ യൂണിറ്റുകളുടെയും നിർമ്മാണത്തിനായി ഒരു യൂറോപ്യൻ ക്ലയന്റുമായി സർക്കാർ ഉടമസ്ഥതയിലുള്ള ഈ ഷിപ്പിംഗ് കമ്പനി ധാരണാപത്രം ഒപ്പുവച്ചു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ: സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ റീട്ടെയിലർ അനൂജ് ജെയിനെ ഡയറക്ടർ (ഫിനാൻസ്) ആയി നിയമിച്ചു. ഒക്ടോബർ 9 മുതൽ ഇത് പ്രാബല്യത്തിലാണ്. എണ്ണ വ്യവസായത്തിന്‍റെ സാമ്പത്തിക, നികുതി, വാണിജ്യ മേഖലകളിൽ 27 വർഷത്തിലേറെ അനുഭവപരിചയമുണ്ട് അനുജ് ജെയിനിന്.
ക്രൂഡ് ഓയിലും സ്വര്‍ണവും
ഇസ്രായേൽ-ഹമാസ് സംഘർഷം അതിന്റെ മൂന്നാം ദിവസത്തിലേക്ക് നീണ്ടതോടെ തിങ്കളാഴ്ച എണ്ണവില 4 ശതമാനം ഉയർന്നു. ആഗോള ബെഞ്ച്മാർക്ക് ബ്രെന്റ് 3.9 ശതമാനം ഉയർന്ന് ബാരലിന് 87.85 ഡോളറിലെത്തി, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ഫ്യൂച്ചറുകൾ ബാരലിന് 4.1 ശതമാനം ഉയർന്ന് 86.19 ഡോളറിലെത്തി.
യുദ്ധത്തിന്‍റെ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണ നിക്ഷേപത്തിലേക്ക് എത്തിയതോടെ തിങ്കളാഴ്ച സ്വർണവില ഒരാഴ്ചത്തെ ഉയർന്ന നിരക്കിലെത്തി. സ്‌പോട്ട് ഗോൾഡ് 1.1 ശതമാനം ഉയർന്ന് ഔൺസിന് 1,853.20 ഡോളറിലെത്തി, സെപ്റ്റംബർ 29 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ ഒരു ശതമാനം ഉയർന്ന് 1,864.30 ഡോളറിലെത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഓഹരികളില്‍ ഇന്നലെ 997.76 കോടി രൂപയുടെ അറ്റ വില്‍പ്പന നടത്തി , അതേസമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 2,661.27 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തിയതായും എൻഎസ്‌ഇ-യുടെ താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) ഇന്നലെ 270.60 കോടി രൂപയുടെ അറ്റവാങ്ങല്‍ ഇക്വിറ്റികളില്‍ നടത്തി. ഡെറ്റ് വിപണിയില്‍ 1010.90 കോടി രൂപയുടെ അറ്റ വാങ്ങലാണ് എഫ്‍പിഐകളില്‍ നിന്ന് ഉണ്ടായത്.
വിലക്കയറ്റ കണക്കുകള്‍, പാദഫലങ്ങള്‍; ഈയാഴ്ച വിപണിയെ സ്വാധീനിക്കുക എന്തൊക്കെ?
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം ദവിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം