6 Nov 2023 5:42 AM GMT
Summary
829 രൂപയിലായിരുന്നു ലിസ്റ്റിംഗ്
മുംബൈ ആസ്ഥാനമായുള്ള ഉപഭോക്തൃ ഉല്‍പ്പന്ന നിർമാതാക്കളായ സെല്ലോ വേൾഡ് 28 ശതമാനം പ്രീമിയത്തിൽ ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായിരുന്ന 648 രൂപയിൽ നിന്ന് 181 രൂപ ഉയർന്ന് 829 രൂപയിലാണ് ലിസ്‍റ്റിംഗ് നടന്നത്. പബ്ലിക് ഇഷ്യൂവിലൂടെ 1900 കോടി രൂപയാണ് കമ്പനി സ്വരൂപിച്ചത്.
എഴുത്ത് ഉപകരണങ്ങളും സ്റ്റേഷനറികളും, മോൾഡഡ് ഫർണിച്ചറുകൾ, ഉപഭോക്തൃ ഗൃഹോപകരണങ്ങളും അനുബന്ധ ഉൽപ്പന്നങ്ങളും എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലെ ഉല്‍പ്പന്നങ്ങളാണ് സെല്ലോ വേൾഡ് പ്രധാനമായും പുറത്തിറക്കുന്നത്. ഉപഭോക്തൃ ഉൽപ്പന്ന വ്യവസായ മേഖലയിൽ കമ്പനിക്ക് 60 വർഷത്തിലധികം പ്രവര്‍ത്തന പരിചയമുണ്ട്. ഉപഭോക്തൃ മുൻഗണനകളും തിരഞ്ഞെടുപ്പുകളും നന്നായി മനസ്സിലാക്കാൻ ഇത് കമ്പനിയെ പ്രാപ്തമാക്കിട്ടുണ്ട്.
സെല്ലോ വേൾഡിന് ഇന്ത്യയിൽ 5 സ്ഥലങ്ങളിലായി 13 നിർമ്മാണ യൂണിറ്റുകളാണ് ഉള്ളത്. ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉൽപ്പാദന ശേഷി ഉയര്‍ത്തുന്നതിനുമായി യൂറോപ്യൻ നിർമ്മിത യന്ത്രങ്ങൾ ഉപയോഗിച്ച് രാജസ്ഥാനിൽ ഒരു ഗ്ലാസ് നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.