26 Dec 2023 10:54 AM IST
Summary
- ഇഷ്യൂ വില 55 രൂപ, ലിസ്റ്റിംഗ് വില 109 രൂപ
- ആങ്കർ നിക്ഷേപകരിൽ നിന്നും 36 .30 കോടി രൂപ സമാഹരിച്ചു
- ഗ്രേ മാർക്കറ്റിൽ 55 രൂപയുടെ പ്രീമിയത്തിലായിരുന്നു മുൻ ദിവസങ്ങളിൽ
98 ശതമാനം പ്രീമിയത്തോടെ മോട്ടിസൺസ് ജ്വല്ലേഴ്‌സ് ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായിരുന്ന 55 രൂപയിൽ നിന്നും 98.18 ശതമാനം പ്രീമിയത്തോടെ 109 രൂപയിലായിരുന്നു ലിസ്റ്റിംഗ്. ഓഹരിയൊന്നിന് നിക്ഷേപകർക്ക് ലഭിച്ച നേട്ടം 54 രൂപ.
സ്വർണം, ഡയമണ്ട് എന്നിവയുടെ വില്പനയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയായാണ് മോട്ടിസൺസ് ജ്വല്ലേഴ്‌സ്. ഇഷ്യൂ വഴി 151.09 കോടി രൂപ കമ്പനി സമാഹരിച്ചു. ഇഷ്യൂ തുക വായ്പകളുടെ തിരിച്ചടവ്, കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യം, മറ്റു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കും.
സന്ദീപ് ഛബ്ര, സഞ്ജയ് ഛബ്ര, നമിത ഛബ്ര, കാജൽ ഛബ്ര, മോത്തി ലാൽ സന്ദീപ് ഛബ്ര എച്യുഎഫ്, സന്ദീപ് ഛബ്ര എച്യുഎഫ്, സഞ്ജയ് ഛബ്ര എച്യുഎഫ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.
1997 ഒക്ടോബറിൽ സ്ഥാപിതമായ മോട്ടിസൺസ് ജ്വല്ലേഴ്‌സ് ഗോൾഡ്, ഡയമണ്ട്, മുത്തുകൾ, വെള്ളി, പ്ലാറ്റിനം, മറ്റ് ജ്വല്ലറികൾ എന്നിവയുടെ വില്പനയിൽ ഏർപെട്ടിരിക്കുന്ന ഒരു കമ്പനിയാണ്. പരമ്പരാഗത, ആധുനിക, കോമ്പിനേഷൻ ഡിസൈനുകൾ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ കമ്പനി നിർമിക്കുന്നു.
മോട്ടിസൺസ് ജ്വല്ലേഴ്‌സ് ഐപിഒ ആങ്കർ നിക്ഷേപകരിൽ നിന്നും 36 .30 കോടി രൂപ സമാഹരിച്ചു.
മുൻ ദിവസം മോട്ടിസൺസ് ജ്വല്ലേഴ്‌സ് ഐപിഒ ലിസ്റ്റിംഗ് തീയതി പ്രഖ്യാപിച്ചതിന് ശേഷം, മികച്ച അരങ്ങേറ്റത്തിനുള്ള സൂചന നൽകിയിരുന്നു. മോട്ടിസൺസ് ജ്വല്ലേഴ്‌സ് ഓഹരികൾ ഗ്രേ മാർക്കറ്റിൽ 55 രൂപയുടെ പ്രീമിയത്തിലായിരുന്നു മുൻ ദിവസങ്ങളിൽ. ഓഹരികൾ 100 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്യാനുള്ള സാദ്ധ്യതകൾ ഉണ്ടെന്നാണ് വിശകല വിദഗ്ധരുടെ നേരെത്തെ അഭിപ്രായപ്പെട്ടിരുന്നു.