image

27 Nov 2023 12:23 PM

Stock Market Updates

ഇഷ്യൂവുമായി വരുന്ന കമ്പനികളുടെ മൂല്യനിർണയത്തിൽ ആശങ്ക

MyFin Desk

concern over the valuation of the companies coming up with the issue
X

Summary

  • മുൻ വാരത്തിൽ, ടാറ്റ ടെക്‌നോളജീസ് ഉൾപ്പെടെയുള്ള അഞ്ച് കമ്പനികളുടെ ഇഷ്യൂവിന് 2.6 ലക്ഷം കോടി രൂപയുടെ അപേക്ഷാ നേടിയിരുന്നു.
  • ഡെറിവേറ്റീവ് മാർക്കറ്റിൽ പത്തിൽ ഒമ്പത് നിക്ഷേപകർക്കും പണം നഷ്ടപ്പെട്ടതായി കഴിഞ്ഞ വർഷം സെബി നടത്തിയ ഒരു പഠനത്തിൽ വ്യക്തമായി


പ്രാഥമിക വിപണിയിലെത്തുന്ന കമ്പനികളുടെ മൂല്യനിർണ്ണയം സംബന്ധിച്ച് പല മേഖലകളിലും സംശയം പ്രാകടമാവുന്നു. ഇതിനെ തുടർന്ന് "മൂല്യനിർണ്ണയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ അർത്ഥശൂന്യമാണെങ്കിൽ തീർച്ചയായും ഇക്കാര്യം പരിശോധിക്കുമെന്ന്" സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് അറിയിച്ചു.

മൂലധന വിപണിയിലെത്തുന്ന ഓഹരികളുടെ വിൽപന വർധിച്ചു വരുന്ന സാഹചര്യമാണ് സംശത്തിനിടയാക്കിയത്. മുൻ വാരത്തിൽ, ടാറ്റ ടെക്‌നോളജീസ് ഉൾപ്പെടെയുള്ള അഞ്ച് കമ്പനികളുടെ ഇഷ്യൂവിന് 2.6 ലക്ഷം കോടി രൂപയുടെ അപേക്ഷാ നേടിയിരുന്നു.

ഇഷ്യൂവുമായി വരുന്ന കമ്പനികൾക്ക്, ഐപിഒക്കൾ സമയബന്ധിതമായി തയ്യാറെടുക്കുന്നതിനോ രണ്ട് ഐപിഒക്കൾ ഒന്നിച്ചു വരുന്ന സാഹചര്യത്തിൽ സമയം മാറ്റി വിപണിയിലെത്തിക്കാനോ സെബി ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, "അത് റെഗുലേറ്ററുടെ ജോലിയല്ലെന്ന്" ബുച്ച് അഭിപ്രായപ്പെട്ടു.

"പണം സ്വരൂപിക്കാൻ മികച്ച സമയം നോക്കിയാണ് ഒരു കമ്പനി വിപണിയിലെത്തുക. ഇതിൽ റെഗുലേറ്റർ ഇടെപെട്ടാൽ അത് കമ്പനികൾക്കും നിക്ഷേപകർക്കും അനുയോജ്യമായിരിക്കില്ല. ഇത് സെബിയുടെ സ്വാർത്ഥ താല്പര്യമായി മാറും. അതിന് ഞങ്ങൾ ആഗ്രഹിക്കുന്നുമില്ല. ഇഷ്യൂ ടൈമിംഗ് മാർക്കറ്റിന് നല്കുന്നതനാണ് ഉചിതം."

ഐ‌പി‌ഒകളിൽ ഗ്രീൻ-ഷൂ ഓപ്ഷൻ അനുവദിക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, സാങ്കേതികമായി ഇത് സാധ്യമാണെന്ന് ബച്ച് പറഞ്ഞു. എന്നിരുന്നാലും, ഐ‌പി‌ഒകളിലെ ഇക്വിറ്റി ഡൈല്യൂഷന്റെ അനുബന്ധ സ്വഭാവം കാരണം, ഇത് ആശയപരമായ വെല്ലുവിളികൾ ഉയർത്തുന്നു എന്നും ബുച്ച് കൂട്ടിച്ചേർത്തു.

ഡെറിവേറ്റീവ് മാർക്കറ്റിലെ കനത്ത വാതുവെപ്പിനെതിരെ കഴിഞ്ഞ ആഴ്ച, ബുച്ച് റീട്ടെയിൽ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പകരം നിക്ഷേപകർ ഇക്വിറ്റി മാർക്കറ്റുകൾ വാഗ്ദാനം ചെയ്യുന്ന ദീർഘകാല സാധ്യതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് ഇൻവെസ്റ്റർ റിസ്ക് റിഡക്ഷൻ ആക്‌സസ് (ഐആർആർഎ) പ്ലാറ്റ്‌ഫോമിന്റെ ലോഞ്ചിൽ സംസാരിച്ച ബുച്ച് പറഞ്ഞു.

ഡെറിവേറ്റീവ് മാർക്കറ്റിൽ പത്തിൽ ഒമ്പത് നിക്ഷേപകർക്കും പണം നഷ്ടപ്പെട്ടതായി കഴിഞ്ഞ വർഷം സെബി നടത്തിയ ഒരു പഠനത്തിൽ വ്യക്തമായിട്ടുണ്ടെന്നും മാർക്കറ്റ് റെഗുലേറ്റർ ചൂണ്ടിക്കാട്ടി. ഹ്രസ്വകാല അടിസ്ഥാനത്തിൽ വ്യാപാരം നടത്തുന്നത് നിക്ഷേപകർക്ക് ആഴ്ചതോറും നഷ്ടം വരുത്തുന്ന സാഹചര്യങ്ങളിലേക്ക് നയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.