19 Nov 2024 2:07 PM
ഇടിവിന് ഇടവേള ! കുതിപ്പില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, നേട്ടം 4.54 ശതമാനം
MyFin Desk
നവംബർ 19ലെ വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ്‍യാർഡ്, കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ നേട്ടത്തിലേറി. കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരികൾ 4.54 ശതമാനം ഉയർന്നു 1,360.50 രൂപയിലായിരുന്നു ഇന്ന് വ്യാപാരം. ഇക്കഴിഞ്ഞ ജൂലൈ എട്ടിന് 2,979.45 രൂപയെന്ന സർവകാല റെക്കോർഡ് ഉയരംതൊട്ട കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരി പിന്നീട് ലാഭമെടുപ്പിനെ തുടർന്ന് കുത്തനെ താഴ്ന്നിരുന്നു. കല്യാൺ ജ്വല്ലേഴ്സ് 4.95 ശതമാനം ഉയർന്നു 701.35 രൂപയിൽ ക്ലോസ് ചെയ്തു. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 1.10 ശതമാനം നേട്ടത്തോടെ 2369.75 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കിറ്റെക്സ് ഓഹരികൾ 5 ശതമാനം നേട്ടത്തോടെ 635.30 ടൂപയായി ഉയർന്നു.
മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 10.8 ശതമാനം കുതിപ്പോടെ 1896.45 രൂപയിലെത്തി. കേരള ആയുർവേദ ഓഹരികൾ 4.99 ശതമാനം നേട്ടത്തോടെ 297.70 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫെഡറൽ ബാങ്ക് ഓഹരികൾ 3.25 ശതമാനം ഉയർന്ന് 206.70 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 0.57 ശതമാനം നേട്ടം നൽകി 22.93 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 0.21 ശതമാനം നഷ്ടത്തോടെ 189.95 രൂപയിലെത്തി. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 0.41% താഴ്ന്ന് 43.24 രൂപയിൽ ക്ലോസ് ചെയ്തു. മുത്തുറ്റ് മൈക്രോഫിൻ ഓഹരികൾ 1.25 ശതമാനം ഇടിഞ്ഞ് 184.36 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വണ്ടര്‍ല ഓഹരികൾ 0.88 ശതമാനം നഷ്ടം നൽകി 832.10 രൂപയിലെത്തി.