28 Dec 2023 10:35 AM GMT
Summary
- ലിസ്റ്റ് ചെയ്യുന്ന അഞ്ചാമത്തെ മ്യൂച്വൽ ഫണ്ട് കമ്പനി
- 1.42 കോടി ഓഹരികളുടെ കൈമാറ്റമാണ് വിപണിയിൽ നടന്നത്
- ഒരു വർഷ കാലയളവിൽ കനറാ ബാങ്ക് ഓഹരികൾ ഉയർന്നത് 33 ശതമാനം
മ്യൂച്വൽ ഫണ്ട് സ്ഥാപനമായ കനറാ റോബെക്കോ അസറ്റ് മാനേജ്‌മെന്റിന് പ്രാഥമിക വിപണിയിലെത്താനുള്ള അനുമതി മാതൃ സ്ഥാപനമായ കനറാ ബാങ്കിൽ നിന്നും ലഭിച്ചു. കൂടുതൽ വിഷധാംശങ്ങൾ പിന്നീട്ട് അറിയിക്കുമെന്ന് കമ്പനി എക്സ്ചേഞ്ച് ഫയലിംഗിൽ അറിയിച്ചു. ഇതോടെ വിപണിയിൽ ലിസ്റ്റ് ചെയുന്ന അഞ്ചാമത്തെ മ്യുച്ചൽ ഫണ്ട് സ്ഥാപനമായി കാനറ റോബെക്കോ മാറും.വാർത്തകളെ തുടർന്ന് കനറാ ബാങ്ക് ഓഹരികൾ ഇൻട്രാഡേ വ്യാപാരത്തിൽ മൂന്നു ശതമാനത്തോളം നേട്ടമുണ്ടാക്കി. ഏകദേശം 1.42 കോടി ഓഹരികളുടെ കൈമാറ്റമാണ് വിപണിയിൽ നടന്നത്. ഒരു വർഷ കാലയളവിൽ കനറാ ബാങ്ക് ഓഹരികൾ 33 ശതമാനം ഉയർന്നിരുന്നു.
എച്ച്ഡിഎഫ്സി എഎംസി, നിപ്പോൺ ലൈഫ് ഇന്ത്യ എഎംസി, യുടിഐ അസറ്റ് മാനേജ്മെന്റ് കമ്പനി, ആദിത്യ ബിർള സൺ ലൈഫ് എഎംസി എന്നിവയ്ക്ക് ശേഷം ഇന്ത്യയിൽ ലിസ്റ്റ് ചെയ്യുന്ന അഞ്ചാമത്തെ മ്യൂച്വൽ ഫണ്ട് കമ്പനിയായിരിക്കും കാനറ റോബെക്കോ.
"ലിസ്റ്റിംഗ് രീതികൾ യഥാസമയം തീരുമാനിക്കുമെന്ന് കനറാ ബാങ്ക് അറിയിച്ചു. ബാധകമായ നിയന്ത്രണങ്ങൾ അനുസരിച്ച്, ആവശ്യമുള്ളപ്പോൾ, എല്ലാ കാര്യങ്ങളുടെയും കൂടുതൽ പ്രഖ്യാപനങ്ങൾ നടത്തുമെന്നും," കൂട്ടിച്ചേർത്തു.
1993-ൽ സ്ഥാപിതമായ ക്യാൻബാങ്ക് മ്യൂച്വൽ ഫണ്ട്, 2007-ൽ ഡച്ച് അസറ്റ് മാനേജർ റൊബെക്കോ ഗ്രൂപ്പുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഇതിനെ തുടർന്ന് കാനറ റോബെക്കോ മ്യൂച്വൽ ഫണ്ട് എന്നതിലേക്ക് സ്ഥാപനം മാറി. നവംബർ 2023 വരെയുള്ള കണക്കനുസരിച്ച് കമ്പനി കൈകാര്യം ചെയുന്ന ആസ്തി (AUM) 78,398.51 കോടി രൂപയാണ്.
ഇന്നത്തെ വ്യപാരവസാനം കനറാ ബാങ്ക് ഓഹരികൾ 1.70 ശതമാനം ഉയർന്ന് 439.85 രൂപയിൽ ക്ലോസ് ചെയ്തു.