image

19 Feb 2024 12:22 PM GMT

Stock Market Updates

പ്രതിരോധ മേഖല ശക്തമാക്കാന്‍ സര്‍ക്കാര്‍; നേട്ടം കൊയ്യാന്‍ ഡിഫന്‍സ് ഓഹരികള്‍

MyFin Research Desk

This defense stock will gain 15%
X

Summary

  • ഇന്ത്യയുടെ പ്രതിരോധ കഥയില്‍ തന്ത്രപ്രധാനമായ സ്ഥാനമുള്ള ഓഹരിയാണ് എച്ച്എഎല്‍
  • ആത്മനിര്‍ഭര്‍ ഭാരതിലൂടെ പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്തമാകാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
  • പ്രതിരോധ മേഖലയിലെ പുതിയ കരാറിന്റെ നേട്ടം ഡിഫന്‍സ് ഓഹരികള്‍ക്കും.


മേയ്ക്ക് ഇന്‍ ഇന്ത്യ ശക്തമാകുന്നതിന് നേട്ടം അനുഭവിക്കുന്നത് രാജ്യത്തെ പൊതുമേഖല കമ്പനികള്‍ കൂടിയാണ്. കേന്ദ്ര പ്രതിരോധ മന്ത്രാലയം ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന് (ഡിഎസി) കര, വ്യോമ, നാവിക സേനകളെയും കോസ്റ്റ്ഗാര്‍ഡിനെയും ആധുനികവത്കരിക്കുക എന്ന ലക്ഷ്യത്തോടെ 84,560 കോടി രൂപയുടെ കരാറാണ് നല്‍കിയിരിക്കുന്നത്.

കരാര്‍ പ്രഖ്യാപിച്ചതോടെ കഴിഞ്ഞയാഴ്ച്ച ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍), ഭാരത് ഫോര്‍ജ്, എംടിഎആര്‍ ടെക്‌നോളജീസ് എന്നിവയുള്‍പ്പെടെയുള്ള ഡിഫന്‍സ് ഓഹരികള്‍ നേട്ടമുണ്ടാക്കിയാതായി കാണാം. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഎസിയുടെ ഏറ്റവും പുതിയ യോഗത്തിലാണ് കരാര്‍ പ്രഖ്യാപിച്ചത്. 'ആത്മനിര്‍ ഭാരത്' മുന്‍ നിര്‍ത്തി ഇന്ത്യന്‍ പ്രതിരോധ വ്യവസായ മേഖലയില്‍ നിന്നാകും ഈ പ്രതിരോധ ഉപകരണങ്ങള്‍ സ്വന്തമാക്കുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരി ഒന്നിലെ ഇടക്കാല ബജറ്റിലും പ്രതിരോധ മേഖലയ്ക്കായി കേന്ദ്രസര്‍ക്കാര്‍ 6.21 ലക്ഷം കോടി രൂപ വകയിരുത്തിയിരുന്നു. മുന്‍ വര്‍ഷത്തെ വിഹിതമായ 5.94 ലക്ഷം കോടിയേക്കാള്‍ 4.72 ശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്. മൊത്തം ബജറ്റിന്റെ ഏകദേശം 13 ശതമാനമാണ് പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം. ഇതെല്ലം വളരെ പോസിറ്റീവ് ആയ സ്വാധീനം ഈ ഓഹരികള്‍ക്ക് നല്‍കിയിട്ടുണ്ട്. 2020 ലെ കണക്കനുസരിച്ച്, സൈനിക മേഖലയ്ക്കായുള്ള ചെലവഴിക്കലില്‍ ഇന്ത്യ ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്താണ്, മൊത്തം തുകയില്‍ 3.7 ശതമാനമാണ് ഈ മേഖലയ്ക്ക് നല്‍കിയത്. 2021 സാമ്പത്തിക വര്‍ഷത്തില്‍, പ്രതിരോധ ബജറ്റില്‍ 56 ശതമാനം കരസേനയ്ക്കും 23 ശതമാനം വ്യോമസേനയ്ക്കും 15 ശതമാനം നാവികസേനയ്ക്കും ആറ് ശതമാനം മറ്റുള്ളവര്‍ക്കുമായാണ് അനുവദിച്ചത്.

ഇന്ത്യ വന്‍തോതില്‍ പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതിയെ ആശ്രയിക്കുന്നുണ്ട് (ആവശ്യങ്ങളുടെ 50 ശതമാനം, ആഗോള ആയുധ ഇറക്കുമതിയുടെ 14 ശതമാനം വരും ഇത്) ആത്മനിര്‍ഭര്‍ ഭാരതിലൂടെ ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിച്ച് ഇറക്കുമതി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലെ അന്താരാഷ്ട്ര പിരിമുറുക്കങ്ങള്‍ (റഷ്യ-ഉക്രെയ്ന്‍, ഇന്ത്യ-ചൈന) ദേശീയ സുരക്ഷയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഇത് പ്രതിരോധ മേഖലയിലെ ചെലവഴിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം. കയറ്റുമതിയില്‍ നിന്ന് അഞ്ച് ബില്യണ്‍ ഡോളര്‍ ഉള്‍പ്പെടെ 2025 ഓടെ 25 ഡോളര്‍ പ്രതിരോധ ഉല്‍പ്പാദനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഷേര്‍ഖാന്‍ ബൈ റെക്കമെന്റേഷന്‍ നല്‍കിയിട്ടുള്ള ഓഹരിയാണ് പ്രതിരോധ മേഖലയില്‍ നിന്നുള്ള ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍). കമ്പനിക്ക് ഇന്ത്യയുടെ പ്രതിരോധ കഥയില്‍ തന്ത്രപ്രധാനമായ സ്ഥാനമുണ്ട്. ഓര്‍ഡറുകളുടെ പിന്‍ബലം മാത്രമല്ല മികച്ച മൂന്നാം പാദഫലവും എച്ച്എഎല്ലിനെ പ്രതിരോധ ഓഹരികള്‍ക്കിടയില്‍ മുന്‍ നിരയില്‍ നിര്‍ത്തുന്നു. കമ്പനിയുടെ ഭൂരിഭാഗം ഉടമസ്ഥാവകാശവും സര്‍ക്കാരിനാണ്. അതായത്, പ്രമോട്ടര്‍മാരുടെ കൈവശം 71.6 ശതമാനം, എഫ്‌ഐഐ 12.9 ശതമാനം, ഡിഐഐ ഒരു ശതമാനം എന്നിങ്ങനെയാണ്.